ബെംഗളൂരു: കണ്ണൂർ മട്ടന്നൂർ മണ്ഡലത്തിലെ ഉളിയിൽ സ്വദേശി കെ.കെ. സാജിർ (40) ബെംഗളൂരുവിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. സുഹൃത്തുക്കളെ കാണാന് ബെംഗളൂരുവിൽ എത്തിയതായിരുന്നു സാജിർ. അർദ്ധരാത്രിയോടെ മരണം സംഭവിച്ചത്. നടപടിക്രമങ്ങൾ വേഗത്തിലാക്കി പുലർച്ചെ 4.46-ഓടെ മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചു. രാവിലെ 9.30-ഓടെ മൃതദേഹം ഉളിയിലെ വസതിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read MoreMonth: October 2026
ബെംഗളൂരുവിൽ ഭൂമി വാങ്ങാൻ പ്ലാനുണ്ടോ? നമ്മൾ കാണുന്ന ബെംഗളൂരു ഇനിയില്ല! നഗരം വളരുന്ന വഴികൾ ഇതാ!
ബെംഗളൂരു : നഗരത്തിന്റെ പ്രധാന വികസന കേന്ദ്രങ്ങൾ വരുംവർഷങ്ങളിൽ നിലവിലെ പ്രധാന നഗരമേഖലകളിൽ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റാൻ ഒരുങ്ങി കർണാടക സർക്കാർ. അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ബംഗളൂരു മെട്രോപൊളിറ്റൻ റീജിയണിൽ (BMR) ഒൻപത് സംയോജിത വ്യവസായ ടൗൺഷിപ്പുകൾ സ്ഥാപിക്കാനും പൊതുഗതാഗതം, പാർപ്പിടം, ശുദ്ധജല വിതരണ-മലിനജല സംസ്‌കരണ ശൃംഖലകൾ എന്നിവ വൻതോതിൽ വികസിപ്പിക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്. ലക്ഷ്യം 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; 13,500 ഏക്കർ ഭൂമി ഏറ്റെടുക്കൽ 2047-ഓടെ കർണാടകയുടെ സമ്പദ്‌വ്യവസ്ഥയെ ഒരു ട്രില്യൺ ഡോളറിലെത്തിക്കുക എന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് അടിസ്ഥാനസൗകര്യ മേഖലയിൽ…
Read Moreബെംഗളൂരു യാത്രക്കാർക്ക് വീണ്ടും നിരാശ; നഗരത്തിന്റെ സ്വപ്ന പദ്ധതി കേന്ദ്രം വെട്ടിയത് എന്തുകൊണ്ട്
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്ന എൻഡ്-ടു-എൻഡ് ഡബിൾ ഡെക്കർ ഫ്ലൈഓവറിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സിവിൽ ടെൻഡറുകൾ റദ്ദാക്കി ബിഎംആർസിഎൽ (BMRCL). കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മെട്രോ മൂന്നാം ഘട്ടത്തിലെ ഓറഞ്ച് ലൈനിലാണ് പൂർണ്ണ തോതിലുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നത്. എന്നാൽ പദ്ധതിക്ക് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അനുമതി നൽകാതിരുന്നതോടെ ജനുവരിയിൽ ക്ഷണിച്ച മൂന്ന് സിവിൽ ടെൻഡറുകൾ ബിഎംആർസിഎൽ പൂർണ്ണമായി…
Read Moreജിം വാർഷികാഘോഷത്തിനിടെ സംഘർഷം: ബെംഗളൂരുവിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു, നാല് പേർ കസ്റ്റഡിയിൽ
ബെംഗളൂരു: ജിമ്മിന്റെ വാർഷികാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ബംഗളൂരുവിൽ 25 വയസ്സുകാരനായ ജിം ട്രെയിനർ ദാരുണമായി കൊല്ലപ്പെട്ടു. വടക്കൻ ബംഗളൂരുവിലെ സഹാകർ നഗറിലുള്ള അപ്പാർട്ട്‌മെന്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് ജിം ട്രെയിനറായ നന്ദൻ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നന്ദന്റെ സുഹൃത്തുക്കളായ നാലുപേരെ അമൃതഹള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിലെ ഫ്ലാറ്റിൽ നടന്ന ജിം വാർഷികാഘോഷ പരിപാടിക്കിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആഘോഷങ്ങൾക്കിടെ നന്ദനും വിശ്വനാഥ് എന്നയാളും തമ്മിൽ നിസ്സാര കാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയായിരുന്നു. താൻ വിശ്വനാഥന്റെ ശിഷ്യനാണെന്ന് മറ്റുള്ളവരുടെ…
