കമ്പനിക്ക് നഷ്ടം വരുത്തി: തൊഴിലാളിയെ ഉടമ ഒറ്റക്കാലിൽ നിർത്തിയതായി പരാതി

ബെംഗളൂരു : ഫാക്ടറിക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് ഉടമ തൊഴിലാളിയെ ഒറ്റക്കാലിൽ നിർത്തിച്ചതായി പരാതി. ബ്രമാവർ താലൂക്കിലാണ് സംഭവം. പ്രദേശവാസിയായ പ്രവീണാണ് പീഡനത്തിന് ഇരയായത്. വണ്ടാരുവിലെ കൃഷ്ണ പ്രസാദ് ഫാക്ടറിയിൽ ഇലക്ട്രീഷനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കമ്പനിയിൽ വൈദ്യുതി ഇല്ലെന്ന അറിയിപ്പ് വന്ന സാഹചര്യത്തിൽ ലൈൻമാനെ വിവരമറിയിക്കുന്നതിനായി പോയപ്പോൾ എച്ച്ആർ വിഭാഗം ഓഫീസർ തടഞ്ഞു നിർത്തി. കമ്പനിയുടെ ഉടമ താങ്കളെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞതായും പിന്നാലെ മൊബൈൽ ഫോണും, ബൈക്കും തട്ടിയെടുത്തതായും യുവാവ് ആരോപിച്ചു. കമ്പനിക്ക് ഉണ്ടായ ഡീസൽ നഷ്ടത്തിന് താനാണ് കുറ്റക്കാരനെന്നും…

Read More
Click Here to Follow Us