ശ്രാവണബെലഗോള മഹാ മസ്തകാഭിഷേകത്തിന്റെ പ്രധാന ചടങ്ങുകൾ ഇന്നു മുതൽ ആരംഭിക്കും.

ശ്രാവണബെലഗോള :ഗോമതേശ്വര ഭഗവാൻ ബാഹുബലിയുടെ മഹാ മസ്തകാഭിഷേകത്തിന്റെ പ്രധാന ചടങ്ങുകൾ ഇന്നു മുതൽ. ജൈന തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിൽ 57 അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ബാഹുബലി പ്രതിമയിലെ മസ്തകാഭിഷേകച്ചടങ്ങുകൾ 25 വരെ നീളും. 1008 കുംഭങ്ങളിലായി നിറച്ച തീർഥജലം ഭക്തർ ബാഹുബലിയുടെ ശിരസ്സിൽ അഭിഷേകം ചെയ്യുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും.

തുടർന്ന് പാലും കരിമ്പുനീരും ചന്ദനവും മഞ്ഞളും കുങ്കുമവും കൊണ്ട് അഭിഷേകം തുടരും. സ്വർണ, വെള്ളി നാണയങ്ങൾ സമർപ്പിക്കുന്നതിനൊപ്പം ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും നടത്തും. ശ്രാവണബെലഗോള മഠാധിപതി ചാരുകീർത്തി ഭട്ടാരക് സ്വാമി നേതൃത്വം നൽകും. പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങിന് ഇക്കുറിയും വലിയ തീർഥാടക പ്രവാഹമാണ്. കഴിഞ്ഞ ഏഴിന് രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് 88-ാം മസ്തകാഭിഷേക ഉൽസവം ഉദ്ഘാടനം ചെയ്തത്.

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

ജൈന സന്യാസിമാർക്കായി ത്യാഗി നഗർ എന്ന ടൗൺഷിപ് തന്നെ സർക്കാർ ഒരുക്കിയിട്ടുണ്ട്. വിന്ധ്യഗിരി, ചന്ദ്രഗിരി കുന്നുകൾക്കു നടുവിലായുള്ള ശ്രാവണബെലഗോള ക്ഷേത്രനഗരിയിൽ ആയിരക്കണക്കിനു കൂടാരങ്ങളാണ് തീർഥാടകർക്കും വൊളന്റിയർമാർക്കും മാധ്യമപ്രവർത്തകർക്കുമായി ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പിജികളിലും; ഗ്യാസ് ക്ഷാമം മൂലം മെനു മാറുന്നു, ചപ്പാത്തിക്ക് 'അവധി' പുതിയ മെനു ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
[masterslider id="10"]

Related posts

Click Here to Follow Us