ഇന്ന് സ്പോട്ട് എവിക്ഷൻ ; ബിഗ് ബോസിൽ നിന്നും ശോഭ പുറത്തേക്ക്‌

ബിഗ് ബോസ് സീസൺ 5 എഴുപത് ദിവസം പിന്നിട്ടതോടെ നിലവിൽ പത്ത് പേരാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. മത്സരത്തിന്റെ കടുപ്പവും കൂടിയിട്ടുണ്ട്. 

മാനസിക പിരിമുറുക്കം മത്സരാർത്ഥികളേ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. അതേസമയം ഹൗസിൽ ഇന്ന് സ്പോട്ട് എവിക്ഷൻ നടക്കാൻ പോവുകയാണ്.

പുറത്തേക്ക് പോകാനായി എല്ലാവരും ഒന്നടങ്കം തിരഞ്ഞെടുത്തത് ശോഭ വിശ്വനാഥിനെയാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. അഖിൽ, നാദിറ തുടങ്ങിയവരെല്ലാം ശോഭയുടെ പേര് നിർദ്ദേശിച്ചത്. റിനോഷ് അഖിൽ മാരാരുടെ പേരാണ് പറഞ്ഞത്.

ശോഭയാണ് പുറത്താകാൻ പോകുന്നതെന്ന അന്തിമ തീരുമാനം വന്നതോടെ ജുനൈസ് ശോഭയ്ക്ക് വേണ്ടി വാദിക്കുന്നതും പുതിയ പ്രമോയിൽ കാണാം. എല്ലാവരും തന്റെ പേര് പറഞ്ഞതെന്ന് മനസിലാക്കിയതോടെ ശോഭ തകർന്നു.

  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം

നൂറ് ദിവസം പൂർത്തിയായി ഗ്രാന്റ് ഫിനാലെ വേദിയിൽ നിൽക്കുകയാണ് തന്റെ ലക്ഷ്യമാണെന്ന് ഒന്നാം ദിവസം മുതൽ ശോഭ പറയുന്നുണ്ട്. പടിയിറങ്ങാൻ പോകുന്നുവെന്ന് മനസിലാക്കിയതോടെ തന്റെ ഒപ്പം നടന്ന് സ്നേഹം കാണിച്ച് ചതിച്ചവരെയെല്ലാം ബ്രൂട്ടസെന്ന് ശോഭ വിളിക്കുന്നുണ്ട്.

ശോഭ പോകാൻ തുടങ്ങിയപ്പോൾ അഖിൽ മാരാർ കെട്ടിപിടിച്ച് യാത്ര പറയാനായി ചെന്നു. എന്നാൽ വളരെ രോഷത്തോടെയായിരുന്നു ശോഭയുടെ പെരുമാറ്റം. തന്നെ തൊടരുതെന്നും താൻ തന്ന പിച്ചയാണ് അഖിലിനെ ഇപ്പോഴും വീട്ടിൽ തുടരാൻ സഹായിക്കുന്നതെന്നും ശോഭ പറഞ്ഞു. സീസൺ ഫൈവിലെ ടോം ആന്റ് ജെറി കോമ്പോയാണ് ശോഭയും അഖിലും.

  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം

ഇരുവരുടേയും ചെറിയ വഴക്കുകളും തർക്കങ്ങളുമെല്ലാം ആരാധകർ ആഘോഷിച്ചിരുന്നു. ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള ശോഭയുടെ മറുപടി കേൾക്കാൻ മനപൂർവം കുസൃതി കലർത്തി അഖിൽ സംസാരിക്കുകയും ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ തമാശ അതിരുവിട്ട് വലിയ വഴക്കുകളിലേക്കും എത്താറുണ്ട്.

അതേസമയം സ്പോട്ട് എവിക്ഷനെന്നത് മത്സരാർത്ഥി ബിഗ് ബോസ് നൽകുന്നതാണ് പ്രാങ്കുകൾക്ക് റിപ്പോർട്ട്. ആരെയും എവിക്‌ട് ചെയ്തില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്പോട്ട് എവിക്ഷന്റെ ആദ്യ പ്രമോ പുറത്ത് വന്നപ്പോൾ മിഥുൻ, ഷിജു എന്നിവരിൽ ആരെങ്കിലും പുറത്തായിരുന്നെങ്കിൽ മാത്രം കൂടുതൽ വാശി നിറഞ്ഞതാകുമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us