കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; പത്ത് വയസുകാരന് ദാരുണാന്ത്യം

കോലാപ്പുര്‍: മഹാരാഷ്ട്രയിൽ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം. ശ്രാവണ്‍ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ഗണേശോത്സവത്തിൻ്റെ ഭാ​ഗമായി നിര്‍മിച്ച പന്തലിൽ കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും വിൽപ്പനയിൽ സര്‍വകാല റെക്കോര്‍ഡിൽ മിൽമ

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാല്‍, തൈര്, ഉൽപ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് മിൽമ കൈവരിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മിൽമ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 37,00,209 ലിറ്റര്‍ പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വില്‍പ്പന നടത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപ്പനയിൽ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ്…

Read More

കുഴൽ കിണർ നിർമ്മാണത്തിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

എറണാകുളം: കാക്കനാട് കുഴൽ കിണർ നിർമ്മാണത്തിനിടെ ഷോക്കേറ്റ് യുവാവിന് ​ദാരുണാന്ത്യം. അത്താണി സ്വദേശി നൗഷാദ് ഉമ്മർ(44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം. ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ് നൗഷാദ്.

Read More

വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബംഗളുരു: ബംഗളുരു നൈസ് റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിരൂർ സ്വദേശി കെ കെ ഷാദിൽ (27) ആണ് മരിച്ചത്. കൂടെയുണ്ടായാ രണ്ടുപേർക്കു പരിക്കേറ്റട്ടുണ്ട്.  

Read More

സാഹിത്യകാരന്റെ മകളുടെ വീട്ടിലെ വളർത്തുനായയുടെ കാലിൽ വെട്ടേറ്റ നിലയിൽ

സാഹിത്യകാരൻ ജോസ് അന്തിനാടിന്റെ മകളുടെ വീട്ടിലെ വളർത്തുനായയുടെ കാലിന് വെട്ടേറ്റ നിലയിൽ കണ്ടെത്തി .മകളും ഭർത്താവും തിരുവനന്തപുരത്താണ് താമസം . വീട് നോക്കുന്നത് ജോസ് അന്തിനാട് ആണ് . കഴിഞ്ഞ ദിവസം അന്വേഷിക്കാനെത്തിയപ്പോഴാണ് തുടലിൽ പൂട്ടിയിട്ട നായയുടെ കാലിനു വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.സ്ഥലത്തെ പൊതു പ്രവർത്തകരെയും മറ്റും ജോസ് അന്തിനാട് വിവരം അറിയിച്ചിട്ടുണ്ട് . താനാണ് നായക്ക് ഭക്ഷണം എന്നും കൊടുക്കുന്നത് ,ഭക്ഷണം കൊടുക്കാനായി വീട്ടിൽ എത്തിയപ്പോഴാണ് വെട്ടേറ്റ് അവശ നിലയിൽ നായയെ കണ്ടത് . മൃഗ ഡോക്ടറെ സമീപിച്ചു ചികിത്സ നടത്തികൊണ്ടിരിക്കുകയാണിപ്പോൾ.പോലീസ് സ്റ്റേഷനിൽ…

Read More

ജീവിച്ച് പോകാൻ പാട്; ബെംഗളൂരുവിലെ തങ്ങളുടെ പ്രതിമാസ ചെലവുകൾ വെളിപ്പെടുത്തി ദമ്പതികൾ

ബെംഗളൂരു: മിക്ക ആളുകൾക്കും ബെംഗളൂരു ചെലവേറിയതും ഇവിടെ താമസിക്കാൻ പ്രയാസകരവുമാണ്. അതിനാൽ, ജോലിക്കായി ഇവിടെ വരുന്നവർ തങ്ങളുടെ വരുമാനത്തിന്റെ കൂടുതൽ ചെലവഴിച്ചാണ് നഗരത്തിൽ ജീവിക്കുന്നത്. എന്നാൽ ഒരു ദമ്പതികൾക്ക് ഇവിടെ താമസിക്കുന്നത് അത്ര എളുപ്പമല്ല. വാടക, വൈദ്യുതി ബില്ലുകൾ, ഗതാഗതം, പലചരക്ക് സാധനങ്ങൾ എന്നിങ്ങനെ അവരുടെ കൈയിലുണ്ടായിരുന്ന പണം വെള്ളം പോലെ ഒഴുകി പോകുന്നുവെന്നാണ് പറയുന്നത്. ബെംഗളൂരുവിൽ താമസിക്കുന്ന ഈ ദമ്പതികൾ അവരുടെ ചെലവുകൾ കണക്കാക്കി ഓഗസ്റ്റ് മാസത്തിൽ അവർ എത്രമാത്രം ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തി. ഇതിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായി, നെറ്റിസൺമാർ ഇത് കണ്ട് ഞെട്ടി.…

