ബിരുദം സ്വീകരിക്കാൻ ഡാൻസ് കളിച്ചെത്തി; സർട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ 

മുംബൈ: മൂന്ന് വർഷത്തെ കോളേജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ്.

മുൻകാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളേജുകളും നടത്താറുണ്ട്.

ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷിക്കാമെന്ന് കരുതിയ വിദ്യാർത്ഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ.

മുംബൈയിലെ അനിൽ സുരേന്ദ്ര മോദി സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം.

ബിരുദം സ്വീകരിക്കാൻ പോകുമ്പോൾ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു.

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

സൽമാൻ ഖാന്റെ ‘സലാം-ഇ-ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘തേനു ലേകെ’ പാട്ടിനൊപ്പം നൃത്തം ചെയ്തതായിരുന്നു ആര്യ കോത്താരിയെന്ന വിദ്യാർത്ഥി സ്റ്റേജിലേക്ക് കയറിയത്.

വിദ്യാർത്ഥികളെല്ലാം അവന്റെ ഡാൻസിനെ പ്രോത്സാഹിപ്പിച്ചെങ്കിലും സ്റ്റേജിലിരിക്കുന്ന കോളേജ് അധികൃതർക്ക് ഇത് രസിച്ചില്ല.

ആദ്യമായാണ് ഒരു വിദ്യാർത്ഥി നൃത്തം ചെയ്തുകൊണ്ട് സ്റ്റേജിലേക്ക് ബിരുദം സ്വീകരിക്കാൻ എത്തുന്നത്.

ഇതോടെ പ്രൊഫസർമാർ ഇടപെട്ടു. ഇതൊരു ഔപചാരിക ചടങ്ങാണെന്നും ഇതിൽ ഇത്തരം കോപ്രായങ്ങൾ പാടില്ലെന്നും അവർ അറിയിച്ചു.

അതുകൊണ്ട് തന്നെ ബിരുദം നൽകുന്നില്ലെന്നും വേദിയിലുണ്ടായിരുന്ന പ്രൊഫസർ പറഞ്ഞു. 

ഒടുവിൽ താൻ ചെയ്തത് തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെങ്കിൽ ക്ഷമാപണം നടത്തുകയും ചെയ്തു.

  രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘

ഇതിന് ശേഷമാണ് ആര്യക്ക് ബിരുദം കൈമാറിയത്. ഭാവിയിൽ ഇത്തരമൊരു വീഴ്ചയുണ്ടായാൽ കർശനമായ നടപടിയെടുക്കുമെന്നും അധികൃതൽ മുന്നറിയിപ്പ് നൽകി. ആര്യ കോത്താരി തന്നെയാണ് ഈ സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 11.4 മില്യൺ പേര് കണ്ടത്.

വിദ്യാർത്ഥിയുടെ ഡാൻസിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്ത് എത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us