മൈസൂരു ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഗജപായന ചടങ്ങ് ഇന്ന്

ബെംഗളൂരു : ഇത്തവണയുടെ മൈസൂരു ദസറ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഗജപായന ചടങ്ങ് തിങ്കളാഴ്ച നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽ നടക്കും.

ദസറക്ക് അണിനിരക്കാനുള്ള ആനകളെ കൊട്ടാരനഗരിയിലേക്ക് ആനയിച്ചുകൊണ്ടുവരുന്ന ചടങ്ങാണിത്. അലങ്കരിച്ച ആനകൾക്ക് മുൻപിൽ പൂജ നടത്തിയശേഷമാണ് യാത്രയാരംഭിക്കുക.

ഗ്രാമീണരും കർഷകരും പ്രദേശത്തെ ആദിവാസി കോളനികളിൽനിന്നുള്ളവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

നാഗർഹോളയിലെ ആനക്യാമ്പുകളിൽ കഴിയുന്ന ആനകളെയാണ് ദസറയ്ക്ക് എഴുന്നള്ളിക്കാനായി മൈസൂരു കൊട്ടാരത്തിലെത്തിക്കുക. കൊട്ടാരവളപ്പിൽ ആനകൾ ദസറ ദിവസം വരെ കഴിയും.

വിജയദശമി ദിവസം നടക്കുന്ന ജംബൂസവാരിയിൽ അണിനിരക്കും. ഇതിനാലുള്ള പരിശീലനവും പ്രത്യേക പരിചരണവും ആനകൾക്ക് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts