കരാറുകാരന്റെ മരണം; മുഖ്യമന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടേക്കും

ബെംഗളൂരു : ഉഡുപ്പിയിൽ സിവിൽ കോൺട്രാക്ടറുടെ ആത്മഹത്യ പിന്നാലെ പ്രേരണാക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാന ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയോട് ബുധനാഴ്ച രാജി ആവശ്യപ്പെട്ടേക്കും.

മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് ബുധനാഴ്ച മൈസൂരിൽ ഈശ്വരപ്പ പറഞ്ഞിരുന്നു.

  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

“ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ ഈശ്വരപ്പയോട് സംസാരിക്കും. ഞങ്ങൾ ഫോണിൽ ചില പ്രശ്നങ്ങൾ ചർച്ച ചെയ്യും, വ്യക്തിപരമായും ചില പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഈശ്വരപ്പ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല, അദ്ദേഹവുമായി ചർച്ച നടത്തിയ ശേഷം തീരുമാനിക്കും, ” മുഖ്യമന്ത്രി ഇന്ന് രാവിലെ മംഗളൂരുവിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us