കോൺഗ്രസ്‌ കർണാടകയെ കാണുന്നത് എടിഎം ആയി : പ്രധാന മന്ത്രി

ബെംഗളൂരു:നേതാക്കളുടെ പണപ്പെട്ടി നിറയ്ക്കാനുള്ള എടിഎം ആയി ആണ് കോണ്‍ഗ്രസ് കര്‍ണാടകയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാര്‍ട്ടിയുടെ വിജയസങ്കല്‍പ യാത്രയുടെ ദേവനാഗ്‌രെ മേഖലാ പര്യടനത്തിനിടെയുള്ള പൊതുസമ്മേളനത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി പുരോഗമിക്കുന്ന ഇന്ത്യയുടെ ചാലകശക്തിയാക്കി കര്‍ണാടകയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

സ്വാര്‍ഥതയും അവസരവാദവും നിറഞ്ഞ നിരവധി കൂട്ടുകക്ഷി സര്‍ക്കാരുകളെ സംസ്ഥാനം കണ്ടിട്ടുണ്ട്. ഇനി വേണ്ടത് ഉയര്‍ന്ന ഭൂരിപക്ഷത്തിലുള്ള, ഭരണസ്ഥിരതയുള്ള ബിജെപി സര്‍ക്കാര്‍ ആണ്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഏവരും സഹായിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts