യാത്രക്കാർക്ക് ആശ്വാസം: സംസ്ഥാനത്തെ ബസ് പണിമുടക്ക് പിൻവലിച്ചു

ബെംഗളൂരു: കെ.എസ്.ആർ.ടി.സി (KSRTC), ബി.എം.ടി.സി (BMTC) ജീവനക്കാർ നാളെ (ഫെബ്രുവരി 20, വെള്ളിയാഴ്ച) നടത്താനിരുന്ന സംസ്ഥാനതല ഗതാഗത പണിമുടക്ക് പിൻവലിച്ചു.

ഇതോടെ നാളെ മുതൽ ബസ് സർവീസുകൾ മുടങ്ങുമോ എന്ന കാര്യത്തിൽ യാത്രക്കാർക്കുണ്ടായിരുന്ന ആശങ്കയ്ക്ക് വിരാമമായി.

തീരുമാനം സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ

ഫെബ്രുവരി 19-ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ചേർന്ന ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് സമരം തൽക്കാലം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചത്.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന സർക്കാരിന്റെ ഉറപ്പുകളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. പണിമുടക്ക് മൂലം സാധാരണക്കാരായ യാത്രക്കാർ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സർവീസുകൾ തടയേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയത്.

സമരത്തിൽ നിന്ന് പൂർണ്ണമായി പിന്നോട്ടുപോയിട്ടില്ലെന്നും, വരും ദിവസങ്ങളിൽ സർക്കാരിന്റെ നടപടികൾ നിരീക്ഷിച്ച ശേഷം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സമിതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts