വീണ്ടും നമ്മ ബെംഗളൂരു ഒന്നാമത്;രാജ്യത്ത് ഗതാഗതം ഏറ്റവും ഇഴയുന്ന നഗരം എന്ന കുപ്രസിദ്ധി ചെന്നെയില്‍ നിന്ന് പിടിച്ചെടുത്ത് ബെംഗളൂരു;ശരാശരി വേഗത 17.2 കിലോ മീറ്റര്‍.

ബെംഗളൂരു ∙ രാജ്യത്ത് വാഹനഗതാഗതം ഏറ്റവും ഇഴയുന്ന നഗരം ബെംഗളൂരു. മണിക്കൂറിൽ 17.2 കിലോമീറ്ററാണ് ബെംഗളൂരുവിലെ റോ‍ഡുകളിൽ വാഹനങ്ങളുടെ ശരാശരി വേഗമെന്നു വെബ്ടാക്സി കമ്പനി ‘ഓല’യുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഗതാഗതക്കുരുക്കിൽ കഴിഞ്ഞ വർഷം ചെന്നൈയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ബെംഗളൂരു (മണിക്കൂറിൽ 20.4 കിലോമീറ്റർ). ഇത്തവണ ചെന്നൈ രണ്ടാം സ്ഥാനത്തായി (മണിക്കൂറിൽ 18.9 കിലോമീറ്റർ). ഇന്ത്യയിലെ 110 നഗരങ്ങളിലാണ് ഓല പഠനം നടത്തിയത്. പുണെ (19.4 കിലോമീറ്റർ), മുംബൈ (20.7 കിലോമീറ്റർ), ഡൽഹി (25 കിലോമീറ്റർ) എന്നീ നഗരങ്ങളാണു മൂന്നു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.

  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

ബെംഗളൂരുവിൽ രാവിലെ വാഹനങ്ങൾ കുരുക്കിൽപെടുന്നതു പതിവായതോടെ ഓഫിസിൽ പോകേണ്ടവർ തിരക്ക് അൽപം കുറയുന്നതു കാത്ത് 25 മിനിറ്റുവരെ വൈകി വീട്ടിൽ നിന്നിറങ്ങുന്ന പതിവ് തുടങ്ങിയെന്നും പഠനത്തിൽ പറയുന്നു. മോശം റോഡുകളും വാഹനപ്പെരുപ്പവുമാണു ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങൾ. മെട്രോ ട്രെയിനിൽ ദിവസേന മൂന്നര ലക്ഷത്തോളം പേർ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇതനുസരിച്ചു റോഡിൽ വാഹനങ്ങൾ കുറഞ്ഞിട്ടില്ല.

ബെംഗളൂരുവിൽ ഇതുവരെ 72 ലക്ഷത്തോളം വാഹനങ്ങൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ ശരാശരി 15 ലക്ഷം വാഹനങ്ങൾ ദിവസേന നിരത്തിലിറങ്ങുന്നുണ്ട്. ഓരോ ദിവസവും നാലായിരം വാഹനങ്ങളാണ് ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്യുന്നത്. 60% റോഡ‍ുകളും വേണ്ടത്ര വീതി ഇല്ലാത്തവയാണ്. അടുത്തടുത്ത ട്രാഫിക് സിഗ്നലുകളും കുരുക്ക് രൂക്ഷമാക്കുന്നു. നഗരത്തിൽ ചെറുതും വലുതുമായ അമ്പതിനായിരത്തോളം ജംക്‌ഷനുകളുണ്ട്. ഇന്ത്യയിൽ ഏറ്റവും വാഹനത്തിരക്കേറിയ ജംക്‌ഷനുകളുടെ പട്ടികയിൽ സിൽക്ബോർഡ് നേരത്തെ ഇടംപിടിച്ചിരുന്നു. ഔട്ടർറിങ് റോഡിലെ സ്ഥിതിയാണ് ഏറെ ദയനീയം. ഓഫിസ് സമയങ്ങളിൽ ഇവിടുത്തെ ശരാശരി വാഹനവേഗം മണിക്കൂറിൽ അഞ്ചു കിലോമീറ്ററിൽ താഴെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ
[masterslider id="10"]

Related posts

Click Here to Follow Us