തിങ്കളാഴ്ച മുതൽ കുരുന്നുകളെ സ്വീകരിക്കാൻ ഒരുങ്ങി സ്വകാര്യ സ്കൂളുകൾ

ബെംഗളൂരു: ഒക്‌ടോബർ 25 മുതൽ ചെറിയ കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവരാൻ സ്വകാര്യ സ്‌കൂളുകൾ ഒരുങ്ങുന്നു. പ്രാരംഭ ദിവസങ്ങളിൽ സ്‌കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ക്ലാസുകൾ ക്രമപ്പെടുത്താനും സമയക്രമം തയ്യാറാക്കാനും സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർമാർ കൗൺസിലർമാരുടെ ടീമിനെ ചുമതലപ്പെടുത്തിട്ടുണ്ട്.

മുതിർന്ന വിദ്യാർത്ഥികൾ ഇതിനകം കാമ്പസിൽ ഉള്ളതിനാൽ കോവിഡ് -19 പ്രോട്ടോക്കോളുകളിൽ തീർച്ചയായും പാലിക്കും എന്ന് അഡ്മിനിസ്ട്രേറ്റർമാർ പറഞ്ഞു. അതുപോലെ തന്നെ “ഞങ്ങളുടെ ചില ശാഖകളിൽ ഉയർന്ന ക്ലാസുകൾക്കായി ഞങ്ങൾ നേരത്തെ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചതിനാൽ, കർണാടക സംസ്ഥാന അധികാരികൾ നിർദ്ദേശിച്ച പ്രോട്ടോക്കോളുകൾ പാലിക്കുന്നതിൽ ഇതിനകം തന്നെ ഞങ്ങൾക്ക് അനുഭവമുണ്ട്”എന്ന് ഓർക്കിഡ്‌സിന്റെ അക്കാദമിക് ഇംപ്ലിമെന്റേഷൻ ഹെഡ് രാകേഷ് സിംഗ് ഇന്റർനാഷണൽ സ്‌കൂൾ പറഞ്ഞു.

അതേസമയം, 2020 മാർച്ച് മുതൽ സാമൂഹികമായി ഒറ്റപ്പെട്ടതിനാൽ ചെറിയ കുട്ടികൾ സ്കൂളിൽ തിരിച്ചെത്തേണ്ടതുണ്ടെന്ന് കനേഡിയൻ ഇന്റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ശ്വേത ശാസ്ത്രി പറഞ്ഞു. ഈ സാഹചര്യത്തിന്റെ മാനസിക ആഘാതം ഇതിനകം നിരവധി കുട്ടികളിൽ പ്രകടമായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. “ഈ കുട്ടികൾക്ക് ഒടുവിൽ സ്കൂളിൽ എതാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” അവർ കൂട്ടിച്ചേർത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us