ബംഗളൂരുവിൽ ലൗ ജിഹാദ് ഇര; സോഷ്യൽ മീഡിയയിൽ പോലീസ് സഹായം തേടി യുവതി

ബംഗളൂരു: ലൗ ജിഹാദിന്റെ ഇരയാണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത യുവതി അപകടത്തിലാണെന്ന് പറഞ്ഞ് പോലീസിന്റെ സഹായം തേടി. സിറ്റി പോലീസ് യുവതിയുമായി ബന്ധപ്പെടുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

“താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ ട്വീറ്റ് ചെയ്തിട്ടുണ്ട്.അതെസമയം സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. യുവതി പരാതി നൽകിയാൽ ഉചിതമായ നടപടി സ്വീകരിക്കും. ഇത് പോസ്റ്റ് ചെയ്ത യുവതിയെ പോലീസ് കണ്ടെത്തി പരാതി നൽകാൻ ആവശ്യപ്പെട്ടതായും എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് യുവതി പറഞ്ഞതായും ബെംഗളൂരു ഈസ്റ്റ് സോൺ എസിപി രാമൻ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

താൻ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയായെന്നും പോസ്റ്റിലെ സ്ത്രീ അവകാശപ്പെട്ടു, “സർ ഞാൻ ലൗ ജിഹാദിന്റെയും ബലാത്സംഗത്തിന്റെയും പ്രകൃതിവിരുദ്ധ ലൈംഗികതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഇരയാണ്, എന്റെ ജീവന് ഭീഷണി ഉണ്ട്.  ഉടൻ തന്നെ ബാംഗ്ലൂരിൽ എനിക്ക് പോലീസ് സഹായം നൽകൂ. താൻ അപകടത്തിലാണ്,” എന്നാണ് സിറ്റി പോലീസിനെയും പോലീസ് കമ്മീഷണറെയും പിഎംഒ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ട് യുവതി എക്‌സിൽ പോസ്റ്റ് ചെയ്തത്.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി
[masterslider id="10"]

Related posts