ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി സ്ഥാനമൊഴിയുന്നു; പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിനെ നിയമിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ജൂലൈ രണ്ടിന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ജസ്റ്റിസ് അലോക് ആരാധെയെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു.

കർണാടക ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് അലോക് ആരാധെ. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഋതു രാജ് അവസ്തി വിരമിച്ചതിന്റെ ഫലമായി 03.07.2022 മുതൽ പ്രാബല്യത്തിൽ ഹൈക്കോടതിയുടെ ജസ്റ്റിസ് അലോക് ആരാധെയെ ആണ് ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

ഛത്തീസ്ഗഡിലെ റായ്പൂർ സ്വദേശിയാണ് ജസ്റ്റിസ് ആരാധെ. 1988 ജൂലൈ 12-ന് അഭിഭാഷകനായി എൻറോൾ ചെയ്തു അദ്ദേഹം 2007 ഏപ്രിലിൽ മുതിർന്ന അഭിഭാഷകനായി നിയമിതനായി. മധ്യപ്രദേശിലെ ജബൽപൂരിലെ ഹൈക്കോടതിയിൽ സിവിൽ, ഭരണഘടന, ആർബിട്രേഷൻ, കമ്പനി വിഷയങ്ങളിൽ അദ്ദേഹം പ്രാക്ടീസ് ചെയ്തട്ടുണ്ട്. 2018 നവംബർ 17 നാണ് കർണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് ആരാധേ സത്യപ്രതിജ്ഞ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts