ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും…
Read MoreMonth: September 2025
നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം; പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കണം; അടൂർ പ്രകാശ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ല എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അവകാശമുണ്ട് എന്നും അടൂർ പ്രകാശ് വ്യക്തമാക്കി. അവകാശം പൂർണമായി വിനിയോഗിക്കപ്പെടണം. ആക്ഷേപങ്ങൾ ഉയർന്ന വന്ന നിരവധി ആളുകൾ ആ സഭയിൽ ഉണ്ട്. പാർട്ടിയിൽ രാഹുലിന് ഒപ്പം തന്നെ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും…
Read Moreഎന്റെ ഭർത്താവ് ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ല; സൗമ്യ സരിന്‍
കൊച്ചി: കമന്റിലൂടെ ഭർത്താവ് ഡോ. പി സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിൻ. ‘തോറ്റ എംഎൽഎ എവിടെയാ പെങ്ങളേ, സമയത്തിന് ഗുളിക വിഴുങ്ങാൻ അവനോട് പറയണേ’ എന്ന കമന്റ് പങ്കുവെച്ചുകൊണ്ടാണ് സൗമ്യയുടെ കുറിപ്പ്. തന്റെ ഭർത്താവ് ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ലെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ സൗമ്യ സരിന്റെ മറുപടി. ‘എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്. ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ… പക്ഷെ ഒരു വ്യത്യാസമുണ്ട്. തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ. മാന്യമായി… തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ’,…
Read Moreരാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭച്ഛിദ്ര ആരോപണം ഉന്നയിച്ച പെൺകുട്ടിയെ പിന്തുണച്ച് നടി റിനി
കൊച്ചി: പ്രമുഖ യുവ രാഷ്ട്രീയ നേതാവ് മോശമായ പെരുമാറിയെന്ന വെളിപ്പെടുത്തലിലൂടെ കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സിനിമ താരം റിനി ആന്‍ ജോര്‍ജിന്റെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇരയുടെ വേദനകള്‍ തുറന്ന് പറയാന്‍ ആവശ്യപ്പെടുന്ന പോസ്റ്റാണ് റിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും നിനക്കൊപ്പം കേരളത്തിന്റെ മനസാക്ഷി ഉണ്ടെന്നും റിനി പോസ്റ്റില്‍ പറയുന്നു. റിനി തുടങ്ങിവച്ച വെളിപ്പെടുത്തലിന് പിന്നാലെ ഉയര്‍ന്ന നിരവധി ആക്ഷേപങ്ങള്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ തിരിയുകയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടമാകുന്നതിലേക്കും നയിച്ചിരുന്നു. പിന്നാലെയാണ് പുതിയ പോസ്റ്റ്…
Read Moreലഹരി കിട്ടിയില്ല; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ പരാക്രമം
ലഹരി കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ പരാക്രമം. കാപ്പ തടവുകാരനായ ജിബിന്‍ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയില്‍ ഇടിക്കുകയും ചെയ്തത്. ജയലിലെ പത്താം ബ്ലോക്കിലായിരുന്നു ജിബിനെ താമസിപ്പിച്ചിരുന്നത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.
