ബെംഗളൂരു : ഫാക്ടറിക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് ഉടമ തൊഴിലാളിയെ ഒറ്റക്കാലിൽ നിർത്തിച്ചതായി പരാതി. ബ്രമാവർ താലൂക്കിലാണ് സംഭവം. പ്രദേശവാസിയായ പ്രവീണാണ് പീഡനത്തിന് ഇരയായത്. വണ്ടാരുവിലെ കൃഷ്ണ പ്രസാദ് ഫാക്ടറിയിൽ ഇലക്ട്രീഷനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കമ്പനിയിൽ വൈദ്യുതി ഇല്ലെന്ന അറിയിപ്പ് വന്ന സാഹചര്യത്തിൽ ലൈൻമാനെ വിവരമറിയിക്കുന്നതിനായി പോയപ്പോൾ എച്ച്ആർ വിഭാഗം ഓഫീസർ തടഞ്ഞു നിർത്തി. കമ്പനിയുടെ ഉടമ താങ്കളെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞതായും പിന്നാലെ മൊബൈൽ ഫോണും, ബൈക്കും തട്ടിയെടുത്തതായും യുവാവ് ആരോപിച്ചു. കമ്പനിക്ക് ഉണ്ടായ ഡീസൽ നഷ്ടത്തിന് താനാണ് കുറ്റക്കാരനെന്നും…
Read MoreMonth: June 2025
ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയല്‍ക്കാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അടഞ്ഞ് കിടന്ന വീട് തുറന്നപ്പോഴാണ് മരണവിവരം ലോകം അറിയുന്നത്. കര്‍ണാടകയിലെ ബഡഗുന്‍ഡി ഗ്രാമത്തിലാണ് സംഭവം. തിമ്മപ്പ മുല്യയാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഗാര്‍ഹികമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.
Read Moreകണ്ണൂരിലെ സദാചാര ഗുണ്ടായിസം:മരണത്തിൽ ആൺസുഹൃത്തിന് ബന്ധമില്ലെന്ന് യുവതിയുടെ കുറിപ്പ്
കണ്ണൂര്‍: കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് സംശയിക്കുന്നുണ്ട്. റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്…
Read Moreയുദ്ധത്തെത്തുടർന്ന് സംസ്ഥാനത്ത് നിന്നുള്ള 120 പേർ ഇറാനിൽ കുടുങ്ങി
ബെംഗളൂരു : കർണാടകത്തിൽനിന്നുള്ള 120 പേർ യുദ്ധത്തെത്തുടർന്ന് ഇറാനിൽ കുടുങ്ങി. ഇവരിൽ പകുതിയിലേറെ പേരും വിദ്യാർഥികളാണ്. കൂടാതെ, വിനോദസഞ്ചാരികളുമുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകത്തിൽനിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി വീഡിയോ കോളിലൂടെ ഇറാനിലുള്ള കന്നഡിഗരുമായി സംസാരിച്ചു. തിരിച്ചെത്തിക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: ആൾക്കൂട്ട നിയന്ത്രണത്തിന് കർണാടകയുടെ പുതിയ ബിൽ തയ്യാറായി
ബെംഗളൂരു: ജൂൺ നാലിന് നടന്ന തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെത്തുടർന്ന്, സിദ്ധരാമയ്യ ഭരണകൂടം ജനക്കൂട്ട നിയന്ത്രണത്തിനായി പുതിയ നിയമം തയ്യാറാക്കി. ഇവന്റ് മാനേജർമാർക്ക് മൂന്ന് വർഷം വരെ തടവും പരമാവധി 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. കർണാടക ജനക്കൂട്ട നിയന്ത്രണ (പരിപാടികളിലും ബഹുജന സമ്മേളന വേദികളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കൽ) ബിൽ വ്യാഴാഴ്ച മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് തീരുമാനിക്കുമെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു. ബിൽ അനുസരിച്ച്, പരിപാടിയുടെ…
Read Moreഐടി ജീവനക്കാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: കന്യാകുമാരിയിൽ ദളിത് യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയുന്ന ധനുഷ് (22) ആണ് മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ ആണ് യുവാവിനെ കണ്ടെത്തിയത്. ഇരുവരുടെയും പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഡിഎംകെ പ്രാദേശിക നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. പെൺകുട്ടിയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. എന്നാൽ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് പെൺകുട്ടിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. സ്കൂൾ പഠനകാലം മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.…
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ കണക്ക് റിപ്പോർട്ടറിന് ലഭിച്ചു. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽഡിഎഫിൻ്റെ കണക്ക് കൂട്ടൽ. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എൽഡിഎഫ് കണക്കാക്കുന്നത്.
Read Moreഒറ്റ രാത്രി; എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളിൽ മോഷണം
ബെംഗളൂരു : കുടക് ജില്ലയിലെ മടിക്കേരി റൂറൽ പോലീസ് സ്റ്റേഷന് സമീപമുള്ള പോലീസ് ക്വാർട്ടേഴ്സുകളിൽ മോഷണം. എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ബുധനാഴ്ച രാത്രി കവർച്ച നടന്നത്. വീടുകളിലെ താമസക്കാർ പുറത്തുപോയപ്പോഴായിരുന്നു കവർച്ച. സ്വർണവും പണവും അടക്കം ഏകദേശം ഒരു ലക്ഷം രൂപയുടെ കവർച്ച നടന്നതായാണ് പ്രാഥമിക വിവരം.
Read Moreകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബു ഭീഷണി
ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ, പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വിമാന സർവീസുകളെ ഇത് ബാധിച്ചില്ല. അലക്സ് പോൾ മേനോൻ എന്ന പേരിലുള്ള ഇ-മെയിലിൽനിന്നാണ് വിമാനത്താവളം ടെർമിനൽ മാനേജർക്ക് മെയിൽ ലഭിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഛത്തീസ്ഗഢ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അലക്സ് പോൾ മേനോൻ. 13 വർഷം മുൻപ് മാവോവാദികൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ്…
Read Moreസ്കൂളുകളിലെ സൂംബ പരിശീലനം; എതിർപ്പുമായി കായിക അധ്യാപകരുടെ സംഘടന
സ്‌കൂളുകളിലെ സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്. പോസ്റ്റുകളുടെ കുറവ് ഉള്‍പ്പെടെ കായിക അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് സൂംബ ചുമതല നല്‍കുന്നത്. തസ്തിക പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കായിക അധ്യാപകർ പുറത്താകും. പരിഹാരം ആവശ്യപ്പെട്ട് കായിക അധ്യാപകരുടെ സംഘടന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നല്‍കി. യുപി, ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കി മാത്രമാണ് സംസ്ഥാനത്ത് കായിക അധ്യാപകരെ നിശ്ചയിക്കുന്നത്. പക്ഷേ അത് പോലും കുറവാണ്. 2739 യുപി സ്‌കൂളും, 2663 ഹൈ സ്‌കൂളുകളും ഉണ്ടെങ്കിലും…
Read More