Read More37 വർഷത്തെ കാത്തിരിപ്പിന് വിരാമം: തലമുറകൾക്ക് ശേഷമൊരു മാറ്റം! ബംഗളൂരുവിലെ കോളേജുകൾ ഇനി ‘വോട്ട്’ ചെയ്യും; കാത്തിരുന്ന പ്രഖ്യാപനമെത്തി
ബെംഗളൂരു: വൻ അക്രമസംഭവങ്ങളെത്തുടർന്ന് നിരോധിച്ചിരുന്ന ക്യാമ്പസ് തിരഞ്ഞെടുപ്പുകൾക്ക് കർണാടകയിൽ വഴിയൊരുങ്ങുന്നു. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ കോളേജുകളിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനരാരംഭിക്കുന്നത്. സംസ്ഥാന മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാൻ സർവ്വകലാശാലകൾ അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകി. നിലവിലുള്ള കൗൺസിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം തയ്യാറെടുപ്പുകൾ വിലയിരുത്താൻ യോഗങ്ങൾ വിളിച്ചുചേർക്കാനാണ് അധികൃതരുടെ തീരുമാനം. വിദ്യാർത്ഥികളിൽ നേതൃപാടവവും ജനാധിപത്യ ബോധവും ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ തിരഞ്ഞെടുപ്പുകൾ അത്യന്താപേക്ഷിതമാണെന്ന് ബംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.…
Read Moreറോഡിലിറങ്ങും മുൻപ് ശ്രദ്ധിക്കുക! ലൈസൻസ് പൂട്ടും, പിഴ 5,000 വരെയേക്കാം! ബെംഗളൂരുവിൽ വമ്പൻ ട്രാഫിക് പരിഷ്കാരങ്ങൾ വരുന്നു; ജാഗ്രത!
ബെംഗളൂരു: നഗരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർദ്ധിച്ചതായി പോലീസ് കണക്കുകൾ. തെറ്റായ പാർക്കിംഗ്, സിഗ്നൽ തെറ്റിക്കൽ, ‘നോ എൻട്രി’ ലംഘനങ്ങൾ, ഫുട്പാത്തിലൂടെയുള്ള വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ അഞ്ച് പ്രധാന ഗതാഗത ലംഘനങ്ങളിൽ മാത്രമായി 2026-ലെ ആദ്യ എട്ട് മാസത്തിനിടെ 24.5 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ വാർഷിക കണക്കുകളെപ്പോലും മറികടക്കുന്നതാണ് ഈ വർദ്ധനവ്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഈ അഞ്ച് ഇനം ലംഘനങ്ങളിലായി ആകെ 1.28 കോടിയോളം കേസുകളാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. 2021-ൽ 19.30 ലക്ഷമായിരുന്ന…
Read Moreഡിസംബറിലും ഓടിത്തുടങ്ങില്ലേ? ഇജിപ്പുര ഫ്ലൈഓവർ പണി വീണ്ടും വൈകുന്നതിന് പിന്നിലെ ആ യഥാർത്ഥ കാരണം
ബംഗളൂരു: ദശാബ്ദത്തോടടുക്കുന്ന ബംഗളൂരുവിലെ ഇജിപ്പുര ഫ്ലൈഓവർ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ. മുൻപ് നിശ്ചയിച്ചിരുന്ന ഒക്ടോബർ അവസാനത്തെ ഡെഡ്‌ലൈനും തെറ്റിയതോടെ പദ്ധതി പൂർത്തിയാക്കാൻ ഡിസംബർ അവസാനം വരെ പുതിയ ലക്ഷ്യപരിധി നിശ്ചയിച്ചിരിക്കുകയാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA). എന്നാൽ നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം മൂലം ഡിസംബറിനുള്ളിൽ പണി പൂർത്തിയാക്കുന്നതും വെല്ലുവിളിയാകുമെന്നാണ് സൂചന. കൊരമംഗല വാട്ടർ ടാങ്കിന് സമീപം സർജാപൂർ റോഡിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി നിർദ്ദേശിച്ചിട്ടുള്ള റാംപുകളുടെ നിർമ്മാണം അടുത്ത വർഷത്തേക്ക് മാത്രമേ പൂർത്തിയാകൂ. ഡിസംബറിലെ പുതിയ ലക്ഷ്യം ഇജിപ്പുരയ്ക്കും കേന്ദ്രീയ സദൻ ജംഗ്ഷനും ഇടയിലുള്ള പ്രധാന…
