ബെംഗളൂരു: വളർത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും പരിപാലിക്കുന്നവരെയും സംബന്ധിച്ച് കർണാടക സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കബ്ബൺ പാർക്കിനകത്തും പുറത്തും നായ്ക്കളുടെ പ്രവേശനവും തെരുവുനായ്ക്കളുടെ സഞ്ചാരവും നിയന്ത്രിക്കാനും വേണ്ടിയുള്ള പദ്ധതി ആവിഷ്കരിക്കാൻ കർണാടക ഹൈക്കോടതി ബിബിഎംപിയോട് ആവശ്യപ്പെട്ടിരുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ.
- നിരവധി ബെംഗളൂരു നിവാസികൾക്ക് പ്രഭാത നടത്തത്തിനുള്ള ജനപ്രിയ സ്ഥലമായ കബ്ബൺ പാർക്കിൽ പ്രവേശിക്കുന്നതിൽ നിന്ന് “ക്രൂരവും വലുതുമായ നായ്ക്കളെ” നിരോധിച്ചു.
- ഉടമകൾ അവരുടെ വളർത്തുമൃഗങ്ങൾ മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം,
- വളർത്തുമൃഗങ്ങൾ മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന എന്തെങ്കിലും പരിക്കുകൾക്കോ കേടുപാടുകൾക്കോ ഉടമകൾ ഉത്തരവാദികളായിരിക്കും.
- പാർക്കിനുള്ളിൽ കുട്ടികൾ കളിക്കുന്നതോ ആളുകൾ നടക്കുന്നതോ ആയ സ്ഥലങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്.
- നായ ഉടമകൾ തങ്ങളുടെ നായയുടെ വിസർജ്യങ്ങൾ എടുക്കുന്നതിനും മാലിന്യ കൂമ്പാരങ്ങളിൽ നിക്ഷേപിക്കുന്നതിനുമുള്ള സ്‌കൂപ്പുകൾ കൊണ്ടുവരണം.
- വളർത്തുമൃഗങ്ങളുടെ ഉടമകൾ അവരുടെ വളർത്തുമൃഗങ്ങൾ ആരോഗ്യകരവും വൃത്തിയുള്ളതുമാണെന്ന് ഉറപ്പുവരുത്തണം.
- വളർത്തുമൃഗങ്ങളേ ആറടി വരെ നീളത്തിൽ ചങ്ങലകളാൽ ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ടു.
- നായ്ക്കൾക്ക് റാബിസ് വാക്സിനേഷൻ നിർബന്ധമാക്കും
- നായ ഉടമകൾ ആവശ്യപ്പെടുമ്പോൾ, റാബിസ് പ്രതിരോധ കുത്തിവയ്പ്പ് രേഖകൾ അധികാരികളെ കാണിക്കേണ്ടിവരും.