തൈരിനൊപ്പം ഉള്ളി ചേർക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക!!!

ഭക്ഷണത്തിനൊപ്പം തൈര് കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളമുള്ളവരാണ് ഏറെപ്പേരും. നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പാലുത്പന്നമാണ് തൈര്.

ബിരിയാണിക്കൊപ്പവും ചോറിനൊപ്പമുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് തൈര് സാലഡ്.

ഉള്ളിയും പച്ചമുളകും കറിവേപ്പിലയും തക്കാളിയും കക്കിരിയുമെല്ലാം ചേർത്താണ് ഈ തൈര് സാലഡ് ഉണ്ടാക്കാറുള്ളത്.

പലനാട്ടിലും പല പേരില്‍ അറിയപ്പെടുന്ന ഈ തൈര് വിഭവം കഴിക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉള്ളി ചേർത്ത് തൈര് കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ആയുർവേദവിധി പ്രകാരം തൈരും ഉള്ളിയും വിരുദ്ധാഹാരമാണ്.

തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്.

ഇവ രണ്ടും കൂടി കഴിക്കുന്നത് വാത-പിത്ത-കഫ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് പറയുന്നത്.

ഇതിന് പുറമെ ദഹനക്കേട്, അസിഡിറ്റി, വയറുവീർക്കൽ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് കാരണമാകും.

ചിലരിലാകട്ടെ വിരുദ്ധാഹാരം കഴിക്കുന്നത് ചർമ്മത്തിലെ അലർജികൾക്കും ചുണങ്ങ്, എക്‌സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നും ആയുർവേദം പറയുന്നു.

  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;

ചില സന്ദർഭങ്ങളിൽ ഛർദ്ദിക്കും ഭക്ഷ്യവിഷബാധക്കും ഇത് കാരണമായേക്കും.

അതേസമയം, ഉള്ളി ചെറുതായി ചൂടാക്കുകയോ എണ്ണയിൽ മൂപ്പിച്ചെടുത്തോ തൈരിൽ ചേർക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts