ബെംഗളൂരു: ആഴ്ചകളായി തുടരുന്ന കഠിനമായ വേനൽച്ചൂടിൽ നിന്ന് ബെംഗളൂരുവിന് ഉടൻ ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരും ദിവസങ്ങളിൽ നഗരത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ചൊവ്വാഴ്ച മുതൽ മഴ പെയ്തേക്കും ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരമോ ആയിരിക്കും മഴ ലഭിക്കുക. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…
Read MoreYear: 2026
“നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!
ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗമായ കബ്ബൺ പാർക്കിലെ പ്രധാന കവാടങ്ങളിലൊന്നിൽ മലിനജലം കവിഞ്ഞൊഴുകുന്നത് സന്ദർശകരെ വലയ്ക്കുന്നു. ബി.എസ്.എൻ.എൽ ഓഫീസിന് സമീപമുള്ള മെട്രോ സ്റ്റേഷൻ കവാടത്തിലെ മാൻഹോളിൽ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ സന്ദർശകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ എത്തുന്ന പാർക്കിന്റെ കവാടത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം കടുത്ത ദുർഗന്ധമാണ് വമിപ്പിക്കുന്നത്. ഇത് കാൽനടയാത്രക്കാർക്കും പ്രഭാതസവാരിക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡും (BWSSB) ഹോർട്ടികൾച്ചർ വകുപ്പും പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കുന്നില്ലെന്ന് സന്ദർശകനായ പ്രകാശ്…
Read Moreലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് ഹബ്ബായി കർണാടക മാറിക്കൊണ്ടിരിക്കുമ്പോഴും സംസ്ഥാനത്തെ ദേശീയപാതകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രികർക്കും ഡ്രൈവർമാർക്കും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ബെംഗളൂരു, മംഗളൂരു, ഹുബ്ബള്ളി, മൈസൂരു തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് കിലോമീറ്റർ പാതകൾ വികസിപ്പിച്ചെങ്കിലും, യാത്രാമധ്യേയുള്ള വിശ്രമകേന്ദ്രങ്ങൾ (Wayside Amenities) ഇപ്പോഴും കടലാസിൽ മാത്രമാണെന്ന ആക്ഷേപം ശക്തമാണ്. പദ്ധതികൾ എങ്ങുമെത്തിയില്ല ദേശീയപാത അതോറിറ്റിയുടെ (NHAI) കീഴിലുള്ള എൻ.എച്ച്.എൽ.എം.എൽ (NHLML) മുഖേന ഓരോ 40 മുതൽ 60 കിലോമീറ്റർ ഇടവിട്ടും ആധുനിക വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരുന്നു. പി.പി.പി (PPP) മാതൃകയിൽ…
Read Moreടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ ‘ബെംഗളൂരു സോൾ’ അനാച്ഛാദനം ചെയ്തു!
ബെംഗളൂരു: സിലിക്കൺ സിറ്റിയുടെ സാംസ്കാരിക വൈവിധ്യവും സർഗ്ഗാത്മകതയും ആഗോളതലത്തിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (BLR) ‘ബെംഗളൂരുവിൻ്റെ ആത്മ’ (The Soul of Bengaluru) എന്ന ബൃഹത്തായ കലാശില്പം അനാച്ഛാദനം ചെയ്തു. ടെർമിനൽ 2-ന് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ഈ മനോഹരമായ കലാസൃഷ്ടി ബയോകോൺ ഫൗണ്ടേഷനും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) സംയുക്തമായാണ് ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്ത സ്പാനിഷ് കലാകാരനായ ജൗമെ പ്ലെൻസയാണ് ഈ ശില്പം വിഭാവനം ചെയ്തത്. ഇന്ത്യയിലെ സ്പാനിഷ് അംബാസഡർ ജുവാൻ അന്റോണിയോ മാർച്ച് പുജോൾ ശില്പത്തിൻ്റെ ഔദ്യോഗിക അനാച്ഛാദനം…
Read Moreയുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ കാരെക്സ് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വിലയിൽ 30 ശതമാനത്തിലധികം വർധനവുണ്ടാകുമെന്ന് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സിഇഓ ഗോ മിയ കിയാറ്റ് അറിയിച്ചു. ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സമാണ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയത്. കോണ്ടം നിർമാണത്തിന് ആവശ്യമായ അമോണിയ, സിലിക്കൺ അധിഷ്ഠിത ലൂബ്രിക്കന്റുകൾ എന്നിവ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇത്തരം വസ്തുക്കളുടെ വില കുത്തനെ ഉയർന്നു. കൂടാതെ,…
Read Moreഎറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
