റായ്പൂര്‍: പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ പിറന്നാളാഘോഷിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമത്തിലെ 177, 184, 281 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ സ്വത്ത് ദുരുപയോഗവും ഗതാഗത, സുരക്ഷാ ചട്ടങ്ങളുടെ ലംഘനവും വ്യക്തമായിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയോ ഭാര്യയെയോ പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read MoreMonth: June 2025
ജോലിസമയം 12 മണിക്കൂർവരെയായി ഉയർത്താനുള്ള നീക്കം; ഗ്ലോബൽ ടെക്പാർക്കിന് മുൻപിൽ പ്രതിഷേധിച്ച് നഗരത്തിലെ ഐടി ജീവനക്കാർ
ബെംഗളൂരു : ജോലിസമയം 12 മണിക്കൂർവരെയായി ഉയർത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരേ ബെംഗളൂരുവിൽ ഐടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രധിഷേധമാരംഭിച്ചത്. ഗ്ലോബൽ ടെക്പാർക്കിന്റെ മുൻപിൽ നടന്ന പ്രതിഷേധസമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. പ്ലക്കാർഡുമേന്തിയാണ് പ്രവർത്തകർ അണിനിരന്നത്. വൈറ്റ് ഫീൽഡിലെ ഐടി സ്ഥാപനങ്ങളുടെ മുൻപിലും പ്രതിഷേധമുണ്ടായി. സാധാരണ ജോലിസമയം പത്തുമണിക്കൂറും ഓവർടൈമുൾപ്പെടെ 12 മണിക്കൂറുമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടത്. നിലവിൽ സാധാരണ ജോലിസമയം ഒൻപതുമണിക്കൂറും ഓവർടൈം ഒരു മണിക്കൂറുമാണ്. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ്…
Read Moreഅച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ബെംഗളൂരു : മംഗളൂരുവിലെ അഡയാറിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബിഹാർ ദമ്പതികളുടെ അനീഷ് കുമാർ എന്ന കുഞ്ഞാണ് മരിച്ചത്. അച്ഛൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുട്ടി അബദ്ധത്തിൽ കഴിക്കുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് ബീഡിക്കുറ്റി കിട്ടുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭർത്താവിനെതിരെ അവർ മംഗളൂരു റൂറൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Read Moreസർക്കാർ ആൾക്കൂട്ടനിയന്ത്രണ ബിൽ തയ്യാറാക്കി; ഇനിയൊരു ദുരന്തമുണ്ടായാൽ ഇവന്റ് മാനേജർമാർക്ക് തടവും പിഴയും
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ തിക്കിലും തിരക്കിലും 11 ക്രിക്കറ്റ് ആരാധകരുടെ ജീവൻപൊലിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടനിയന്ത്രണ ബില്ലിന് രൂപംനൽകി കർണാടക സർക്കാർ. കർണാടക ക്രൗഡ് കൺട്രോൾ (മാനേജിങ് ക്രൗഡ് അറ്റ് ഇവന്റ്‌സ് ആൻഡ് വെന്യൂസ് ഓഫ് മാസ് ഗാതറിങ്)ബിൽ, 2025 എന്നപേരിൽ തയ്യാറാക്കിയ ബിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ പരിഗണിച്ചു. ആൾക്കൂട്ടങ്ങൾക്കിടയിൽ അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാൽ പരിപാടി നടത്തുന്നവർക്ക് (ഇവന്റ് മാനേജേഴ്‌സ്)മൂന്നുവർഷംവരെ തടവുശിക്ഷയും അഞ്ചുലക്ഷംരൂപവരെ പിഴയും ബിൽ വ്യവസ്ഥചെയ്യുന്നെന്നാണ് വിവരം. തിക്കിലും തിരക്കിലും പെടുന്നവർക്ക് ഇവർ നഷ്ടപരിഹാരം നൽകുകയും വേണം. അല്ലെങ്കിൽ അവരുടെ…
Read Moreബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ബെംഗളൂരു:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂർ നേരിയ മഴയോടെ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്. പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ജൂൺ 20-ന് തീരദേശ ജില്ലകൾ, ബീദർ, ബെൽഗാം, ബാഗൽകോട്ട്, ധാർവാഡ്, ഹാവേരി, കൊപ്പൽ, ഗദഗ്, കലബുറഗി, വിജയപുര, റായ്ച്ചൂർ, യാദ്ഗിരി, തെക്കൻ ഇൻ്റീരിയർ ജില്ലകളിലെ തീരദേശ ജില്ലകൾ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ചിക്കബെല്ലാർ, ചിക്കബെല്ലാർ, രാമനഗര, രാമനഗർ, രാമനഗര,…
Read Moreമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ മരം വീണു, വാഹനങ്ങൾക്ക് കേടുപാട്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിക്ക് മുന്നിലുള്ള റോഡിൽ മരം വീണു, ടെമ്പോ ട്രാവലറിനും കാറിനും കേടുപാടുകൾ സംഭവിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശിവാനന്ദ സർക്കിളിന് സമീപമുള്ള റോഡ് പോലീസ് അടച്ചിട്ട് ഒഴിപ്പിക്കൽ പ്രവർത്തനം നടത്തുകയാണ്.
Read Moreഹോട്ടൽമുറിയിൽ കള്ളനോട്ടടി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു : ഹോട്ടൽമുറിയിൽ കള്ളനോട്ട് അച്ചടിച്ച യുവാവ് അറസ്റ്റിൽ. വീട്ടുകാരുമായി പിണങ്ങി ഹോട്ടൽ മുറിയിൽ താമസിച്ചുവന്ന ക്രിഷ് മാലിയാണ് (23) പിടിയിലായത്. പ്രിന്ററും സ്കാനറും ഉപയോഗിച്ച് 500 രൂപയുടെ കള്ളനോട്ട് അച്ചടിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ ബിൽ ഇനത്തിൽ 3000 രൂപയുടെ കള്ളനോട്ട് നൽകിയെങ്കിലും ഹോട്ടൽ ജീവനക്കാർക്ക് സംശയംതോന്നിയില്ല. എന്നാൽ പിന്നീട് ദുരൂഹത തോന്നിയതോടെ ഇയാളുടെമുറി പരിശോധിച്ചപ്പോഴാണ് കള്ളനോട്ട് തയ്യാറാക്കുന്നുണ്ടെന്ന് വ്യക്തമായത്. പിന്നീട് ഹോട്ടൽ അധികൃതർ അറിയിച്ചതിനെ ത്തുടർന്ന് കൊമേഴ്‌സ്യൽസ്ട്രീറ്റ് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെയാണ് കള്ളനോട്ട് അച്ചടിക്കാൻ തീരുമാനിച്ചതെന്ന്…
Read Moreവൈദ്യുതിക്കമ്പിയിൽതട്ടി ഷോക്കേറ്റ് രണ്ടുകർഷകർ മരിച്ചു
ബെംഗളൂരു : ഹാസൻ ജില്ലയിലെ ഗണ്ഡസിയിലെ ചഗച്ചഗെരെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ മോട്ടോർസ്ഥാപിക്കാൻ വൈദ്യുതിവയർ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പിയിൽതട്ടി രണ്ടുകർഷകർ മരിച്ചു. ചണ്ഡസിയിൽ നിന്നുള്ള ബാലെഗൗഡ (75), കുടുകുണ്ടിയിൽ നിന്നുള്ള ഹോംബെ ഗൗഡ (45) എന്നിവരാണ് മരിച്ചത്. ഇവർ സുഹൃത്തുക്കളായിരുന്നു. മോട്ടോർ സ്ഥാപിക്കാനായി വൈദ്യുതിവയർ വലിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതിക്കമ്പിയിൽ തട്ടിയാണ് ബാലെഗൗഡയ്ക്ക് ഷോക്കേറ്റത്. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹോംബെ ഗൗഡയ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗണ്ഡസിയിൽനിന്നുള്ള ഡെപ്യൂട്ടി തഹസിൽദാർ മോഹൻ കുമാറും പോലീസ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു.
Read Moreഇന്ന് ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ട് സബ്‌സ്റ്റേഷനിൽ കെപിടിസിഎൽ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ കാരണം, ജൂൺ 20 ന് ബെംഗളൂരു നഗരത്തിലെ പീനിയ ഡിവിഷനിലെ എൻ-7 സബ് ഡിവിഷനിലെ പല സ്ഥലങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. നഗർ മഞ്ജുനാഥ് നഗർ, തിമ്മയ്യ റോഡ്, ഭോവി കോളനി, മഹാഗണപതി നഗർ, പുഷ്പാഞ്ജലി അപ്പാർട്ട്മെൻ്റ്, ശിവനഹള്ളി പാർക്ക്, ആദർശ് നഗർ, ആദർശ് ലേഔട്ട്, യുണിക്സ് കോളനി, ഇന്ദിരാ നഗർ, മഞ്ജുനാഥ് നഗർ, മൂന്നാം ഘട്ടം ഒന്നാം ബ്ലോക്ക്0, ബി-നഗർ, ലക്ഷ്മി…
Read Moreവിമാനത്താവളത്തിലേക്കും തിരിച്ചും പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ മേൽപ്പാലം രാത്രിയിൽ അടച്ചിടും; ബദൽ മാർഗം അറിയാൻ വായിക്കാം
ബെംഗളൂരു: ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) റോഡ് അറ്റകുറ്റപ്പണികളും അസ്ഫാൽറ്റിംഗും നടത്തുന്നതിനാൽ ഹെബ്ബാൾ ഫ്ലൈഓവറിന്റെ ഒരു ഭാഗത്ത് രാത്രി ഗതാഗതം നിരോധിച്ചു . ബുധനാഴ്ച അർദ്ധരാത്രി മുതൽ രാത്രി ഗതാഗത നിരോധനം പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിമാനത്താവളത്തെയും ബെംഗളൂരു നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്, ശനിയാഴ്ച വരെ ഇത് പ്രാബല്യത്തിൽ തുടരും. ഹെബ്ബാൾ ഫ്ലൈഓവറിന്റെ രണ്ട് പാതകളിലും അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ ബിബിഎംപി അറ്റകുറ്റപ്പണികളും ജോലികളും ആരംഭിക്കും. മഴക്കാല സാഹചര്യങ്ങൾക്ക് വിധേയമായാണ് പ്രവൃത്തി സമയക്രമം. ഈ…
Read More