ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ക്യാമ്പ് ഇന്ന് മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ (വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ ബെംഗളൂരു ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.

സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി, ഡോ.ഇടി ചെറിയ നൈനാൻ (ബെംഗളൂരു) എന്നിവർ മുഖ്യപ്രസംഗികർ ആയിരിക്കും. ബ്രദർ.സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിക്കും. “Metanoia ” ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക ” എന്നതാണ് ചിന്താവിഷയം.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

സംഗീതം, ക്യാമ്പ്ഫയർ, ക്ലാസുകൾ, കൗൺസിലിംഗ് സെക്ഷൻ ധ്യാനയോഗങ്ങൾ, മിഷൻ ചലഞ്ച് തുടങ്ങി വിവിധ പരിപാടികൾ ക്യാംപിൽ ഉണ്ടായിരിക്കും. സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി പ്രത്യേക പരിപാടികളും ക്രമികരിച്ചിട്ടുണ്ട്. വൈ.പി.ഇ സൺ‌ഡേസ്കൂൾ സ്റ്റേറ്റ് തലത്തിലുള്ള താലന്ത്‌ പരിശോധനയും ക്യാമ്പിനോട് അനുബന്ധിച്ചു നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുക്കും. വൈ.പി.ഇ കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ കെ.ചാക്കോ, സെക്രട്ടറി ബ്രദർ.ലിജോ ജോർജ്, ട്രഷറർ ബ്രദർ.സൂരജ് കെ.എസ്, പബ്ലിസിറ്റി കൺവീനേഴ്സ് ബ്രദർ.ജെസ്വിൻ ഷാജി, ബ്രദർ.ജോസ് വി.ജോസഫ് എന്നിവർ നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts