സംഭവം കവർച്ച ശ്രമമല്ല; മലയാളി യുവാവിനെ കൊലപ്പെടുത്തിയത് ഭാഷ അറിയാത്തതിന്റെ പേരിൽ എന്ന് വെളിപ്പെടുത്തൽ;നാലു ദിവസം മുൻപ് മാത്രം നഗരത്തിലെത്തിയ യുവാവ് തിരിച്ചു പോകുന്നത് ചേതനയറ്റ്.

ബെംഗളൂരു : നാല് ദിവസം മുന്‍പ്,കൃത്യമായി പറഞ്ഞാല്‍ ഈ മാസം 9 നാണ് ഗൌതം കൃഷ്ണ നാട്ടില്‍ നിന്ന് ഈ നഗരത്തില്‍ വരുന്നത്,എങ്ങനെയോ ഒരു ജോലി കണ്ടെത്തി ,അള്‍സൂര്‍ ഗേറ്റ് പോലീസ് സ്റ്റേഷന് സമീപമുള്ള  ഒരു സ്വകാര്യ കൊറിയര്‍ കമ്പനിയില്‍ ജോലിക്ക് ചേരുകയും ചെയ്തു,ജോലി ലഭിച്ച സന്തോഷത്തില്‍ സുഹൃത്തുക്കളുമായി ബാറില്‍ ആഘോഷിച്ചതിന് ശേഷം തിരിച്ചു വരികയായിരുന്ന യുവാവിനെയാണ് രണ്ടംഗ അക്രമിസംഘം കുത്തി ക്കൊലപ്പെടുതിയത്,സംഭവം നടന്നത് ഇന്നലെ പുലര്‍ച്ചെ മൈസൂര്‍ ബാങ്ക് സര്‍ക്കിളിന്റെ സമീപത്തു വച്ചായിരുന്നു.

“ഗൌതമും ചില സുഹൃത്തുക്കളും ചേര്‍ന്ന് നടന്നു വരികയായിരുന്നു,റോഡില്‍ മറ്റാരും ഇല്ലായിരുന്നു,ആ സമയത്ത് അതുവഴി ബൈക്കില്‍ വന്ന രണ്ടുപേര്‍ റോഡിന്‍റെ നടുവില്‍ നില്‍ക്കുന്നതിനെതിരെ രോഷം പ്രകടിപ്പിക്കുകയും ,അത് ഒരു സംഘട്ടനത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായത്,തുടര്‍ന്ന് ബൈക്കില്‍ വന്ന ആള്‍ കത്തിയെടുത്തു കുത്തുകയായിരുന്നു ” എന്നാണ് പോലീസ് ഭാഷ്യം.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

എന്നാല്‍ ഗൌതമിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തായ വിശാഖ് പറയുന്നത് “റോഡിന്‍റെ നടുവില്‍ നില്‍ക്കുന്നത് എന്താണ് എന്ന് അവര്‍ ചോദിച്ചപ്പോള്‍ ,ഗൌതം മലയാളത്തില്‍ മറുപടി നല്‍കുകയായിരുന്നു,നിങ്ങള്ക്ക് കന്നഡ അറിയില്ലേ എന്ന് അവര്‍ ചോദിച്ചു അതിനുള്ള മറുപടിയും ഗൌതം മലയാളത്തില്‍  മലയാളത്തില്‍ നല്‍കി,കോപാകുലരായ രണ്ട് പേരില്‍ ഒരാള്‍ കത്തി പുറത്തെടുക്കുകയും കുത്തുകയുമായിരുന്നു”

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു,അന്വേഷണം ഒരു സ്പെഷ്യല്‍ ടീമിനെ ഏല്‍പ്പിച്ചിട്ടുണ്ട് ,അവര്‍ ഇതുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്‌ വെസ്റ്റ് ഡി സി പി രവി സി ചന്നന്നവര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts