ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റായി ബെംഗളൂരുവിൽ നിന്നുള്ള മലയാളി എം.എൽ.എ.

ബെംഗളൂരു : ശാന്തിനഗർ എംഎൽഎയും മലയാളിയുമായ കോൺഗ്രസ് നേതാവ് എൻ.എ.ഹാരീസ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പശ്ചിമ ബംഗളിൽ നിന്നുള്ള ബി.ജെ.പി.നേതാവും മുൻ ഗോൾകീപ്പറുമായ കല്യൺ ചൗബയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നിന് എതിരെ 33 വോട്ടുകൾക്കാണ് മുൻ ഇന്ത്യൻ താരം ബെയ്ചൂങ് ബൂട്ടിയയെ ചൗബെ തറപറ്റിച്ച്‌.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

32 വോട്ടുകൾ നേടിയ അജയ് കിപയാണ് ട്രഷറർ.

കാസർഗോഡു നിന്ന് കർണാടകയിലെത്തിയ മലയാളി ബിസിനസ് കുടുംബത്തിൽ ജനിച്ച എൻ.എ.ഹാരിസ് മുതിർന്ന കോൺഗ്രസ് നേതാവാണ്.

നിലയിൽ അദ്ദേഹം കർണാടക ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷനായി പ്രവർത്തിച്ച വരികയാണ്.

ബി.എം.ടി.സിയുടെ മുൻ ചെയർമാൻ ആണ്, നാലാപാട് ബിസിനസ് ഗ്രൂപ്പിൻ്റെ തലവനായ ഇദ്ദേഹത്തിൻ്റെ മകൻ മുഹമ്മദ് ഹാരീസ് നാലാപാട് കർണാടക യുത്ത് കോൺഗ്രസ് അധ്യക്ഷനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts