ഗര്‍ഭച്ഛിദ്രത്തിന് വിധേയമായത് രണ്ട് സ്ത്രീകൾ: ബെംഗളൂരു ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം: ക്രൈം ബ്രാഞ്ച് പിടിമുറുക്കി രാഹുൽ മാംകൂട്ടത്തിലിന് എതിരെ നിർണായക വിവരം

ബെംഗളൂരു: രാഹുൽ മാംകൂട്ടത്തിലിന് എതിരായ ആരോപണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അന്വേഷണം രണ്ടാം ഘട്ടത്തിൽ. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും വിവരമുണ്ട്. ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ബെംഗളൂരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. അന്വേഷണസംഘം ഗർഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രം നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍…

Read More

ഒരടി പിന്നോട്ടില്ല! രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് സതീശനും ചെന്നിത്തലയും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് നേതാക്കളുടെ പക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. രാഹുലിനെതിരെ നടപടിയെടുത്തത് ഐക്യകണ്‌ഠേനെയെന്നാണ് നേതാക്കളുടെ പക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സംരക്ഷിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത് കെപിസിസി അധ്യക്ഷനാണ്. കെപിസിസി നടപടി പരസ്യമായി ചോദ്യം ചെയ്യുന്നത് അച്ചടക്ക…

Read More

ഇനി മുതൽ ‘ഗ്രേറ്റർ ബെംഗളൂരു; ബിബിഎംപി ചരിത്രത്തിന്റെ താളുകളിൽ ഇടം നേടി; നെയിംപ്ലേറ്റുകൾ ഇന്ന് തന്നെ മാറ്റും

ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഭരണസംവിധാനം ചൊവ്വാഴ്ച മുതൽ നിലവിൽ വരും, ബിബിഎംപി എന്ന പദം ഇനി ചരിത്രത്തിൽ ഇടം നേടും. ഈ സാഹചര്യത്തിൽ, ജിബിഎ മേഖലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ (കർണാടക സർക്കാർ) ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ബിബിഎംപി ഭരണ പ്രദേശത്തെ 5 നഗര കോർപ്പറേഷനുകളായി വിഭജിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കൂടാതെ, ഈ നഗര കോർപ്പറേഷനുകളെ നിരീക്ഷിക്കുന്നതിനായി ജിബിഎ രൂപീകരിച്ചിട്ടുണ്ട്, ബിബിഎംപി നിർത്തലാക്കിയതിന് ശേഷം ചൊവ്വാഴ്ച മുതൽ ജിബിഎ ഭരണം ആരംഭിക്കും. അങ്ങനെ, ഇത്രയും…

Read More

നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി അന്നപൂർണ്ണ പദ്ധതി ആരംഭിച്ചു

ബെംഗളൂരു: നഗരം വൃത്തിയായി സൂക്ഷിക്കുന്നവർ പോഷകാഹാരത്തോടും അന്തസ്സോടും കൂടി ദിവസം ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പുതിയ സംരംഭം. 2025 സെപ്റ്റംബർ 1 മുതൽ, ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ശുചിത്വ തൊഴിലാളികൾക്കുള്ള ആദ്യത്തെ ക്ഷേമ നടപടിയായ അന്നപൂർണ്ണ പദ്ധതി ആരംഭിച്ചു ബെംഗളൂരു നഗരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചീകരണ തൊഴിലാളികളുടെ നിർണായക പങ്ക് അംഗീകരിക്കുന്നതിനൊപ്പം അവരുടെ ആരോഗ്യവും മനോവീര്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്തത്. ദിവസേനയുള്ള പ്രഭാതഭക്ഷണത്തിന് സ്മാർട്ട് കാർഡുകൾ അന്നപൂർണ്ണ പദ്ധതി…

Read More

ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ നൃത്തം ചെയുന്നതിനിടെ ഹൃദയാഘാതം: രണ്ട് പേർ മരിച്ചു

ബെംഗളൂരു : സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളിൽ ഇന്നലെ വലിയ ആവേശത്തോടെ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു. ഈ ആഘോഷത്തിനിടെ ചില ദാരുണമായ സംഭവങ്ങൾ നടന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി, ഗണപതി നിമജ്ജന ഘോഷയാത്രയ്ക്കിടെ നൃത്തം ചെയ്ത രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു. മണ്ഡ്യയിലും ചിക്കബല്ലാപൂരിലുമാണ് സംഭവങ്ങൾ നടന്നത്. മണ്ഡ്യ ജില്ലയിലെ കെ.ആർ.പേട്ട് താലൂക്കിലെ ജോട്ടനാപുര ഗ്രാമത്തിലാണ് ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം ഒരാൾ മരിച്ചത്. മഞ്ജുനാഥ് എന്ന യുവാവാണ് മരിച്ചത്. കെ.ആർ.പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്നലെ സംഭവം നടന്നത്. ഗ്രാമത്തിൽ ഗണേശ…

Read More

ഇന്ത്യയിൽ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങി ടിക് ടോക്ക് ; ലിങ്ക് ഇന്നിലൂടെ നിയമനങ്ങൾ ആരംഭിച്ച് കമ്പനി

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ടിക് ടോക്ക് ഇന്ത്യയുടെ ഗുഡ്ഗാവ് ഓഫീസില്‍ രണ്ട് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനിൽ രണ്ട് പുതിയ തൊഴിലവസരങ്ങൾ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്കുളള ഒഴിവുകള്‍ കണ്ടന്റ് മോഡറേറ്റർ (ബംഗാളി സ്പീക്കർ), വെൽബീയിംഗ് പ്രവർത്തനങ്ങളുടെ നേതൃത്വം എന്നീ തസ്തികകളാണ്. ടിക് ടോക്കിലെ ഉള്ളടക്കം നിരീക്ഷിക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുക എന്നതാണ് കണ്ടന്റ് മോഡറേറ്ററുടെ ജോലി. ടിക്…

Read More

നമ്മ മെട്രോ യെല്ലോ ലൈനിൽ 3 ൽ ഒരു ട്രെയിൻ പ്രവർത്തനരഹിതമായി.

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ യാത്രാ പ്രതിസന്ധി. 3 ട്രെയിനുകളുമായി പ്രവർത്തിച്ചിരുന്ന ലൈനിൽ ഒരു ട്രെയിൻ പ്രവർത്തനരഹിതമായതോടെ ട്രെയിനുകളുടെ ഇടയിലുള്ള സമയം വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15 ന് പ്രവർത്തനം തുടങ്ങിയത് മുതൽ 3 ട്രെയിനുകളാണ് സർവ്വീസ് നടത്തിയിരുന്നത്. തിരക്കുള്ള സമയങ്ങളിൽ 25 മിനിറ്റ് ആണ് രണ്ട് ട്രെയിനുകളുടെ ഇടയിലുള്ള കാത്തിരിപ്പു സമയം. എന്നാൽ ഒരു ട്രെയിൻ ഇന്ന് രാവിലെ മുതൽ പ്രവർത്തനരഹിതമായതായി വിവരങ്ങൾ ലഭിച്ചു. ഇതിനെ തുടർന്ന് ചില സ്റ്റേഷനുകളിൽ 35 മിനിറ്റ് വരെ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മ…

Read More

പൊതു ശത്രുവിനെതിരെ ഒന്നിക്കുന്നു; ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും

ഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും. അമേരിക്കയുടെ ലോക പൊലീസിങ്ങിനെതിരായ ത്രികക്ഷി സഖ്യമാണ് അണിയറയിൽ ഒരുങ്ങുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുകയാണ് പുതിയ അച്ചുതണ്ടിന്റെ ലക്ഷ്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരയുദ്ധത്തെ മറികടക്കാൻ ലോകരാജ്യങ്ങൾക്കിടയിൽ പുതിയ വാതിലുകൾ തുറക്കുകയാണ് ഇന്ത്യ. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ അമേരിക്കക്കെതിരായ വിലപേശലിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. നിർജീവ അവസ്ഥയിലായിരുന്ന ഷാങ്ഹായ് സഹകരണ രാജ്യങ്ങളുടെ കൂട്ടായ്മ പൊതു ശത്രുവിനെതിരെ ഒന്നിക്കുകയാണ്. ലോകത്ത് ക്രൂഡോയിൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന റഷ്യയും അഫ്ഗാനിസ്ഥാനും…

Read More

അപ്പാർട്മെന്റിന്റെ മൂന്നാംനിലയിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നും വീണ മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിത (18) ഞായറാഴ്ച രാത്രി കാൽവഴുതി നിലത്തേക്ക് വീഴുകയായിരുന്നു. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.

Read More

ബെംഗളൂരു പിജിയിൽ മുഖംമൂടി ധരിച്ചയാൾ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പണവുമായി കടന്നു

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ആവർത്തിച്ചുവരുന്ന ലൈംഗിക പീഡനങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു കേസ് കൂടി . സ്ത്രീകൾക്ക് സുരക്ഷിതമെന്ന് കരുതുന്ന ഒരു പിജിയിലാണ് ഇത്തവണ ലൈംഗിക പീഡന സംഭവം നടന്നത്. സുദ്ദഗുണ്ടെ പാളയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനിതാ പിജിയിൽ കയറിയ ഒരാൾ അവിടെയുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. അടുത്തിടെ, അതേ സുദ്ദഗുണ്ടെ പാളയയിൽ അർദ്ധരാത്രിയിൽ ഒരു യുവാവ് ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഇപ്പോൾ, ഈ സംഭവം നടന്നത് ഒരു പിജിയിലാണ് എന്ന് മാത്രം. രണ്ടിനും പിന്നിൽ ഒരാളാണെന്നാണ് കരുതിത്തുത്. പ്രതി…

Read More