കുത്തിവയ്പ്പിനെ തുടർന്ന് യുവതി മരിതായി ആരോപണം: മൃതദേഹം ആശുപത്രിക്ക് മുന്നിൽ വെച്ച് പ്രതിഷേധിച്ച് ബന്ധുക്കൾ

ബെംഗളൂരു: നഴ്‌സ് നൽകിയ അമിത അളവിലുള്ള ഇൻജക്ഷൻ മൂലം സ്ത്രീ മരിച്ചതായി ആരോപണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടന്നു. കെമ്പരായ ഹട്ടിയിൽ താമസിക്കുന്ന ഗംഗാധരൻ്റെ ഭാര്യ പുഷ്പവതി (32) ആണ് മരിച്ചത്. ജൂലൈ 22 ന് പുഷ്പവതി കുടുംബത്തോടൊപ്പം സ്കാൻ ചെയ്യാൻ സായിഗംഗ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. പരിശോധന നടത്തിയിരുന്ന ഡ്യൂട്ടി നഴ്‌സ് ഡോക്ടറെ വിളിച്ച് കാര്യം അറിയിച്ചു. എന്നാൽ ആശുപത്രിയിൽ നിന്ന് വളരെ അകലെയായതിനാൽ തനിക്ക് വരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സ് പുഷ്പവതിയോട് എന്താണ്…

Read More

മൈസൂരു ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഗജപായന ചടങ്ങ് ഇന്ന്

ബെംഗളൂരു : ഇത്തവണയുടെ മൈസൂരു ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഗജപായന ചടങ്ങ് തിങ്കളാഴ്ച നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽ നടക്കും. ദസറക്ക് അണിനിരക്കാനുള്ള ആനകളെ കൊട്ടാരനഗരിയിലേക്ക് ആനയിച്ചുകൊണ്ടുവരുന്ന ചടങ്ങാണിത്. അലങ്കരിച്ച ആനകൾക്ക് മുൻപിൽ പൂജ നടത്തിയശേഷമാണ് യാത്രയാരംഭിക്കുക. ഗ്രാമീണരും കർഷകരും പ്രദേശത്തെ ആദിവാസി കോളനികളിൽനിന്നുള്ളവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഗർഹോളയിലെ ആനക്യാമ്പുകളിൽ കഴിയുന്ന ആനകളെയാണ് ദസറയ്ക്ക് എഴുന്നള്ളിക്കാനായി മൈസൂരു കൊട്ടാരത്തിലെത്തിക്കുക. കൊട്ടാരവളപ്പിൽ ആനകൾ ദസറ ദിവസം വരെ കഴിയും. വിജയദശമി ദിവസം നടക്കുന്ന ജംബൂസവാരിയിൽ അണിനിരക്കും. ഇതിനാലുള്ള പരിശീലനവും പ്രത്യേക പരിചരണവും ആനകൾക്ക്…

Read More

ബെംഗളൂരുവില്‍ ലംബോര്‍ഗിനി കാറിന് തീ പിടിച്ചു

ബംഗളുരു : നഗരത്തിൽ ആഡംബര കാറിന് തീപ്പിടിച്ചു. കുന്ദനഹള്ളിവെച്ചാണ് കാറിനു തീ പിടിച്ചത്. അത്യാഡംബര കാറായ ലംബോര്‍ഗിനി അവന്റോറിനാണ് തീപിടിച്ചത്. കന്നഡ സമൂഹമാധ്യമ താരം സഞ്ജീവും കുടുബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഓട്ടോഡ്രൈവർമാർ ഇടപെട്ടാണ് കാറിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

Read More

സർക്കാർ സ്കൂളിൽ തെരുവുനായ നക്കിയ ഭക്ഷണം വിളമ്പി

റായ്പൂർ: ഛത്തീസ്ഗഡിലെ ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിൽ തെരുവുനായ നക്കിയ ഭക്ഷണം കഴിച്ച 78 വിദ്യാർത്ഥികൾക്ക് ആന്റി റാബിസ് വാക്സിനെടുത്തു. കഴിഞ്ഞ ജൂലൈ 29-നാണ് സംഭവമുണ്ടായത്. കറിയിൽ നായ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ അതേ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് വിവരം. വിദ്യാർത്ഥികൾ വീടുകളിൽ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളും ഗ്രാമവാസികളും സ്കൂളിനെ സമീപിക്കുകയായിരുന്നു. നായ നക്കിയ ഭക്ഷണം വിളമ്പരുതെന്ന നിർദ്ദേശങ്ങൾ അവഗണിച്ച പാചക തൊഴിലാഴികളെ പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Read More

നമ്മ മെട്രോയ്ക്ക് കുതിപ്പേകുന്ന മൂന്നാംഘട്ട വികസനം ഓറഞ്ച് ലൈൻ നിർമാണം ഉടൻ

ബെംഗളൂരു : നമ്മ മെട്രോ മൂന്നാംഘട്ട വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. യെല്ലോ ലൈൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന ഓറഞ്ച് ലൈനിന്റെ നിർമാണത്തിനും തുടക്കമാകും. നഗരം ഏറെനാളുകളായി കാത്തിരുന്ന യെല്ലോ ലൈൻ ഈ മാസം പകുതിയോടെ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ അനുമതികൾ ലഭിച്ചതോടെ ചടങ്ങ് നേരത്തെയാക്കുകയായിരുന്നു. കേന്ദ്രനഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടറാണ് യെല്ലോ ലൈൻ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന് വെളിപ്പെടുത്തിയത്. മൂന്നാംഘട്ടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് നടത്തുമെന്നും അദ്ദേഹംതന്നെ അറിയിക്കുകയായിരുന്നു. ജയനഗറിലെ ശാലിനി മൈതാനത്തായിരിക്കും ചടങ്ങ് നടത്തുന്നത്.

Read More

വിലകൂടിയ ഇലക്ട്രിക്കൽ വയറുകളും ഉപകരണങ്ങളും മോഷ്ടിച്ച് വിറ്റു; മൂന്ന് ബെസ്കോം എഞ്ചിനീയർമാർക്കും മറ്റ് ജീവനക്കാർക്കുമെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: ബെസ്കോം ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും ഇലക്ട്രിക്കൽ വയറുകളും വിലകൂടിയ ഇലക്ട്രിക്കൽ ഉപകരണങ്ങളും മോഷ്ടിച്ച് ടെൻഡർ ഇല്ലാതെ വിറ്റതായി ആരോപിക്കപ്പെട്ടു . സാമൂഹിക പ്രവർത്തകൻ കെ.സി. രാജണ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോലാർ സിറ്റി പോലീസ് സ്റ്റേഷനിൽ മൂന്ന് എഞ്ചിനീയർമാർക്കും മറ്റ് ജീവനക്കാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെസ്കോം വെയർഹൗസ് എഞ്ചിനീയർമാരായ കരിമുള്ള ഹുസൈനി, നഹിദ് പാഷ, ജനാർദൻ തുടങ്ങിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ കോലാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അഡ്മിനിസ്ട്രേഷൻ ഡിവിഷനിലെ ബാംഗ്ലൂർ മെയിൻ റോഡിലുള്ള വെയർഹൗസിൽ നിന്ന്…

