ശ്രദ്ധ പിടിച്ച്‌പറ്റി ബെംഗളൂരുവിലെ ഒരു സ്കൂട്ടി ഡ്രൈവർ ഇട്ടിരുന്ന ഡിജിറ്റൽ സൈൻബോർഡുള്ള ബാഗ്

ബെംഗളൂരു: സാങ്കേതിക മേഖല പുരോഗമിച്ചു. ബെംഗളൂരുവിൽ, സ്റ്റാർട്ടപ്പ് വ്യവസായത്തിലും ഐടി മേഖലയിലും സാങ്കേതികവിദ്യ വ്യത്യസ്ത രീതികളിലാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ ബെംഗളൂരുവിൽ നിന്നുള്ള ഒരാളുടെ ബാഗ് ആണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നത് . ഡിജിറ്റൽ സൈൻ ബോർഡുള്ള ഒരു ബാഗ് ആണ് യുവാവ് ധരിച്ചിട്ടുള്ളത്. അതിൽ ചോദിച്ചിരിക്കുന്ന ചോദ്യം കണ്ട് നെറ്റിസൺമാർ ഞെട്ടിപ്പോയി. ഈ വീഡിയോ വൈറലാകുമ്പോൾ, ഇത്തരം രംഗങ്ങൾ ബെംഗളൂരുവിൽ മാത്രമേ സംഭവിക്കൂ എന്ന് അവർ പറയുന്നു. @gsp1591 എന്ന മുൻ അക്കൗണ്ട് പങ്കുവെച്ച ഈ വീഡിയോയിൽ, ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്കൂട്ടി…

Read More

മലയാളിയെ തലക്കടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കുടക് ജില്ലയിലെ ബസവനഹള്ളിയിലെ ആദിവാസി കോളനിയിൽ കോട്ടയം സ്വദേശിയായ ദളിത് യുവാവിനെ മർദിച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം സ്വദേശിയായ മുരളി(48)യാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബസവനഹള്ളിയിലെ തീർത്ഥയെയാണ് അറസ്റ്റുചെയ്തതെന്ന് കുടക് എസ്‌പി രാമരാജൻ അറിയിച്ചു. മുരളി വർഷങ്ങളായി കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലിചെയ്തുവരുകയാണ്. തീർത്ഥയുടെ ഭാര്യ ജ്യോതിയുമായി സൗഹൃദമുണ്ടായിരുന്നതിൽ സംശയിച്ചാണ് കൊലപാതകം. വെള്ളിയാഴ്ച രാത്രി മുരളിയും ജ്യോതിയുംതമ്മിൽ സംസാരിക്കുന്നതുകണ്ട് പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. വിറകുകൊള്ളികൊണ്ട് തലയ്ക്കടിയേറ്റ മുരളി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരിക്കേറ്റ ജ്യോതിയെ കുശാൽനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്, ജോലിയിൽ നിന്ന് പിരിച്ചുവിട്ട ക്ഷേത്രത്തിലെ അസിസ്റ്റന്റ് പുരോഹിതനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ കെങ്കേരി പോലീസ് ഗുരുരാജ് ആചാരിനെയാണ് അറസ്റ്റ് ചെയ്തത്. വീഡിയോയുടെ ക്ലിപ്പിംഗുകൾ വൈറലായതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്വമേധയാ കേസെടുക്കുകയായിരുന്നു . മൈസൂരു ദസറ ഉദ്ഘാടനംചെയ്യാൻ ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെക്കുറിച്ച്‌ പ്രതികരിക്കുമ്പോഴാണ് മുഖ്യമന്ത്രിയെക്കുറിച്ച് മോശം പരാമർശംനടത്തിയത്. ഒരു ഓൺലൈൻ ചാനലിനുനൽകിയ അഭിമുഖത്തിലായിരുന്നു ഇത്. സംഭവത്തിൽ കേസെടുത്ത കെങ്കേരി പോലീസ് പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു. സമിതിയുടെ ക്ഷേത്രത്തിൽനിന്ന് നേരത്തേതന്നെ ഗുരുരാജിനെ…

Read More

കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയും മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് രണ്ടുപേര്‍ മരിച്ചു. വേങ്ങര സ്വദേശി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്.…

Read More

ധർമസ്ഥല ക്ഷേത്രത്തിനും ക്ഷേത്രം ഭരണസമിതിക്കും അപകീർത്തികരമായ വാർത്തകൾ നീക്കം ചെയ്യണമെന്ന് കോടതി

ബെംഗളൂരു: ധർമസ്ഥല ക്ഷേത്രത്തിനും ക്ഷേത്രം ഭരണസമിതിക്കും അവരുടെ കുടുംബാംഗങ്ങൾക്കും അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി. അപകീർത്തികരമായി പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചു. ക്ഷേത്രം ഭരണസമിതി സെക്രട്ടറിയും ധർമാധികാരി വീരേന്ദ്ര ഹെഗ്‌ഡെയുടെ സഹോദരനുമായ ഡി. ഹർഷേന്ദ്രകുമാർ സമർപ്പിച്ച ഹർജിയിൽ ബെംഗളൂരുവിലെ 17-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എം. അനിതയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഡിജിറ്റൽ, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വന്ന വാർത്തകൾ കണ്ടതിനുശേഷമാണ് ജഡ്ജി…

Read More