രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കൾ അറസ്റ്റില്‍

ന്യൂഡൽഹി: വോട്ടുചോർച്ച ആരോപിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ വൻ സംഘർഷം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹി ആകാശവാണി ഭവനു മുന്നിൽ നിന്ന് രാത്രി 7:45 ഓടെയാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ ആരംഭിച്ച ഇന്ത്യ മുന്നണിയുടെ പ്രതിഷേധ മാർച്ച് പോലീസുമായി ഉണ്ടായ നിരന്തര സംഘർഷങ്ങൾക്കൊടുവിലാണ് ആകാശവാണി ഭവനു മുന്നിലെ കുത്തിയിരിപ്പ് സമരമായി മാറിയത്. സമരം ഒമ്പതു മണിക്കൂർ പിന്നിട്ടതോടെ…

Read More

തർക്കം തീർക്കാൻ ചെന്ന ബെംഗളൂരുവിലെ പോലീസുകാർക്ക് കിട്ടിയത് പൊരിഞ്ഞ ഇടി! ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: ബെംഗളൂരു പ്രാന്തപ്രദേശത്ത് രണ്ടുപേർ തമ്മിലുള്ള തർക്കം പരിഹരിക്കാനും തടയാനും ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അതിക്രമത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാത്രി ദൊഡ്ഡബല്ലാപ്പൂർ പാലനജോഗിഹള്ളിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പാലനജോഗിഹള്ളിയിൽ ഹരഹൻ സരിഹൻ, ബഷീർ എന്ന ഗിഡ്ഡ എന്നിവർ തമ്മിൽ വലിയ രീതിയിൽ വഴക്കും കൈയങ്കളിയും നടക്കുന്നതായി 112 എമർജൻസി നമ്പറിൽ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്രോളിംഗ് ഉദ്യോഗസ്ഥരായ രായപ്പ, മണികണ്ഠ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. തർക്കം പരിഹരിക്കാനും…

Read More

ബെംഗളൂരു മലയാളികൾ അടക്കം അനുഭവിക്കുന്ന ദുരിതം; മാറിമറിഞ്ഞത് 6 സർക്കാരുകൾ, ആമയേക്കാൾ മെല്ലെപ്പോക്ക്! 9 വർഷം, എന്നിട്ടും തീരാത്തത് ഈ ഒരു പാലം! വിശദാംശങ്ങൾ

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഇജിപ്പുര ഫ്ലൈഓവർ നിർമ്മാണം അറ്റമില്ലാതെ നീളുന്നത് വൻ ജനരോഷത്തിന് കാരണമാകുന്നു. 2.38 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട് 9 വർഷവും 149 ദിവസവും (3,436 ദിവസങ്ങൾ) പിന്നിട്ടിരിക്കുകയാണ്. പ്രതിദിനം ശരാശരി 0.69 മീറ്റർ എന്ന വേഗതയിൽ മാത്രമാണ് ഫ്ലൈഓവറിന്റെ നിർമ്മാണം മുന്നോട്ട് പോയിട്ടുള്ളത്. മണിക്കൂറിൽ ഒരു മീറ്റർ വരെ സഞ്ചരിക്കുന്ന നത്തയ്‌ക്കാളിന്റെ വേഗതയേക്കാൾ കുറവാണിതെന്നത് നഗരത്തിലെ മെല്ലെപ്പോക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ യഥാർത്ഥ അവസ്ഥ വെളിവാക്കുന്നു. കരാറുകൾ മാറി, കോടികൾ പൊടിഞ്ഞു 2014-ൽ ബൃഹത് ബംഗളൂരു മഹാനഗര…

Read More

അടുക്കളക്കത്തി, വിനാഗിരി, മുളകുപൊടി…’; കുടുംബത്തിലെ 3 പേരെ കൊന്നൊടുക്കാൻ ടെക്കി യൂട്യൂബും എ.ഐയും നോക്കി ‘കില്ലിംഗ് ടെക്നിക്സ്; ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

ബെംഗളൂരു: കെ.ആർ പുരം സീഗെഹള്ളിയിൽ നഗരത്തെ ഒന്നടങ്കം നടുക്കിയ മുന്ന് കൊലപാതകങ്ങൾക്ക് മുൻപ്, അക്രമം നടത്തേണ്ട വഴികളെക്കുറിച്ച് പ്രതി നിർമ്മിത ബുദ്ധി (AI) വഴി തിരച്ചിൽ നടത്തിയതായി പോലീസ് കണ്ടെത്തൽ. കേസിൽ പിടിയിലായ 25-കാരനായ ടെക്കി ജെ. കെന്നത്ത്, തന്റെ പങ്കാളിയുടെ കുടുംബത്തെ ആക്രമിക്കുന്നതിന് തൊട്ടുമുൻപാണ് കമ്പ്യൂട്ടറിൽ എ.ഐ സഹായത്തോടെ അതിക്രൂരമായ അക്രമരീതികൾ സെർച്ച് ചെയ്തത്. സംഭവത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അക്രമരീതികൾ എ.ഐയോട് ചോദിച്ചറിഞ്ഞു കെന്നത്തിന്റെ ലാപ്‌ടോപ്പ് കേന്ദ്രീകരിച്ച് ഫോറൻസിക് സയൻസ് ലാബോറട്ടറി (FSL) നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.…

Read More

നിങ്ങൾ വാങ്ങുന്ന സാധനങ്ങൾ ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കും! ന​ഗരത്തിലെ വിപണി കീഴടക്കി പുതിയ ട്രെൻഡ് ഇതാ

ബെംഗളൂരു: കടകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന സാധാരണ ഉൽപ്പന്നങ്ങളേക്കാൾ, സ്വന്തം വ്യക്തിത്വവും അഭിരുചിയും പ്രതിഫലിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നു. കസ്റ്റമൈസ് ചെയ്ത സ്‌നീക്കറുകൾ, കൊത്തുപണികൾ ചെയ്ത ആഭരണങ്ങൾ, വ്യത്യസ്തമായ ഫോൺ കവറുകൾ, ലാപ്‌ടോപ്പ് ആക്‌സസറികൾ എന്നിവയാണ് ഇപ്പോൾ ഉപഭോക്താക്കളുടെ പ്രധാന ആകർഷണം. കേവലം വ്യത്യസ്തമായ ഒരു വസ്തു കൈവശം വെക്കുക എന്നതിലുപരി തങ്ങൾക്ക് ഇഷ്ടപ്പെട്ട നിറങ്ങളും സവിശേഷതകളും സന്ദേശങ്ങളും തിരഞ്ഞെടുക്കാൻ സാധിക്കുന്നു എന്നതാണ് പേഴ്‌സണലൈസ്ഡ് ഉൽപ്പന്നങ്ങളുടെ ജനപ്രീതി വർധിപ്പിക്കുന്നത്. പേര് എഴുതിവെക്കുന്നതിലും അപ്പുറം പുതിയ മാറ്റങ്ങൾ മുൻപ് താക്കോൽ കൊളുത്തുകളിലോ ബാഗുകളിലോ പേര് എഴുതിവെക്കുന്നതിൽ…

Read More

നഗരത്തിൽ ചൂടുകൂടിയപ്പോൾ ‘ബിയർ’ പതഞ്ഞു; വിറ്റ് പോയത് 275 ലക്ഷം കെയ്സ് ബിയർ! ഖജനാവ് നിറച്ച് മദ്യവിൽപ്പന

ബെംഗളൂരു: നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ ആറുമാസത്തെ മദ്യവിൽപ്പനയിലൂടെയും വരുമാന ശേഖരണത്തിലൂടെയും എക്സൈസ് വകുപ്പ് റെക്കോർഡ് നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ആകെ 22,191.63 കോടി രൂപയുടെ എക്സൈസ് വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,621.40 കോടി രൂപയുടെ വർദ്ധനവോടെ ആകെ വരുമാനത്തിൽ 13.39 ശതമാനം വളർച്ച നേടാനായതായി എക്സൈസ് കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്ത് വരൾച്ച നിലനിന്നിരുന്ന സാഹചര്യത്തിലും ബിയർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.…

Read More

ഒറ്റ റീചാർജിൽ ഒരു വർഷം ടെൻഷനില്ല; ജെമിനി പ്രോയും 5G സൗജന്യവും! ഓഫർ മഴയുമായി ടെലികോം ഭീമന്മാർ; ലാഭം ഏതിലാണ്? പ്ലാനുകൾ അറിയാം

