കുഴൽ കിണർ നിർമ്മാണത്തിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

എറണാകുളം: കാക്കനാട് കുഴൽ കിണർ നിർമ്മാണത്തിനിടെ ഷോക്കേറ്റ് യുവാവിന് ​ദാരുണാന്ത്യം.

അത്താണി സ്വദേശി നൗഷാദ് ഉമ്മർ(44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം.

ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ് നൗഷാദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts