ഹിമാലയത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ച് കർണാടകയിൽ നിന്നുള്ള നഴ്‌സുമാർ

ബെംഗളൂരു : സംസ്ഥാനത്തെ നഴ്‌സുമാർ ഹിമാലയത്തിലെ റുംതു മൗണ്ടിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. കൊവിഡ് 19 മഹാമാരിയിൽ അക്ഷീണം സേവനം അനുഷ്ഠിച്ച നഴ്‌സിങ് സമൂഹത്തിന് ഉചിതമായ ആദരസൂചകമായി ടൈഗർ അഡ്വഞ്ചർ ഫൗണ്ടേഷനും (ടിഎഎഫ്), ദി മൗണ്ടൻ ഗോട്ടുമായി സഹകരിച്ച് ലേഡീസ് സർക്കിൾ ഇന്ത്യയുടെയും ദിയ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ മെയ് 5 മുതൽ 18 വരെ ഹിമാചൽ പ്രദേശിലെ കുളു താഴ്‌വരയിലെ ഹിമാലയത്തിലേക്കുള്ള ഒരു ട്രക്കിംഗ് പര്യവേഷണം സംഘടിപ്പിച്ചു.

  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു

കർണാടകയിൽ നിന്ന് 12 നഴ്‌സുമാരും മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള 28 ട്രെക്കർമാരും ഉൾപ്പെടെ 40 പേർ അഡ്വഞ്ചർ ട്രക്കിംഗിൽ പങ്കെടുത്തു. 109 ദാതാക്കളാണ് 8.34 ലക്ഷം രൂപയ്ക്ക് പരിപാടി സ്പോൺസർ ചെയ്തത്. ബംഗളൂരു, ചാമരാജനഗർ, ബല്ലാരി തുടങ്ങി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 നഴ്‌സുമാരെയാണ് തിരഞ്ഞെടുത്തത്. അവർ പര്യവേഷണ പതാകകൾക്കൊപ്പം ദേശീയ പതാകയും ഉയർത്തി, എഡ്മണ്ട് ഹിലാരിയും ഷെർപ്പ ടെൻസിങ് നോർഗെയും ആസാദി കാ അമൃത് മഹോത്സവും ചേർന്ന് എവറസ്റ്റ് കൊടുമുടിയിലേക്ക് ആദ്യം കയറിയതിന്റെ 70-ാം വാർഷികവും അനുസ്മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
[masterslider id="10"]

Related posts