സാധാരക്കാരെ വലക്കാനുറച്ച് തന്നെ കെഎസ്ആർടിസി ;ചാർജ് വർദ്ധനക്ക് ശുപാർശ.

ബെംഗളൂരു : അടിക്കടിയുണ്ടാകുന്ന ഡീസൽ വർദ്ധനയുടെ വെളിച്ചത്തിൽ ബസ്ചാർജ്ജ് വർദ്ധന അനിവാര്യമായിരിക്കുകയാണെന്ന് കർണാടക ആർ ടി സി.ഡീസൽ വില വർദ്ധനവും മഴക്കെടുതികൾ മൂലമുള്ള സർവ്വീസ് റദ്ദാക്കലും കാരണം കോർപറേഷനുണ്ടായ വരുമാന നഷ്ടം 180 കോടിയാണ്.

2014 ൽ ഡീസൽ 60 രൂപയിലെത്തിയപ്പോഴാണ് കർണാടക ആർ ടി സി ടിക്കറ്റ് നിരക്ക് ഉയർത്തിയത്.ഇപ്പോൾ വില 73 രൂപയാണ്. സർക്കാർ നിർദ്ദേശം നടപ്പായാൽ നഗരത്തിൽ സർവ്വീസ് നടത്തുന്ന ബിഎംടിസി ബസുകളിലും വർദ്ധന നിലവിൽ വരും.

  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്

മാത്രമല്ല കർണാടക ആർ ടി സി ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി കേരള ആർ ടി സി യും അന്തർ സംസ്ഥാന ബസുകളുടെ ടിക്കറ്റ് ചാർജ്ജ് ഉയർത്തേണ്ടതായി വരും. അങ്ങനെ വന്നാൽ കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക്  സർവീസ് നടത്തുന്ന കേരള ആർടിസിയുടെയും ടിക്കറ്റ് നിരക്ക് വർദ്ധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts