എം.ഡി.എം.എ യും കഞ്ചാവുമായി നഗരത്തിലെ ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ

ബെംഗളൂരു : ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറപ്പിസ്റ്റ് പിടിയിൽ.

ഇടുക്കി പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളാണ്​ (24) പിടിയിലായത്​.

ബെംഗളൂരുവിൽ ആയുർവേദ തെറപ്പിസ്റ്റായ ഇയാൾ അവി​ടെനിന്ന്​ കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ മയക്കുമരുന്നുമായി കോട്ടയത്ത് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കാറും കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവിൽനിന്ന്​ മയക്കു മരുന്ന്​ പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെത്തിച്ച്​ വിൽപന നടത്തുകയാണ് ഇയാളുടെ പതിവെന്ന്​ എക്​സൈസ്​ പറഞ്ഞു.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി പ്രണയത്തിലായി അവരെയും മയക്കുമരുന്ന് കണ്ണിയിൽ പെടുത്താറുണ്ട്​.

ഇത്തരത്തിൽ കോട്ടയത്തെ യുവതിയുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റിങ്​ നടത്തിയതിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയപ്പോഴാണ്​ കോട്ടയത്തേക്ക്​ വരുന്ന സൂചന ലഭിച്ചത്​.

ഇയാൾ മറ്റ്​ ജില്ലകളിൽ മയക്കുമരുന്ന്​ വിൽപന നടത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ തെറപ്പിസ്റ്റായി ജോലി നോക്കിയ ഇയാൾ കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ മയക്ക്മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്​.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts