ബെംഗളൂരു: ഇന്ത്യൻ റോബോട്ടിക്സ് മേഖലയിൽ ചരിത്രം കുറിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോബോട്ടിക് നായ ‘പരം’ (Param) പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായുള്ള ‘ജനറൽ ഓട്ടോണമി’ എന്ന സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക യന്ത്രത്തെ രൂപകൽപ്പന ചെയ്തത്. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026’-ൽ വെച്ചാണ് റോബോട്ടിന്റെ ഔദ്യോഗിക അനാച്ഛാദനം നടന്നത്. വെറും 7 മാസത്തിനുള്ളിൽ വിസ്മയം വിദേശത്ത് നിന്ന് ഭാഗങ്ങൾ വാങ്ങി കൂട്ടിച്ചേർക്കുന്ന രീതിക്ക് പകരം, ഇന്ത്യൻ എഞ്ചിനീയർമാർ സ്വന്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പൂർണ്ണമായും തദ്ദേശീയമായ റോബോട്ടാണിത് എന്നതാണ് ‘പരമി’ന്റെ പ്രധാന…
Read MoreMonth: February 2026
അമിതവാടക വിനയായി; ബെംഗളൂരുവിൽ വീട്ടുടമയ്ക്ക് ഒരു വർഷം കൊണ്ട് നഷ്ടമായത് 5 ലക്ഷം രൂപ!
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ അമിതവാടക വർദ്ധനവ് ഒടുവിൽ വീട്ടുടമസ്ഥർക്ക് തന്നെ തിരിച്ചടിയാകുന്നു. വൈറ്റ്ഫീൽഡ് മേഖലയിൽ ഉയർന്ന വാടക ഈടാക്കാൻ ശ്രമിച്ച 3BHK ഫ്ലാറ്റ് ഉടമയ്ക്ക് ഒരു വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റെഡ്ഡിറ്റിലൂടെ (Reddit) ഉടമ തന്നെയാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. വൈറ്റ്ഫീൽഡിലെ തന്റെ 3BHK ഫ്ലാറ്റിലെ ഓരോ മുറിക്കും 25,000 രൂപ വീതം ആകെ 75,000 രൂപയാണ് ഉടമ വാടക നിശ്ചയിച്ചിരുന്നത്. എന്നാൽ ആ പ്രദേശത്തെ ശരാശരി വാടക നിരക്ക് 20,000…
Read Moreറാപ്പർ വേടന് തന്റെ മോണലോവയുമായി വിവാഹം; തിയതി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
തൃശൂര്‍: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു. ഫെബ്രുവരി 24 തൃശൂരിലാണ് വിവാഹം. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിതയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആണ് വിവാഹക്കാര്യം അറിയിച്ചത്. തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ എംവി ഗോവിന്ദന്‍ ഇക്കാര്യം പരസ്യമാക്കിയതോടെ പുറംലോകം അറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും വേടന്റെ കല്യാണത്തിന്…
Read Moreഅയാൾ കൊലയാളി; പാക് ക്രിക്കറ്റ് താരത്തിനെതിരെ മുൻ ഭാര്യ
ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമദ് വാസിമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമദ് വാസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്നും സാനിയ തുറന്നടിച്ചു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് ക്ലബ് ഇസ്ലാമബാദ് യുനൈറ്റഡ് ആരാധകർ ബഹിഷകരിക്കണമെന്നു സാനിയ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. 2023 ഡിസംബറിൽ ഇമദ് വാസിം തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ച കാലത്ത് ഇമദ് തന്നെ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
Read Moreനേതൃമാറ്റ ചർച്ചകൾ ചൂടുപിടിക്കുന്നു; തീരുമാനമെടുത്ത് കഴിഞ്ഞു; മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തുമെന്ന് ഡി.കെ. ശിവകുമാർ
ബെംഗളൂരു: കർണാടക കോൺഗ്രസിലെ നേതൃമാറ്റത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടെ നിർണ്ണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നേതൃത്വ വിഷയുമായി ബന്ധപ്പെട്ട് ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ അത് ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും ശിവകുമാർ ചൊവ്വാഴ്ച പറഞ്ഞു. “മുഖ്യമന്ത്രിയും ഹൈക്കമാൻഡും ഞാനും ചേർന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ട്. സമയമാകുമ്പോൾ അതിൽ വ്യക്തത വരും. മുഖ്യമന്ത്രി തന്നെ സംസ്ഥാനത്തെ ജനങ്ങളെ അത് അറിയിക്കും,” ശിവകുമാർ വ്യക്തമാക്കി. വിഷയത്തിൽ പന്ത് സിദ്ധരാമയ്യയുടെ കോർട്ടിലേക്ക് ഇട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേതൃത്വ തർക്കത്തിൽ ഇടപെടാൻ ഹൈക്കമാൻഡിനെ ആർക്കും നിർബന്ധിക്കാൻ കഴിയില്ലെന്ന മന്ത്രി എച്ച്.സി.…
Read Moreബെംഗളൂരുവിൽ പകൽ ചൂടും രാത്രി തണുപ്പും; താപനിലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത
ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നഗരത്തിൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. :ദാവൻഗെരെയിലാണ് നിലവിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് (12.2°C). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ 1.6 മുതൽ 3 ഡിഗ്രി വരെ താഴ്ന്നിരുന്നു. അടുത്ത 48…
Read Moreയാത്രക്കാർക്ക് ആശ്വാസം: സംസ്ഥാനത്തെ ബസ് പണിമുടക്ക് പിൻവലിച്ചു
ബെംഗളൂരു: കെ.എസ്.ആർ.ടി.സി (KSRTC), ബി.എം.ടി.സി (BMTC) ജീവനക്കാർ നാളെ (ഫെബ്രുവരി 20, വെള്ളിയാഴ്ച) നടത്താനിരുന്ന സംസ്ഥാനതല ഗതാഗത പണിമുടക്ക് പിൻവലിച്ചു. ഇതോടെ നാളെ മുതൽ ബസ് സർവീസുകൾ മുടങ്ങുമോ എന്ന കാര്യത്തിൽ യാത്രക്കാർക്കുണ്ടായിരുന്ന ആശങ്കയ്ക്ക് വിരാമമായി. തീരുമാനം സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ ഫെബ്രുവരി 19-ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ചേർന്ന ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് സമരം തൽക്കാലം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന സർക്കാരിന്റെ ഉറപ്പുകളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. പണിമുടക്ക് മൂലം സാധാരണക്കാരായ യാത്രക്കാർ…
Read Moreവയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ വീട്ടമ്മ അമൃത ആശുപത്രിയിൽ; അടിയന്തര ശസ്ത്രക്രിയയ്ക്ക് സാധ്യത
കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക…
Read Moreസബര്‍ബന്‍ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോമില്‍ സ്‌ക്രീന്‍ ഡോര്‍; കോച്ച് ടെര്‍മിനല്‍ യെലഹങ്കയില്‍
ബെംഗളൂരു: സബർബൻ റെയിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള നടപടികളുമായി റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കെ റൈഡ്). 148 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 4 ഇടനാഴികളിലായി 64 സ്റ്റേഷനുകളാണുള്ളത്. ആദ്യഘട്ട നിർമാണം പുരോഗമിക്കുന്ന ബയ്യപ്പനഹള്ളി-ചിക്കബാനവാര പാതയിലെ സ്റ്റേഷനുകളിലാണ് സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുക. തിരക്കിലും തിരക്കിലും പെട്ട് യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ട്രാക്കിലേക്ക് വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകളാണ് സബർബൻ പാതയിൽ സർവീസ് നടത്തുക. ട്രെയിനുകൾ നിർത്തുമ്പോൾ കോച്ചുകളുടെ വാതിലുകൾ തുറക്കുന്നതിനൊപ്പം സ്‌ക്രീൻ ഡോറുകളും…
Read Moreവീണ്ടും പിണറായിയോട് പിണങ്ങി മൈക്ക്, ഇത്തവണ കേസില്ല
കണ്ണൂർ: കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് വീണ്ടും പിണങ്ങി. എന്നാൽ, ഇത്തവണ മൈക്ക് തകരാറിലായപ്പോൾ തമാശ രൂപേണയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന്’ ആയിരുന്നു അദ്ദേഹം തമാശയായി പറഞ്ഞത്. മുൻപ് കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായത്തിന് പിന്നാലെ പോലീസ് കേസെടുത്ത സംഭവം വലിയ ചർച്ചയ്ക്കും വിവാദത്തിനും വഴിതെളിച്ചിരുന്നു. അന്ന് വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും കേസ് വേണ്ടെന്ന് പോലീസിന് നിർദേശം നൽകുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
Read More