ഡൽഹി: മാസംതോറും റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് ഒഴിവാകാൻ ഒരു വർഷത്തെ കാലാവധിയുള്ള പ്ലാനുകൾ തേടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഒരു തവണ റീചാർജ് ചെയ്താൽ 365 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാമെന്നതാണ് ഇത്തരം പാക്കുകളുടെ പ്രധാന ആകർഷണം. പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, SMS ഓഫറുകൾക്ക് പുറമേ വിവിധ OTT സബ്സ്ക്രിപ്ഷനുകളും കൂട്ടിയിണക്കിയാണ് പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെലും വാർഷിക പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ലഭ്യമായ പ്രധാന ജിയോ വാർഷിക പ്ലാനുകൾ റിലയൻസ് ജിയോ പ്രധാനമായും 3,599 രൂപ, 3,999 രൂപ നിരക്കുകളിലുള്ള…

Read More

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ്‌വേയിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം; കാൽനടയാത്രക്കാർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ്‌വേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് 22 കാരിയായ യുവതി കൊല്ലപ്പെട്ടു. നഗരത്തിന് പുറത്തുള്ള രാമോഹള്ളി സ്വദേശിയും സ്വകാര്യ കമ്പനി ജീവനക്കാരിയുമായ ഭൂമികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ചന്നപട്ടണ താലൂക്കിലെ സംകലഗേരിക്ക് സമീപമാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ചന്നപട്ടണ സന്ദർശിക്കാൻ എത്തിയതായിരുന്നു ഭൂമിക. രാത്രിയോടെ സംകലഗേരി ഭാഗത്ത് വെച്ച് എക്‌സെസ് കൺട്രോൾഡ് ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കവെ, അമിതവേഗതയിൽ എത്തിയ കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിന്റെ ശക്തമായ ഇടയിൽ ഗുരുതരമായി പരിക്കേറ്റ ഭൂമിക സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ചന്നപട്ടണ ട്രാഫിക് പോലീസ് കേസെടുത്ത്…

Read More

പാസ്‌പോർട്ട് സേവാ കേന്ദ്രം ബെംഗളൂരു മാരത്തഹള്ളിയിൽ നിന്ന് മാറ്റി! ഒക്ടോബർ 5 മുതൽ അപ്പോയിന്റ്‌മെന്റ് ഉള്ളവർ പോകേണ്ടത് ഇവിടേക്ക്

ബെംഗളൂരു : ഔട്ടർ റിംഗ് റോഡിലെ മാരത്തഹള്ളി ദേവരബീസനഹള്ളിയിൽ പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രം (PSK) പുതിയ സ്ഥലത്തേക്ക് പ്രവർത്തനം മാറ്റിയതായി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് (RPO) അറിയിച്ചു. ഒക്ടോബർ 5 മുതൽ പുതിയ കേന്ദ്രത്തിലായിരിക്കും സേവനങ്ങൾ ലഭ്യമാകുക. വൈറ്റ്‌ഫീൽഡിലെ ഇ.പി.ഐ.പി (EPIP) സോണിൽ, നല്ലൂരാഹള്ളി മെട്രോ സ്റ്റേഷന് సమీപമുള്ള ജി.എം ടെക് പാർക്കിലാണ് (GM Tech Park) പുതിയ പാസ്‌പോർട്ട് സേവാ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. മാരത്തഹള്ളി പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ള അപേക്ഷകർ അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും വൈറ്റ്‌ഫീൽഡിലെ പുതിയ കേന്ദ്രത്തിൽ…

Read More

ബെംഗളൂരുവിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, വൻ ഗതാഗതക്കുരുക്ക്; ഈ പാതയിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരത്തോടെ ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ നഗരജീവിതം സ്തംഭിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും വാഹനങ്ങൾ മണിക്കൂറുകളോളം നിരത്തിലിടേണ്ടി വന്നു. പല പ്രദേശങ്ങളിലും വെളളക്കെട്ട് നീങ്ങിയിട്ടില്ല ശിവാനന്ദ സർക്കിൾ അടിപ്പാത വീണ്ടും വെള്ളത്തിനടിയിൽ നഗരത്തിലെ പ്രധാന പാതയായ ശിവാനന്ദ സർക്കിൾ റെയിൽവേ അടിപ്പാതയിലാണ് വെള്ളക്കെട്ട് ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. മഴ പെയ്യുമ്പോഴെല്ലാം ഈ അടിപ്പാത വെള്ളത്തിനടിയിലാകുന്നത് പതിവാണെന്നും ഇതിനൊരു ശാശ്വത പരിഹാരം…

Read More