യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

മലപ്പുറം: എളങ്കൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സൗന്ദര്യം കുറവെന്ന് പറഞ്ഞും സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്ന് പറഞ്ഞും യുവതിയെ ഭര്‍ത്താവ് പീഡിപ്പിച്ചു എന്നാണ് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിന് കൂട്ടുനിന്നെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് ഭര്‍ത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

Read More

വ്യാജ ചിത്രം; പ്രകാശ് രാജിന്റെ പരാതിയില്‍ നിര്‍മാതാവിന് എതിരെ കേസ്

ബെംഗളൂരു: പ്രയാഗ്രാജിലെ മഹാകുമ്പമേളയില്‍ താന്‍ സ്‌നാനം ചെയ്യുന്ന തരത്തിലുളള വ്യാജ ചിത്രം പ്രചരിക്കുന്നുണ്ടെന്ന് നടന്‍ പ്രകാശ് രാജിന്റെ പരാതിയില്‍ കന്നഡ സിനിമ നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗിക്കെതിരെ മൈസൂരു ലക്ഷ്മിപ്പുര പോലീസ് കേസെടുത്തു. നിര്‍മിത ബുദ്ധി (എ.ഐ.) ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണ് ഇതെന്ന് പ്രകാശ് രാജ് ആരോപിച്ചിരുന്നു. ഗംഗാനദിയാല്‍ പ്രകാശ് രാജ് സ്‌നാനം ചെയ്യുന്ന തരത്തിലുളള ചിത്രത്തിനൊപ്പം ‘എല്ലാ പാപങ്ങളും ഇതോടെ തീരും’എന്ന് കുറിച്ചാണ് പ്രശാന്ത് സമ്പര്‍ഗി സമൂഹമാധ്യമങ്ങളിലൂടെ ചിതിരം പ്രചരിപ്പിച്ചത്‌

Read More

വീട് പൂട്ടി നഗരത്തിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കുന്നവർക്ക് ഭയം വേണ്ട…സുരക്ഷയൊരുക്കാൻ പോലീസ്; ടോൾ ഫ്രീ നമ്പർ ഇതാ

ബെംഗളൂരു : വീടുപൂട്ടി കുറച്ചുദിവസം നഗരത്തിൽ നിന്ന് മാറി നിൽക്കുന്നവർക്ക് കവർച്ചാ ഭീതിയൊഴിവാക്കാൻ നടപടിയുമായി പോലീസ്. വീടു പൂട്ടിപ്പോകുമ്പോൾ വീടിന്റെ വിവരങ്ങൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ മതി. അവർ ഈ വീടുകളുള്ള സ്ഥലങ്ങളിൽ രാത്രി പട്രോളിങ്ങിന് മുൻഗണന നൽകും. നഗരത്തിൽ വീടുകൾ കൊള്ളയടിക്കുന്ന സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ബെംഗളൂരു സൗത്ത് ഡിവിഷൻ പോലീസിന് കീഴിലെ സ്റ്റേഷൻ പരിധികളിലാണ് ഈ സൗകര്യമുള്ളത്. വിവരം പോലീസിൽ അറിയിക്കണം വീടു പൂട്ടിപ്പോകുമ്പോൾ ഉടമസ്ഥർ വീടിന്റെ ചിത്രമെടുത്ത് പോലീസിന് അയക്കണം. ബെംഗളൂരു…

Read More

കബ്ബൺ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് ഇൻഫൻട്രി റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള റോഡ്, സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ഇൻഫൻട്രി റോഡ് സഫീന…

Read More

വയനാട്ടില്‍ അതിഥി തൊഴിലാളിയായ യുവാവിനെ വെട്ടിനുറുക്കി ബാഗിലാക്കി; ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ

സുൽത്താൻബത്തേരി : വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്നു മൃത​ദേഹങ്ങൾ കഷണങ്ങളാക്കി ബാ​ഗിലാക്കിയ സംഭവത്തിൽ ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ആരിഫിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഭാര്യ സൈനബാണ് കേസിൽ ഇപ്പോൾ പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മുഖീബിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ആരിഫ് പിടിയിലായത്. കൊലയ്ക്ക് സൈനബ് ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ. വയനാട് വെള്ളമുണ്ടയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മുഖീബിന്, മുഹമ്മദിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക്…

Read More

ബജറ്റ് സമ്മേളനം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ഡൽഹി: ധനമന്ത്രിയുടെ ബജറ്റ് അവതരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിർമല അവതരണത്തിനായി എഴുന്നേറ്റപ്പോൾ മുതൽ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്.

Read More

നഗരത്തിലെ തുരങ്കപാത, മെട്രോ കം റോഡ് ഫ്ലൈ ഓവർ, റിങ് റോഡ്; വമ്പൻ പ്രതീക്ഷകൾക്ക് തിരിച്ചടി? ബജറ്റിൽ സംസ്ഥാനത്തിന് ലഭിച്ചത് ‘കാലിക്കുടം’ എന്ന് മുഖ്യമന്ത്രി

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൻ്റെ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര ബജറ്റ്. ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ല. ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും ഒന്നും നിറവേറ്റപ്പെട്ടില്ല. ഞങ്ങൾക്ക് ലഭിച്ചത് ‘ഖാലി ചോമ്പു’ (ഒഴിഞ്ഞ പാത്രം) ആണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റിൽ നിന്ന് സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിരവധി കത്തുകളും അപേക്ഷകളും നൽകിയിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു. കർണാടകയെ പ്രതിനിധീകരിക്കുന്ന ഒരു…

Read More

സ്വകാര്യ ബസിനേക്കാള്‍ കൂടിയ നിരക്ക്: കേരള ആര്‍ടിസിയിലെ ഉത്തര മലബാര്‍ യാത്രക്കാര്‍ നല്‍കേണ്ടി വരുന്നത് കൂടുതല്‍ നിരക്ക്

ബെംഗളൂരു: കേരള ആര്‍ടിസി ഉത്തര മലബാറിലേക്ക് നടത്തുന്ന സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്ക് സ്വകാര്യ ബസ് സര്‍വീസിനെക്കാള്‍ കൂടുതലാണെന്ന പരാതി വ്യാപകം. ആര്‍ടിസി ടിക്കറ്റ് നിരക്ക് 15% വര്‍ദിപ്പിച്ചതോടെ സംസ്ഥാനത്തെ റൂട്ടില്‍ കേരള ആര്‍.ടിസിയും നിരക്ക് ഉയര്‍ത്തുകയായിരുന്നു. അതോടെയാണ് പ്രവര്‍ത്തി ദിവസങ്ങളിലെ ടിക്കറ്റ് നിരക്കില്‍ കേരള ആര്‍ടിസിയും സ്വകാര്യ ബസുകളും തമ്മിലുളള അന്തരം വര്‍ദിച്ചത്. കേരള ആര്‍ടിസിക്ക് കണ്ണൂരിലേക്ക് നോണ്‍ എസി ബസ് സര്‍വീസുകള്‍ മാത്രമാണ് ഉളളത്. പ്രവര്‍ത്തി ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെയുളള സ്വിഫ്റ്റ് ഡീലക്‌സ് ബസില്‍ 650-670 രൂപയും വാരാന്ത്യങ്ങളില്‍ 730-770…

Read More

അനധികൃത സ്വത്ത് സമ്പാദനക്കേസ്; സർക്കാരുദ്യോഗസ്ഥരുടെ വസതികളിൽനിന്ന് നിന്ന് പിടിച്ചെടുത്തത്തത് 18 കോടിയുടെ സ്വത്ത്

raid police ed

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ഏഴ് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത നടത്തിയ റെയ്ഡിൽ 18.45 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. ബെംഗളൂരു, ബെലഗാവി, ചിത്രദുർഗ, റായ്ചൂരു, ബാഗൽകോട്ട് എന്നീ ജില്ലകളിലായി 25 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചിത്രദുർഗ ജില്ലാ പിന്നാക്കവകുപ്പ് അസിസ്റ്റന്റ് ഗവ. ഓഫീസർ ശശിധർ, ബാഗൽകോട്ട് ഹൊളഗേരി ഗ്രാമപ്പഞ്ചായത്ത് വികസന ഓഫീസർ ശിവലിംഗയ്യ ഹിരെമത്ത്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ മാധവ് റാവു, റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് വകുപ്പ് ഡെപ്യൂട്ടി…

Read More

ഇനി ജയിലിൽ നിന്ന് പകുതി വിലയിൽ ഇറച്ചിക്കോഴി വാങ്ങാം

ചെന്നൈ : കുറഞ്ഞവിലയ്ക്ക് ഇറച്ചിക്കോഴിയുമായി ജയിലിലെ ഫ്രീഡം ബസാർ. വെല്ലൂർ, സേലം സെൻട്രൽ ജയിലുകളിലെ തടവുകാർ നടത്തുന്ന ഫാമിൽനിന്നുള്ള ഇറച്ചിക്കോഴിയാണ് കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നത്. പൊതുവിപണിയിൽ കിലോയ്ക്ക് 230-250 രൂപ ഈടാക്കുന്ന സ്ഥാനത്ത് വെല്ലൂർ ജയിലിലെ ഫാമിൽനിന്ന് 130 രൂപയ്ക്ക് കോഴിയെ ലഭിക്കും. സേലം ജയിലിൽനിന്നുള്ള ഇറച്ചിക്കോഴിയുടെ വില 165 രൂപയാണ്. തടവുകാർക്ക് ആഴ്ചയിൽ രണ്ടുതവണയായി 300 ഗ്രാം ചിക്കൻ ഉൾപ്പെടുന്ന വിഭവങ്ങൾ നൽകണം. ഇതിനായി മുൻപ്‌ പുറത്തുനിന്ന് കോഴിയിറച്ചി വാങ്ങുകയായിരുന്നു. എന്നാൽ കഴിഞ്ഞവർഷം സംസ്ഥാനത്തെ ഒൻപത് സെൻട്രൽ ജയിലുകളിലും കോഴി ഫാം ആരംഭിക്കാൻ നടപടിയെടുത്തു.…

Read More
Click Here to Follow Us