പ്രവാചകനിന്ദ നടത്തി; ബിജെപി എംഎല്‍എ അറസ്റ്റില്‍

പ്രവാചകനിന്ദ നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ അറസ്റ്റില്‍. വന്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി എംഎല്‍എ രാജാ സിംഗിനെ ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. പ്രവാചകനെതിരെ സംസാരിക്കുന്ന വീഡിയോ രാജാ സിംഗ് തന്നെയാണ് പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുസ്ലീം സമൂഹത്തിന്റെ വികാരങ്ങളെയാണ് ബിജെപി എംഎല്‍എ വ്രണപ്പെടുത്തിയതെന്നും സിംഗിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധിച്ചവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയുടെ ഷോ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാളെ കഴിഞ്ഞയാഴ്ച കരുതല്‍ തടങ്കലിലാക്കിയിരുന്നു.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

മുനാവര്‍ ഫറൂഖിയുടെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 50 പ്രവര്‍ത്തകരുമായി വേദിയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഫറൂഖി തന്റെ ഷോകളില്‍ ഹിന്ദു ദൈവങ്ങളെ മുന്‍പ് അധിക്ഷേപിച്ചിട്ടുണ്ടെന്നാണ് രാജാ സിംഗ് ആരോപിച്ചത്. ഹൈദരാബാദിലെ ഘോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജാ സിംഗ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
[masterslider id="10"]

Related posts