ബെംഗളൂരു: റെയിൽവേ ട്രാക്കുകളിലെ നവീകരണ പ്രവൃത്തികളെത്തുടർന്ന് എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ജൂലൈ ഏഴിന് വഴിതിരിച്ചുവിടും. ബെംഗളൂരു കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ കാരണമാണ് മാറ്റം. മാറ്റങ്ങൾ ചുരുക്കത്തിൽ: ട്രെയിൻ: എറണാകുളം ജംക്‌ഷൻ – കെ.എസ്.ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (22652). തിയതി: ജൂലൈ 7. പുതിയ റൂട്ട്: സേലം, ഓമല്ലൂർ, ഹൊസൂർ, ബയ്യപ്പനഹള്ളി വഴി ട്രെയിൻ ബെംഗളൂരുവിലെത്തും. സ്റ്റോപ്പ് മാറ്റം: റൂട്ട് മാറ്റുന്നത് മൂലം ഈ ദിവസം കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ…
Read Moreവിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ
കൊച്ചി: നിയമ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ 22-കാരൻ അറസ്റ്റിലായി. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് എടത്തല പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 22-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മണലിമുക്ക്-തേവക്കൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി തടഞ്ഞുനിർത്തുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ കടന്നുപിടിക്കാനും ഇയാൾ ശ്രമിച്ചു. അക്രമത്തിന് ശേഷം സ്കൂട്ടറിൽ കടന്നുകളഞ്ഞ പ്രതിയുടെ വാഹന നമ്പർ ഉൾപ്പെടുത്തിയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. എടത്തല പഞ്ചായത്ത്…
Read Moreരണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവാത്മകമായ മാറ്റത്തിന് തുടക്കമിട്ട് ബിഎംടിസി ബസുകളിലും നമ്മ മെട്രോയിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഏകീകൃത സ്മാർട്ട് കാർഡ് സംവിധാനം വരുന്നു. ഇതോടെ മെട്രോയ്ക്കും ബസിനും പ്രത്യേകം കാർഡുകൾ കൈവശം വയ്ക്കേണ്ട ബുദ്ധിമുട്ട് യാത്രക്കാർക്ക് ഇല്ലാതാകും. ഒരൊറ്റ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യുന്നതിലൂടെ രണ്ട് ഗതാഗത സംവിധാനങ്ങളിലും സുഗമമായി യാത്ര ചെയ്യാൻ സാധിക്കും എന്നത് ലക്ഷക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഈ അത്യാധുനിക സംവിധാനം നടപ്പിലാക്കുന്നതിനായി ബിഎംടിസി പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. സ്മാർട്ട് കാർഡുകൾ വേഗത്തിൽ റീഡ് ചെയ്യാൻ കഴിയുന്ന ആധുനിക ടിക്കറ്റ്…
Read Moreകൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ ‘ഇലക്ട്രിസിറ്റി ബാങ്കിംഗ്’ ഒരുക്കി കർണാടക
ബെംഗളൂരു: സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിമാൻഡിൽ 15 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17,347 മെഗാവാട്ട് (MW) ആയിരിക്കുന്ന വൈദ്യുതി ആവശ്യം ഏപ്രിൽ അവസാനത്തോടെ 19,000 മെഗാവാട്ടിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യം നേരിടാനും പവർകട്ട് ഒഴിവാക്കാനും വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ‘ഇലക്ട്രിസിറ്റി ബാങ്കിംഗ്’ തന്ത്രം ഊർജ്ജ വകുപ്പ് സജീവമാക്കി. കൃഷിയും പാചകവും വൈദ്യുതിയിലേക്ക് എയർ കണ്ടീഷണറുകളുടെയും കൂളറുകളുടെയും അമിത ഉപയോഗത്തിനൊപ്പം കാർഷിക മേഖലയിലെ ആവശ്യകതയുമാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം.…
Read Moreനഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
ബെംഗളൂരു: സഹപാഠിയുമായുള്ള തർക്കത്തെത്തുടർന്ന് മലയാളി വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും പണവും ലാപ്ടോപ്പുകളും കവർച്ച ചെയ്യുകയും ചെയ്ത സംഘത്തെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ അഭിനേഷ്, കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരെയാണ് കൊണനകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവ പോലീസ് കണ്ടുകെട്ടി. ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്‌നാട് സ്വദേശി അഭിനേഷും തമ്മിലുണ്ടായ തർക്കമാണ്…
Read More