Read More

സീറ്റ് ബെൽറ്റ് ഇടാതെ യാത്ര പതിവ്; സിദ്ധരാമയ്യയുടെ ഔദ്യോഗിക കാറിനെതിരെ ഏഴ് ഗതാഗത നിയമലംഘനങ്ങൾ; കിഴിവ് പദ്ധതി പ്രകാരം പിഴ അടച്ചു.

ബെംഗളൂരു: 2024 ന്റെ തുടക്കം മുതൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ടൊയോട്ട ഫോർച്യൂണർ കാർ ഏഴ് വ്യത്യസ്ത സന്ദർഭങ്ങളിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. നഗരത്തിലുടനീളമുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഐടിഎംഎസ്) ക്യാമറകൾ ഇത് പതിഞ്ഞിട്ടുണ്ട്. ഏഴ് നിയമലംഘനങ്ങൾക്കുമുള്ള പിഴകൾ ഇപ്പോൾ അടച്ചുകഴിഞ്ഞതായി ട്രാഫിക് പോലീസ് വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. ഏഴ് നിയമലംഘനങ്ങളിൽ ആറെണ്ണവും മുഖ്യമന്ത്രി വാഹനത്തിന്റെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. നഗരത്തിലെ വിവിധ പ്രധാന ജംഗ്ഷനുകളിൽ ഈ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാന സർക്കാർ അടുത്തിടെ…

Read More

സെപ്റ്റംബർ 6 മുതൽ 12 വരെ ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസ്വാടി പവർ കൺവെർട്ടർ -3 ൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 6 മുതൽ 12 വരെ രാവിലെ 6 മുതൽ രാത്രി 10 വരെ വിവിധ സ്ഥലങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: 7th A, 9th Main, HRBR ലേഔട്ട്, HRBR ലേഔട്ട് 2nd ബ്ലോക്ക്, TNS ലേഔട്ട്, രാജ്കുമാർ പാർക്ക്, കുള്ളപ്പ സർക്കിൾ, ബഞ്ചാര ലേഔട്ട്, ബഞ്ചാര ആർക്കേഡ്, ട്രിനിറ്റി എൻക്ലേവ്, RKBR എൻക്ലേവ്, അഗര ലേക്ക്, മഞ്ജുനാഥ് നഗർ,…

Read More

ബംഗാളി തൊഴിലാളിയെ കൊന്ന് മലിനജല ടാങ്കിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ സുഹൃത്ത് കൊന്ന് മലിനജല ടാങ്കിൽ തള്ളി. അഴുകിയ മൃതദേഹം മംഗളൂരു സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത്, ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട യുവാവ്. ജൂൺ 24ന് രാത്രി ഒമ്പത് മണിയോടെ മുകേഷിനെ…

Read More

സംസ്ഥാനത്തെ 1-10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത, ആഴ്ചയിൽ 5 ദിവസവും റാഗി മാൾട്ട് വിതരണം ചെയ്യും

ബെംഗളൂരു : കർണാടക സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് മറ്റൊരു സന്തോഷവാർത്ത . ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് റാഗി മാൾട്ട് വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി എച്ച്.കെ. പാട്ടീൽ. ചിക്കബല്ലാപൂർ ജില്ലയിലെ മുദ്ദേനഹള്ളിയിലുള്ള ശ്രീ സത്യസായി അന്നപൂർണ്ണ ട്രസ്റ്റ്, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സായ് സുരേ റാഗി ഹെൽത്ത് മിക്സ് പൊടി ചൂടുള്ള പാലിൽ കലർത്തി വിതരണം ചെയ്യുന്ന…

Read More