പലരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് പ്രമേഹം.
ലൈംഗിക ജീവിതത്തെ പോലും പ്രമേഹം സാരമായി ബാധിച്ചേക്കാം.
പ്രമേഹത്തിനു കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്.
ലൈംഗികാരോഗ്യത്തെ പ്രമേഹം എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം.
രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് പ്രമേഹം.
ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും.
കാലക്രമേണ, ഈ കേടുപാടുകൾ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാൻ കാരണമാവുകയും ചെയ്യും.
രക്തക്കുഴലുകൾ ചുരുങ്ങുമ്പോൾ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്‌തേക്കാം.
അതുകൊണ്ടാണ് പ്രമേഹ രോഗികളിൽ സെക്‌സ് പ്രയാസകരമാകുന്നത്.
പ്രമേഹം മൂലമുണ്ടാകുന്ന നാഡീക്ഷതം ലൈംഗിക അവയവങ്ങൾ തലച്ചോറും ഞരമ്പുകളും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുന്നു.
അപ്പോൾ ലൈംഗിക ഉത്തേജനവും രതിമൂർച്ചയും കൈവരിക്കുന്നത് ബുദ്ധിമുട്ടാകും. പ്രമേഹമുള്ളവരിൽ ലൈംഗികാഭിലാഷം കുറയും.
പ്രമേഹമുള്ള പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയും.
ഇത്തരക്കാരിൽ ഉദ്ധാരണക്കുറവ് കാണപ്പെടുന്നു.
പ്രമേഹമുള്ള സ്ത്രീകളിൽ ലൈംഗികത വേദനാജനകമാകുന്നു. പ്രമേഹമുള്ളവർ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.