Read More

കബ്ബൺ പാർക്കിലെ ബ്ലൈൻഡ് ഡേറ്റ് പൂട്ടികെട്ടിച്ച് പോലീസ്; ആരുടെ ആശയമാണ് ബ്ലൈൻഡ് ഡേറ്റ് ? എന്താണ് ബ്ലൈൻഡ് ഡേറ്റ് എന്നെല്ലാം അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കബ്ബൺ പാർക്കിൽ യുവാക്കളെയും സ്ത്രീകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി ‘ ബ്ലൈൻഡ് ഡേറ്റ് ‘ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഇപ്പോൾ വിവാദമായിരിക്കുകയാണ്. ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . വടക്കേ ഇന്ത്യയിൽ നിന്നുള്ള വിനീത് കൊട്ടാഡിയയാണ് ഈ ‘ബ്ലൈൻഡ് ഡേറ്റ്’ പരിപാടി സംഘടിപ്പിച്ചത്. ബാംഗ്ലൂരിലെ ലഗ്ഗെരെയിൽ താമസിച്ചിരുന്ന ഈ യുവാവ് ബി.ടെക് പൂർത്തിയാക്കി ജോലിയില്ലാതെ സമയം ചെലവഴിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ , “വ്യത്യസ്തമായ…

Read More

വൃക്കകൾക്ക് വൻ ഡിമാൻഡ്; സംസ്ഥാനത്ത് അവയവദാതാക്കളെ കാത്തിരിക്കുന്നത് 5387 ജീവനുകൾ

ബെംഗളൂരു: സംസ്ഥാനത്ത് അവയവങ്ങൾക്കായുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, 5387 പേരാണ് അവയവങ്ങൾക്കായി കാത്തിരിക്കുന്നത്. ഇതിൽ വൃക്കകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (ജീവസാർഥകേറ്റ്) പറയുന്നു. ഓഗസ്റ്റ് 1 ന് തന്നെ ദേശീയ അവയവദാന ദിനം (ഓഗസ്റ്റ് 3) ആഘോഷിച്ച സംഘടന, ഈ വർഷം 121 പേർ അവയവങ്ങൾ ദാനം ചെയ്തതായും അവയവദാന പ്രതിജ്ഞയെടുക്കാൻ ആളുകളോട് അഭ്യർത്ഥിച്ചതായും പറഞ്ഞു.

Read More

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 13-കാരിയുടെ മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ വിവേക് നഗർ മായാബസാറിലെ കൊലഗേരി സ്വദേശി സ്റ്റാലിനാണ്(32)അറസ്റ്റിലായത്. അമിത മദ്യപാനശീലമുള്ള ആളാണ് സ്റ്റാലിനെന്ന് പോലീസ് പറഞ്ഞു. ഇക്കാരണത്താൽ ഇയാളെ നേരത്തേ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. സ്റ്റേഡിയം ദുരന്തമുണ്ടായപ്പോൾ കൂടുതൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതിനാൽ സഹായിക്കാനായി ഇയാളെ വിളിക്കുകയായിരുന്നു. മൃതദേഹം പോലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ ദേഹത്ത് ആഭരണങ്ങളുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറിയപ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനെപ്പറ്റി…

Read More

നേഹ ഹിരേമത് കൊലക്കേസ്: പ്രതി ഫയാസിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ബെംഗളൂരു: കഴിഞ്ഞ വർഷം രാജ്യമെമ്പാടും കോളിളക്കം സൃഷ്ടിച്ച ഹുബ്ബള്ളി വിദ്യാർത്ഥിനി നേഹ ഹിരേമത്തിന്റെ കൊലപാതകക്കേസിലെ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് (തിങ്കളാഴ്ച) വിധി പ്രഖ്യാപിക്കും. ഹുബ്ബള്ളിയിലെ ബിവിബി കോളേജ് പരിസരത്ത് വെച്ച് നെഹാലിനെ ഫയാസ് മാരകായുധങ്ങൾ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചതുപോലെ, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി ഹുബ്ബള്ളിയിലെ ഒന്നാം അഡീഷണൽ ജില്ലാ, സെഷൻസ് കോടതിയിൽ ജാമ്യം തേടി അപേക്ഷ സമർപ്പിക്കുകയായിരുന്നു. കേസിന്റെ വിചാരണ കൂടുതൽ ഊർജിതമായി, ഇന്ന് കോടതിയുടെ…

Read More