സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ ഷോർട്ട് സർക്യൂട്ട്: 24 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി ജീവനക്കാർ

ബെംഗളൂരു: ഹാസൻ ജില്ലാ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം പുക നിറഞ്ഞു. തുടർന്ന് അത്യാഹിത വിഭാഗത്തിലെ കുഞ്ഞുങ്ങളെ ഉടൻ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നഗരത്തിലെ ജില്ലാ സർക്കാർ ആശുപത്രിയിൽ ആണ് സംഭവം.

സർക്കാർ ജില്ലാ ആശുപത്രിയിലെ ഐസിയു വാർഡിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം വാർഡ് മുഴുവൻ പുകയിൽ മുങ്ങി. ഇതേ തുടർന്ന് എത്തിയ ആശുപത്രി ജീവനക്കാർ നവജാത ശിശുക്കളെ മറ്റൊരിടത്തേക്ക് മാറ്റി. സർക്കാർ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഐസിയു വാർഡിലാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. ഈ സമയം ഹാളിൽ പുക നിറയുകയായിരുന്നു.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

സംഭവം അൽപനേരം ആശുപത്രിയിൽ ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിച്ചു. എന്നാൾസമയം കളയാതെ ജാഗ്രതാ നിർദേശം നൽകിയ ആരോഗ്യ പ്രവർത്തകർ മുറിയുടെ ജനൽ ചില്ലുകൾ തകർത്താണ് ഐസിയുവിലെ 24 നവജാത ശിശുക്കളെ രക്ഷിച്ചത്. അത്യാഹിത വിഭാഗത്തിൽ പുക നിറഞ്ഞ പശ്ചാത്തലത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ പരിഭ്രമിച്ചു പോയി. നിലവിൽ കുട്ടികളെല്ലാം സുരക്ഷിതരാണെന്നാണ് അറിയുന്നത്. ബി.സി. രവികുമാർ, ജില്ലാ സർജൻ കൃഷ്ണമൂർത്തി തുടങ്ങിയവർ ആശുപത്രിയിലെത്തി സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടിന് കാരണമെന്താണെന്ന് അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts