നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ച് കർണാടക മലയാളി കോൺഗ്രസ്സ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ആർ ആർ നഗർ, മല്ലേശ്വരം നിയമസഭാ മണ്ഡലങ്ങളിലേ തിരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾ ആരംഭിച്ചു. മത്തിക്കര തലശ്ശേരി റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ കെ എം സി മണ്ഡലം പ്രസിഡന്റ് തോമസ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാവ് ഹനുമന്തരായപ്പ യോഗം ഉത്‌ഘാടനം ചെയ്തു.

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികളുടെ പ്രധിഷേധമായിരിക്കും ഈ തിരഞ്ഞെടുപ്പ് . വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനം പൊറുതി മുട്ടി . അഴിമതി സർക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും ഈ തിരഞ്ഞെടുപ്പു ഫലമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു .

  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം

രാഹുൽഗാന്ധിയെ അയോഗ്യനാക്കിയായ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു . വീടുകൾ കയറി കെ എം സി പ്രവർത്തകർ ആർ ആർ നഗർ കോൺഗ്രസ്സ് സ്ഥാനാർത്തി കുസുമ യോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളികളായി . കെ എം സി തിരഞ്ഞെടുപ്പ് സമിതി നിലവിൽ വന്നു .

കെ എം സി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ സജു ജോൺ , ജേക്കബ് മാത്യു ജനറൽ സെക്രട്ടറി മാരായ ബിജു പ്ലാച്ചേരി , സാം ജോൺ , രാജീവൻ കളരിക്കൽ , സിജോ തോമസ് , നിജോമോൻ , ജസ്റ്റിൻ ജെയിംസ് , നേതാക്കളായ ജിബി കെ ആർ നായർ , ടോമി ജോർജ് , ഷാജു മാത്യു , ഷാജി ജോർജ് , രാധാകൃഷ്ണൻ , മാത്യു , മിലൻ, രഞ്ജിത് , ആഷ്‌ലി ,പോൾ , ശ്യാം , ജോൺസൻ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെ.പി നഗർ മുതൽ കോറമംഗല വരെ ആ ഓട്ടോ ഡ്രൈവർ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഒന്ന്; ഒരു യാത്ര പ്രിയങ്കയുടെ ജീവിതം മാറ്റിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
[masterslider id="10"]

Related posts