Read Moreപ്രൈവറ്റ്, റിപ്പീറ്റ് വിദ്യാർത്ഥികൾക്കും തുക മാറി; എസ്എസ്എൽസി പരീക്ഷാ ഫീസിൽ സർക്കാരിന്റെ പെട്ടെന്നുള്ള നിരക്ക് വർദ്ധനവ്: അറിയാൻ വായിക്കാം
സംസ്ഥാനത്ത് 2026-27 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസും രജിസ്ട്രേഷൻ ഫീസും 5 ശതമാനം വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പരീക്ഷ ആദ്യമായി എഴുതുന്നവർക്ക് പുറമെ പ്രൈവറ്റ്, റിപ്പീറ്റ് ഉദ്യോഗാർത്ഥികളുടെയും ഫീസിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് 710 രൂപയിൽ നിന്ന് 746 രൂപയായി ഉയർന്നു. ഇതിനകം പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തു കഴിഞ്ഞ വിദ്യാർത്ഥികളും പരിഷ്കരിച്ച നിരക്കനുസരിച്ച് അധിക തുക അടയ്ക്കണമെന്ന് സ്കൂൾ വിദ്യാഭ്യാസ മൂല്യനിർണ്ണയ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുൻകൂട്ടി…
Read Moreബെംഗളൂരുവിലെ പ്രധാന പാത ഇനി കാണില്ല; രണ്ട് മാസത്തേക്ക് വൻ കെണി, കുടുങ്ങാതിരിക്കാൻ ഈ വഴികൾ നോക്കാം
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതകളിലൊന്നായ റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ പൂർണ്ണമായും അടച്ചിടുന്നു. റോഡിലെ വൈറ്റ്-ടോപ്പിങ് (കോൺക്രീറ്റ് ചെയ്യൽ) പ്രവൃത്തികൾ സുഗമമായി പൂർത്തിയാക്കുന്നതിനായി ഏകദേശം 60 ദിവസത്തേക്കാണ് ഗതാഗത നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ഈ റോഡ് അടയ്ക്കുന്നതോടെ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഓഫീസ് സമയങ്ങളിൽ യാത്രാദുരിതം രൂക്ഷമായേക്കും റേസ് കോഴ്‌സ് റോഡ് അടയ്ക്കുന്നതോടെ ദിനംപ്രതി ഈ വഴിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങൾ വഴിതിരിഞ്ഞു പോകേണ്ടിവരും. പ്രത്യേകിച്ച് രാവിലെയും…
Read Moreവിമാനത്താവളത്തിലേക്ക് ഇറങ്ങും മുൻപ് ഇതറിഞ്ഞില്ലെങ്കിൽ ഫ്ലൈറ്റ് തെറ്റും; ബെംഗളൂരു റോഡിൽ തിരിച്ചടിയാകുന്ന കാര്യം ഇത്?
ബെംഗളൂരു: ഐടി തലസ്ഥാനമായ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡിലെ ഭയാനകമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് ഐടി വ്യവസായ പ്രമുഖർ. വിമാനത്താവളത്തിലേക്കുള്ള പാതയിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസയിലെ തകരാറുകളാണ് നഗരവാസികളെയും യാത്രക്കാരെയും മണിക്കൂറുകളോളം വഴിയാധാരമാക്കുന്നത്. ടോൾ പ്ലാസ പൂർണ്ണമായി ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വ്യവസായി മോഹൻദാസ് പൈ രംഗത്തെത്തി. ഫാസ്ടാഗ് സ്കാനിംഗ് താറുമാറായി; കിലോമീറ്ററുകളോളം ക്യൂ എയർപോർട്ട് റോഡിലെ ടോൾ പ്ലാസയിൽ ഫാസ്ടാഗ് ശരിയായി…
Read More