കുടുംബസംഗമം നടത്തി.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ
ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രെസ്സ് സ്ഥാനാർഥി ധനഞ്ജയ് ഗംഗാധരയ്യയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി
വാർഡ് കമ്മറ്റികളുടെ നേതൃത്വത് കുടുംബസംഗമം നടത്തി.
കുടുംബസംഗമം കോൺഗ്രസ്സ് നേതാവ് രാധാ ധനഞ്ജയ് ഉൽഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ അദ്യക്ഷത വഹിച്ചു . വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടി , സാധാരണ ജനങ്ങളെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് ഇ സർക്കാർ കൊണ്ടെത്തിച്ചു .
അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ബിജെ പി സർക്കാരിനെ താഴെയിറക്കുവാനുള്ള വിധിയെഴുത്തായിരിക്കും ഇ തിരഞ്ഞെടുപ്പ് എന്ന് യോഗം അഭിപ്രായപ്പെട്ടു . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ്‌ മണ്ണിൽ ബാംഗ്ലൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ , സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ മണ്ഡലം ഭാരവാഹികളായ ടോമി ജോർജ് , ഷാജു , ഷാജി പി ജോർജ് , ലിജോ ,സുമ അനിൽ , ആനി സണ്ണി , ലിനി , ഷേർലി തോമസ് , രമണി , സുശീല, ജ്യോതി , ബിന്ദു ഹരി , ഷൈനി എന്നിവർ പ്രസംഗിച്ചു .
ദാസറഹള്ളി വാർഡ് പ്രസിഡന്റായി ഷേർലി തോമസിനെ തിരഞ്ഞെടുത്തു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts