ജോക്കർ 2: ഫോളി എ ഡ്യൂക്സ്’ ; 2024 ൽ

2019ൽ ലോകമെമ്പാടും ചർച്ചയായ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോക്കർ. മികച്ച നടനുള്ള ഓസ്കർ അവാർഡ് ജോക്വിൻ ഫീനിക്സിന് ഈ കഥാപാത്രം നേടിക്കൊടുത്തു. ഇപ്പോഴിതാ ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകരിലേക്ക് ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് എത്തുന്നത്. ഒക്ടോബർ നാലിന് ചിത്രം റിലീസ് ചെയ്യും.

ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗത്തിന് തിരക്കഥയൊരുക്കുന്നത് ടോഡ് ഫിലിപ്സും സ്കോട് സിൽവറും തന്നെയാണ്. ഇതുവരെ ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള ഒരു സൂചനകളും പുറത്തുവന്നിട്ടില്ല.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ഡില്യൂഷണല്‍ ഡിസോഡര്‍ എന്നാണ് ‘ഫോളി എ ഡ്യൂക്‌സ്’ എന്നതിന്റെ അര്‍ത്ഥം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജോക്കറിന്റെ ക്രൈം പാര്‍ട്ടണറായ ഹാര്‍ലി ക്വീന്‍ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ജോക്വിന്‍ ഫീനിക്‌സ് ആര്‍തര്‍ ഫ്‌ലെക്ക് എന്ന ആന്റീ ഹീറോ കഥാപാത്രത്തെയാണ് ജോക്കറില്‍ അവതരിപ്പിച്ചത്. ഒരു ബില്യൺ ഡോളറിന് മുകളിലാണ് ജോക്കര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts