ബെംഗളൂരു: നഗരത്തിലെ പേയിംഗ് ഗസ്റ്റ് (പിജി) ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വൻ കവർച്ച നടത്തിവന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ഐടി വിദഗ്ദ്ധൻ പിടിയിലായി. മണ്ടൂർ, ചിക്കഗുബ്ബി പ്രദേശങ്ങളിലെ പിജികളിൽ കയറി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും വിലകൂടിയ ഗാഡ്ജെറ്റുകൾ കവർന്നിരുന്ന ബി. ശിവജി (24) എന്നയാളെയാണ് ആവലഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സസ്യാഹാരി കൂടിയായ പ്രതിയിൽ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 12 ആധുനിക മൊബൈൽ ഫോണുകളും 7 ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. തുറന്ന വാതിലുകൾ ലക്ഷ്യമിട്ട് പുലർച്ചെയുള്ള കവർച്ച അവലഹള്ളി, ഹോസ്കോട്ടെ പോലീസ് സ്റ്റേഷൻ പരിധികളിലെ പിജികളിലാണ്…
Read MoreMonth: September 2026
ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി (ടെയിൽ സ്ട്രൈക്ക്) അപകടം. ഗുവാഹത്തിയിൽ നിന്നും ബെംഗളൂരുവിലേക്ക് എത്തിയ എയർബസ് A321 നിയോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്രൂ അംഗങ്ങളും പൂർണ്ണമായും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് രണ്ടാമതും ലാൻഡിംഗിന് ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയത്. മോശം കാലാവസ്ഥ കാരണം ലാൻഡിംഗിനിടെ അസാധാരണമായ…
Read Moreട്രെയിൻ ചക്രങ്ങൾ വട്ടത്തിലാണെന്നാണോ നിങ്ങൾ കരുതുന്നത്? എന്നാൽ അങ്ങനെയല്ല; എഞ്ചിനീയറിംഗ് അത്ഭുതത്തിന് പിന്നിലെ യാഥാർത്ഥ്യം അറിയാൻ വായിക്കു
റെയിൽവേ ട്രാക്കിലൂടെ ഓടുന്ന ട്രെയിൻ കാണുമ്പോൾ വേഗതയോ നീളൻ ബോഗികളോ ആണ് നമ്മൾ സാധാരണയായി ശ്രദ്ധിക്കാറുള്ളത്. എന്നാൽ ട്രെയിനിന്റെ താഴേക്ക് നോക്കിയാൽ സാധാരണ ഇരുമ്പ് ചക്രങ്ങൾ മാത്രമാണെന്ന് തോന്നാമെങ്കിലും അവ പൂർണ്ണമായും വൃത്താകൃതിയിലുള്ളതല്ല. ചക്രത്തിന്റെ പുറംഭാഗം നേരിയ തോതിൽ ചരിഞ്ഞ, കോണാകൃതിയിലാണ് (Conical Shape) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രെയിൻ പാളത്തിൽ സ്ഥിരതയോടെ സഞ്ചരിക്കാനും വളവുകളിൽ സുഗമമായി തിരിയാനും സഹായിക്കുന്ന വലിയൊരു എഞ്ചിനീയറിംഗ് തത്വം ഇതിന് പിന്നിലുണ്ട്. വളവുകളിലെ സഞ്ചാരവും കോണാകൃതിയുടെ സവിശേഷതയും ട്രെയിനിലെ ഒരേ ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ചക്രങ്ങളും ഒരേ വേഗത്തിലാണ് കറങ്ങുന്നത്.…
Read Moreമൊബൈൽ ഉപഭോക്താക്കൾക്ക് പ്രതിമാസ റീചാർജിൽ ഇനി വൻ ലാഭം! മാസം തോറും നടത്തുന്ന കബളിപ്പിക്കലിന് ട്രായിയുടെ വൻ പൂട്ട്;
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന പ്രീപേയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നിർണ്ണായക ഭേദഗതി വരുത്തി. 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകൾക്ക് പകരം ഇനി മുതൽ കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ ടെലികോം കമ്പനികൾ നിർബന്ധമായും നൽകണമെന്ന് ട്രായ് ഉത്തരവിട്ടു. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ മൊബൈൽ ഉപഭോക്താക്കൾ പ്രതിവർഷം ചെയ്യേണ്ട റീച്ചാർജുകളുടെ എണ്ണം 13-ൽ നിന്ന് 12 ആയി കുറയും. സെപ്റ്റംബർ 22-നാണ് ‘ടെലികോം കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി)…
Read Moreബെംഗളൂരുവിലെ വീട്ടുവാടക നിരക്ക് ഞെട്ടിക്കുന്നത്; മാസം 52,000, വാടക 2.25 ലക്ഷം രൂപ അഡ്വാൻസ്; അനുഭവം പങ്കുവെച്ച് ഡിജിറ്റൽ ക്രിയേറ്റർ
ബെംഗളൂരുവിലെ വീട്ടുവാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും ആകാശത്തോളമുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഡിജിറ്റൽ ക്രിയേറ്ററായ രതിക ഖണ്ഡേൽവാൾ. മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ഇവർ, പ്രതിമാസം 52,000 രൂപ വാടകയുള്ള ഫ്ലാറ്റിനായി 2.25 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയത്. തൻ്റെ പുതിയ വീടിന്റെ വിശേഷങ്ങളും ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച വീഡിയോയിൽ രതിക വ്യക്തമാക്കുന്നു. തുടക്കത്തിൽ വലിയ തുക ചെലവഴിക്കേണ്ടി വന്നെങ്കിലും വിശാലമായ പുതിയ വീട്ടിലേക്ക് മാറിയതിൽ ഏറെ സന്തോഷമുണ്ടെന്ന് രതിക പറയുന്നു. 52,000 രൂപ വാടകയ്ക്ക് പുറമെ മെയിന്റനൻസ്, കുടിവെള്ള നിരക്കുകൾ വേറെ നൽകണം.…
Read Moreത്യവരെകൊപ്പ ടൈഗർ ആൻഡ് ലയൺ സഫാരിയിൽ പിറന്നയുടൻ നാല് സിംഹക്കുട്ടികൾ ചത്തു; കാരണം വെളിപ്പെടുത്തി അധികൃതർ
ബെംഗളൂരു: ത്യവരെകൊപ്പ ടൈഗർ ആൻഡ് ലയൺ സഫാരിയിൽ പ്രസവിച്ചതിന് പിന്നാലെ നാല് സിംഹക്കുട്ടികൾ ചത്തു. ‘സാറ’ എന്ന സിംഹം പ്രസവിച്ച കുഞ്ഞുങ്ങളാണ് ജനിച്ച ദിവസം തന്നെ ചത്തത്. ശിവമോഗ താലൂക്കിലെ ത്യവരെകൊപ്പ കടുവ-സിംഹ സങ്കേതത്തിലെ ‘സാറ’യുടെ ആദ്യ പ്രസവമായിരുന്നു ഇത്. പ്രസവിച്ച് കണ്ണുകൾ തുറക്കുന്നതിന് മുമ്പ് തന്നെ നാല് കുഞ്ഞുങ്ങളും ചത്തതായി സഫാരി ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യമായി പ്രസവിച്ചതിനാൽ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിലും കൃത്യമായി പാലൂട്ടുന്നതിലും അമ്മ സിംഹത്തിന് സംഭവിച്ച അശ്രദ്ധയാണ് മരണത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് കൂടുതൽ പരിശോധന…
Read Moreകൺവെൻഷൻ ഹാളിന്റെ മതിൽ തകർന്ന് വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം; നാല് പേർക്ക് പരിക്ക്
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലാ ഓൾ കോളേജ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് 16 വയസ്സുള്ള വിദ്യാർത്ഥിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹലിയങ്ങാടി സ്വദേശിയായ മുഹമ്മദ് ഷമാസ് (16) ആണ് മസ്തിഷ്ക മരണം സംഭവിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ലക്ഷ്മിനാരായണ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ വിദ്യാർത്ഥി നിരയാണ് ഒത്തുകൂടിയിരുന്നത്. ഹാളിൽ തിരക്ക് രൂക്ഷമായതോടെ നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിലെ പുറത്തെ ഇടനാഴിയിലാണ് നിലയുറപ്പിച്ചത്. ഇതിനിടെ…
