പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

കാസർകോട്: സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും ഇന്ന് വിവാഹിതരാകും. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ഇന്ന് രാവിലെ 11 മണിക്കാണ് വിവാഹ ചടങ്ങുകൾ നടക്കുക. തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ, കോളജ് അധ്യാപക ജോലിക്ക് വേണ്ടി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതിയായതിനെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങളും നിയമനടപടികളും നേരിട്ടിരുന്നു. നിലവിൽ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ…

Read More

ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക (എൽ.പി.ജി) സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 42 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ വില ഇന്ന് (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർ ഉപയോഗിക്കുന്ന ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റമില്ല എന്നത് ആശ്വാസകരമാണ്. വിലവർധനവോടെ തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 53.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അവിടെ സിലിണ്ടർ വില 3,255.50…

Read More

മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി ‘പൊള്ളും’!

ബെംഗളൂരു: രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഭവന വിപണിയായി (Housing Market) കർണാടക തലസ്ഥാനമായ ബെംഗളൂരു മാറിയതായി റിപ്പോർട്ട്. നഗരത്തിലെ ശക്തമായ തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, വീടുകൾ സ്വന്തമാക്കാൻ താല്പര്യപ്പെടുന്നവരുടെ (End-users) വർധിച്ചുവരുന്ന ആവശ്യം എന്നിവയാണ് വിവിധ മേഖലകളിൽ ഭവനവില ഉയരാൻ കാരണമായി വ്യവസായ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നത്. ഐടി, സ്റ്റാർട്ടപ്പ് മേഖലകളുടെയും ആഗോള കമ്പനികളുടെ ഓപ്പറേഷൻസ് കേന്ദ്രങ്ങളുടെയും (GCC) പ്രധാന ഹബ്ബായ ബെംഗളൂരുവിൽ യഥാർത്ഥ ആവശ്യക്കാരുടെ (End-user demand) എണ്ണം കൂടുന്നതാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന ഘടകം. “വിപണിയിലെ വിലക്കയറ്റത്തിന്റെ തോത് ഓരോ…

Read More

നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ‘ബാക്ക് ആക്നെ’ വ്യാപക്കുന്നതായി പഠനങ്ങൾ

ബെംഗളൂരു: നഗരജീവിതത്തിലെ കടുത്ത സമ്മർദ്ദവും മാറിവരുന്ന ജീവിതശൈലിയും മനുഷ്യന്റെ ചർമ്മരോഗ്യത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. ബെംഗളൂരു നഗരത്തിൽ സാധാരണ കണ്ടുവരുന്ന എക്സിമ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് പുറമെ കൗമാരക്കാർക്കും യുവാക്കൾക്കുമിടയിൽ ‘ബാക്ക് ആക്നെ’ (Bacne) അഥവാ മുതുകിലും ശരീരത്തിലും ഉണ്ടാകുന്ന പരുക്കൻ കുരുക്കൾ വ്യാപകമാകുന്നതായി ചർമ്മരോഗ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം കൗമാരക്കാരിലാണ് മുഖക്കുരു പ്രധാനമായും കണ്ടിരുന്നതെങ്കിൽ, ഇന്നത്തെ മലിനീകരണവും ജീവിതശൈലീ മാറ്റങ്ങളും കാരണം 20, 30, 40 വയസ്സുകളിലുള്ളവരിലും ഇത് വലിയ തോതിൽ കണ്ടുവരുന്നുണ്ട്. ഇപ്പോൾ പലരിലും മുഖത്ത് മാത്രമല്ല, മുതുകിലും…

Read More

ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കേരളത്തിൽ മില്‍മ പാലിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നതിന് വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി അറിയിച്ചു. വർധിപ്പിക്കുന്ന നാല് രൂപയിൽ സിംഹഭാഗവും കർഷകർക്കാണ് ലഭ്യമാവുക. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. ബാക്കി തുക വിതരണക്കാർക്കും ക്ഷേമനിധി ബോർഡിലേക്കുമാണ് മാറ്റിവെക്കുന്നത്. നിലവിലുള്ള പാല്‍ കവറുകളുടെ പഴയ…

Read More