Read Moreചിലത് എണ്ണമയമുള്ളതും രുചിയില്ലാത്തതും; ബെംഗളൂരുവിലെ വിദ്യാർത്ഥി ഭവൻ സന്ദർശിച്ച് ഭക്ഷണം രുചിച്ചുനോക്കി റേറ്റിംങ് നൽകി അമേരിക്കൻ വ്ലോഗർ
ബെംഗളൂരു: ഇന്ത്യൻ ഭക്ഷണരീതികൾക്കൊപ്പം വിദേശ ഭക്ഷണരീതികളും ഇന്ത്യയിൽ ജനപ്രിയമാണ്. എന്നാൽ വിദേശത്ത് നിന്ന് ഇവിടെ വരുന്നവർക്ക് ഇവിടെ വ്യത്യസ്ത തരം വിഭവങ്ങൾ രുചിക്കാം. എന്നാൽ ബെംഗളൂരു വിദ്യാർത്ഥി ഭവനിൽ പോയ ദീപക്, ഹന്ന എന്നീ വ്ലോഗർ ദമ്പതികൾ ഇവിടെ വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിച്ച് സത്യസന്ധമായ റേറ്റിംഗുകൾ നൽകിയതോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായി. @deepakandhannah എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ, ഹന്ന അമേരിക്കയിൽ നിന്നുള്ളയാളാണെന്നും ദീപക് ഇന്ത്യക്കാരനാണെന്നും കഴിഞ്ഞ ഒന്നര വർഷമായി ബെംഗളൂരുവിൽ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുന്നു. അവർ ബെംഗളൂരുവിലെ…
Read Moreദേശീയപാതയിലെ ടോൾ നിരക്ക് ഇന്ന് മുതൽ വർധിപ്പിച്ചു. ;പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു : നെലമംഗല-ഹസ്സൻ ഹൈവേ നാഷണൽ ഹൈവേ 75 ലെ ടോൾ നിരക്ക് ഇന്നലെ അർദ്ധരാത്രി മുതൽ വർദ്ധിപ്പിച്ചു. 2025 സെപ്റ്റംബർ 1 മുതൽ ടോൾ നിരക്ക് വർദ്ധിപ്പിക്കുമെന്ന് നേരെത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചിരുന്നു. 3 മുതൽ 5 ശതമാനം വരെയാണ് വർധന ഉണ്ടായിട്ടുള്ളത് . ലൈറ്റ് വാഹനങ്ങൾക്ക് 10 മുതൽ 15 രൂപ വരെയും ഹെവി വാഹനങ്ങൾക്ക് 50 മുതൽ 100 രൂപ വരെയും ടോൾ നിരക്ക് വർദ്ധിക്കും. നെലമംഗല ദേവിഹള്ളി എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടോൾ…
Read Moreഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവം; ബെംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ പിടിയില്‍
ഇടുക്കി: യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ തൊടുപുഴയില്‍ വച്ചായിരുന്നു ഷാജന്‍ സ്‌കറിയയ്ക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത് ഇതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Moreബെംഗളൂരു സ്വദേശിനിയും പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫർ വസുധ ചക്രവര്‍ത്തി മരിച്ചനിലയില്‍
ബെംഗളൂരു : കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവര്‍ത്തി(45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപര്‍ണിക നദിയില്‍നിന്ന് കണ്ടെടുത്തത്. ഓഗസ്റ്റ് 27-ന് ബെംഗളൂരുവില്‍ നിന്ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ വീണെന്നവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുത്തത്. വസുധ സ്വയം തിരഞ്ഞെടുത്തതായിരുന്നു കാട്ടിലെ ഏകാന്തവാസവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയും. വമ്പന്‍ കോര്‍പ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ സുഖസൗകര്യങ്ങളില്‍നിന്ന് വിട്ടൊഴിഞ്ഞ് തമിഴ്‌നാട്ടിലെ…
Read Moreഒന്നാം ക്ലാസ്സിലെ ഫീസ് 7.35 ലക്ഷം; നഗരത്തിൽ കുട്ടികളുടെ സ്കൂൾ ഫീസ് ചെലവേറിയതാകുന്നു
നഗരത്തിലെ സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസത്തിന്റെ പേരിൽ പണം തട്ടിയെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. സ്കൂൾ ഫീസ് കുറയുന്നില്ല, ഫീസ് വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബെംഗളൂരുവിലെ ഒരു സ്കൂളിൽ നിന്നുള്ള ഫീസിന്റെ രസീത് വൈറലായിരിക്കുകയാണ്. ഇതിൽ, ഒന്നാം ക്ലാസ് കുട്ടികളുടെ സ്കൂൾ ഫീസ് ഏഴ് ലക്ഷം രൂപ കവിഞ്ഞു. ഈ പോസ്റ്റ് കണ്ട രക്ഷിതാക്കൾ ഈ സാഹചര്യത്തിൽ കുട്ടികൾക്ക് എങ്ങനെ വിദ്യാഭ്യാസം നൽകാൻ കഴിയുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്കൂളിന്റെ വാർഷിക ഫീസ് അടച്ചതിന്റെ ഒരു ഫോട്ടോ ഒരു രക്ഷിതാവ് @dmuthuk എന്ന…
Read More