Read More‘പാർട്ടി ഇല്ലേ പുഷ്പാ?’: തല മുണ്ഡനം ചെയ്ത പുത്തൻ ലുക്കിൽ നടി വിജി വെങ്കിടേഷ്;
കൊച്ചി: മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി വിജി വെങ്കിടേഷിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തല മുണ്ഡനം ചെയ്ത് തികച്ചും വ്യത്യസ്തവും സ്റ്റൈലിഷുമായ പുതിയ ഭാവത്തിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കറുത്ത സാരിയും സ്ലീവ്ലെസ് ബ്ലൗസും അണിഞ്ഞുള്ള വിജിയുടെ ഈ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു… ഇഷ്ടമായി വരുന്നുണ്ട്, ഈ ലുക്കും അതുപോലെ മുടിയും” എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ…
Read Moreആവേശം വിതറി വിപ്രോ മാരത്തൺ; ബെംഗളൂരുവിൽ പ്രമുഖരടക്കം 45,000-ത്തിലധികം പേർ പങ്കെടുത്തു, നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
ബെംഗളൂരു: വൻ ജനപങ്കാളിത്തത്തോടെ വിപ്രോ ബെംഗളൂരു മാരത്തൺ നഗരത്തിൽ വിജയകരമായി നടന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന മാരത്തണിൽ 45,000-ത്തിലധികം ആളുകളാണ് ആവേശത്തോടെ പങ്കെടുത്തത്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ഓട്ടം വിധാൻ സൗധ, കബ്ബൺ പാർക്ക്, ഉൽസൂർ തടാകം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും കോർപ്പറേറ്റ് പ്രമുഖരും മാരത്തണിന്റെ ഭാഗമായി. മന്ത്രി ജി. പരമേശ്വർ, തേജസ്വി സൂര്യ എം.പി, സിനിമാ താരം മന്ദിര ബേദി, രഞ്ജിത ഘോഷ്, ഐറിന ഘോഷ് എന്നിവരുൾപ്പെടെ നിരവധി…
Read Moreവിവാഹം കഴിച്ചാല് രാഹുല് ഗാന്ധിയുടെ ഭ്രാന്ത് കുറയും; ചാലവടി നാരായണസ്വാമി എം.എൽ.എ; വിവാഹം കഴിഞ്ഞിട്ടും തന്റെ ഭ്രാന്ത് കുറഞ്ഞിട്ടില്ലന്ന്’ പ്രദീപ് ഈശ്വറിന്റെ കടുത്ത മറുപടി
ബെംഗളൂരു: രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ജെ.പി നേതാവ് ചാലവടി നാരായണസ്വാമിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി കോൺഗ്രസ് എം.എൽ.എ പ്രദീപ് ഈശ്വർ. വിവാഹം കഴിച്ചാൽ രാഹുൽ ഗാന്ധിയുടെ ഭ്രാന്ത് മാറുമെന്ന നാരായണസ്വാമിയുടെ പരാമർശത്തിന്, വിവാഹം കഴിഞ്ഞ് കുട്ടികളായിട്ടും ഭ്രാന്ത് കുറയാത്തതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നാരായണസ്വാമിയെന്ന് പ്രദീപ് ഈശ്വർ പരിഹസിച്ചു. പഠനവും വിവരവുമില്ലാതെയാണ് നാരായണസ്വാമി വാർത്താസമ്മേളനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ദാവണഗെരെയിൽ ആരോപിച്ചു. ബി.ജെ.പിയിലെ ആഭ്യന്തര ഭിന്നതയും വികസന ഗ്യാരന്റികളും സംസ്ഥാന ബി.ജെ.പിയിലെ പദവികളെച്ചൊല്ലിയും പ്രതിപക്ഷ നേതാക്കളുടെ നിലപാടുകളെച്ചൊല്ലിയും കടുത്ത വിമർശനമാണ് പ്രദീപ് ഈശ്വർ ഉന്നയിച്ചത്.…
Read More