ബെംഗളൂരു : കോൺഗ്രസ് പാർട്ടിയുടെ വമ്പൻ വിജയത്തോടെ ലഡുപൊട്ടിയ നിലയിലാണ് കർണാടകയിലെ ജനങ്ങൾ, തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിൽ ജനങ്ങൾക്ക് ഒരു വലിയ ആശ്വാസമായി മാറും, അതിൽ പ്രധാനപ്പെട്ടത് കോൺഗ്രസ് നൽകിയ 5 ഗാരൻ്റികൾ ആണ്.
- ഗൃഹലക്ഷ്മി : ഓരോ ഗൃഹനാഥക്കും പ്രതിമാസം 2000 രൂപ വീതം ലഭിക്കുന്ന പദ്ധതി, വർഷം 24000 രൂപ ലഭിക്കും.
- സഖി : സംസ്ഥാനത്ത് എങ്ങും കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കാൻ സ്ത്രീകൾക്ക് സൗജന്യ ബസ് ടിക്കറ്റ് ലഭിക്കും.
- അന്നഭാഗ്യ: ഓരോ ബി.പി.ൽ കുടുംബത്തിലേയും അംഗങ്ങൾക്ക് പ്രതിമാസം 10 കിലോ അരി വീതം സൗജന്യം.
- യുവനിധി: തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 2000 രൂപ വീതം ,ഡിപ്ലോമക്കാർക്ക് 1500 രൂപ വീതവും 2 വർഷത്തേക്ക്, പുതിയ തൊഴിലവസരങ്ങളും ലഭ്യമാക്കും.
- 500 യൂണിറ്റ് വൈദ്യുതി പ്രതിമാസം സൗജന്യം.
ആദ്യ കാബിനറ്റിൽ തന്നെ മുകളിൽ കൊടുത്ത എല്ലാ വാഗ്ദാനങ്ങളും പാലിക്കും എന്നാണ് പ്രചരണ സമയത്ത് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്, അതു പ്രകാരം ജൂൺ മുതൽ ഈ സൗജന്യങ്ങൾ ലഭിച്ചു തുടങ്ങും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.