ബെംഗളൂരു: എയർപോർട്ടിൽ തുണിയഴിച്ചുള്ള പരിശോധനയെന്ന ട്വീറ്റുമായി എത്തിയ യുവഗായിക കൃഷാനി ഗധ് വിയുടെ ട്വീറ്റും അക്കൗണ്ടും അപ്രത്യക്ഷമായി.
തന്നെ സിഐഎസ്എഫുകാർ തുണിയഴിച്ചു പരിശോധിച്ചെന്നായിരുന്നു കൃഷാനി ഗധ് വിയുടെ ട്വീറ്റ്.
ഉടനെ ബെംഗളൂരു വിമാനത്താവള അധികൃതർ മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണം തെറ്റാണെന്നും മുകളിൽ ധരിച്ച ജാക്കറ്റ് മാത്രമാണ് പരിശോധനയ്ക്കായി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതെന്നായിരുന്നു സിഐഎസ് എഫ് വിശദീകരണം.
ബെംഗളൂരു വിമാനത്താവളത്തിൽ ഓരോ ഇഞ്ച് സ്ഥലവും സിസിടിവി നിരീക്ഷണത്തിലുള്ളതാണ്. ക്യാമറ പരിശോധിച്ചപ്പോൾ അതിന്റെ പരിശോധന നടന്നതായി കണ്ടെത്തിയില്ല. കൃഷാനി ഗധ് വിയ്ക്കെതിരെ കേസെടുക്കാൻ സിഐഎസ് എഫ് നീക്കം തുടങ്ങിയതോടെ ഗായിക തൻറെ ട്വീറ്റും ട്വിറ്റർ അക്കൗണ്ടും മുക്കിയിരിക്കുകയാണ്.
എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയമായ ട്വീറ്റായതിനാൽ ഇത് നിരവധി ഇടങ്ങളിൽ ലഭ്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.