ഭക്ഷ്യ വസ്തുക്കൾക്ക് ഉൾപ്പെടെ ഇന്ന് രാജ്യത്ത് വിലകൂടും

ന്യൂഡൽഹി : അരി, ഗോതമ്പ് ഉള്‍പ്പെടെ പാക്ക് ചെയ്ത് വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ രാജ്യത്ത് വില കൂടും.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരം നികുതി ചുമത്തിയതിന്റെ ഭാഗമായാണ് വില വര്‍ധിക്കുന്നത്.

പാക്ക് ചെയ്യാതെ തൂക്കി വില്‍ക്കുന്നവയ്ക്ക് നികുതി ഈടാക്കില്ലെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ നികുതി ഭാരം കൂടി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം ചുമത്തിയിരുന്ന നികുതിയാണ് ഇനി മുതല്‍ പാക്ക് ചെയ്യപ്പെടുന്ന എല്ലാ ഭക്ഷ്യ പദാര്‍ഥങ്ങള്‍ക്കും ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജി.എസ്.ടി കൗണ്‍സില്‍ തീരുമാന പ്രകാരം ഭക്ഷ്യ വസ്തുക്കള്‍ക്ക് അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം നികുതി ഈടാക്കും. ഇതോടെ പാക്കറ്റില്‍ അല്ലാത്ത അരിക്ക് പോലും വില കൂടും. ഗോതമ്പ്, പയര്‍, പാല്‍, മല്‍സ്യം, തുടങ്ങി പെന്‍സില്‍, ആശുപത്രി വാസം, എല്‍ഇഡി ബള്‍ബുകള്‍, ജൈവവളം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാത്തിനും നാല്‍പ്പത്തി ഏഴാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാന പ്രകാരം നികുതി ഈടാക്കും.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ബാങ്കിംഗ് സേവനങ്ങളില്‍ ചെക്കുകള്‍ക്ക് ഈടാക്കുന്ന നികുതി 18% ആയി ഉയര്‍ത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts