ബോളിവുഡില്‍ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെ- ശില്‍പ ഷിന്‍ഡെ

മുംബൈ: ചലച്ചിത്ര മാധ്യമ ലോകത്തെ പിടിച്ച് കുലുക്കി കൊണ്ടിരിക്കുന്ന ‘മീ ടു’ ക്യംപെയ്‌നെതിരെ വിവാദ പ്രസ്താവനയുമായി സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ.

ബോളിവുഡില്‍ എല്ലാ കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നും അതെങ്ങനെ പീഡനമാകുമെന്നുമാണ് താരം ചോദിക്കുന്നത്.

അന്ന് പ്രതികരിക്കേണ്ടിയിരുന്നവര്‍ വർഷങ്ങൾക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൊണ്ട്  വിവാദം മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ശിലപ വ്യക്തമാക്കി.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ലൈംഗിക അതിക്രമം നേരിട്ട സമയത്ത് പ്രതികരിക്കുന്നതിന് ചങ്കുറപ്പ് വേണമെന്നും ശിൽപ ഷിൻഡെ പറഞ്ഞു.ബോളിവുഡ് മേഖല മോശമാണെന്നും നല്ലതാണെന്നും ഞാൻ പറയുന്നില്ല. സ്ത്രീകൾ തങ്ങളുടെ തൊഴിലിടങ്ങളിൽ ചൂഷണത്തിന് ഇരയാകുന്നുമുണ്ട്.

എന്നാൽ, ബോളിവുഡിനെ എന്തിനാണ് ഇങ്ങനെ കളങ്കപ്പെടുത്തുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇവിടെയുള്ളവരെല്ലാം മോശം ആളുകളാണെന്നാണോ നിങ്ങൾ പറയുന്നത്.

ഇതെല്ലാം ഒരാൾ നിങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അതിന് നിങ്ങളുടെ ഭാഗത്തു നിന്നുള്ള സമീപനം എന്താണ് എന്നതിനനുസരിച്ചിരിക്കുമെന്നും ഷിൻഡെ പറയുന്നു.

ഇതിന് മുമ്പും  ബോളിവുഡ് സിനിമ മേഖലയിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം പരസ്പര സമ്മതത്തോടെയാണ് നടക്കുന്നത്.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

നിങ്ങൾക്ക് അതിനോട് താല്പര്യമില്ലെങ്കിൽ അതിൽ നിന്ന് മാറി നിന്നുടായിരുന്നോ? പക്ഷേ അത് നിങ്ങൾ ചെയ്തില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts