ബെംഗളൂരു : ബേക്കറി സംരംഭകരുടെ കൂട്ടായ്മ ‘കർണാടക ബേക്കേഴ്സ് അസോസിയേഷൻ കൺവൻഷൻ ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പി.എം. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. അൻബുരാജൻ, നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.പി. നാണു (പ്രസി), എസ്.സി. ജോർജ് (വൈസ് പ്രസി), ജിതേഷ് തയ്യിൽ (ജന. സെക്ര), മുഹമ്മദ് ഖായീസ്, കെ.കെ. ഷാജി (സെക്ര), കെ. അലി (ട്രഷ).
Read MoreMonth: March 2018
മൊട്ടുകൾ പാതി വിടർന്ന’പൂമരം’.. വിരിയാൻ വൈകിയതാണോ…?ചങ്കൂറ്റം നിറഞ്ഞ പരീക്ഷണ ശ്രമങ്ങൾ അനുചിതമോ..? തിരകഥയിലെ ദുർബ്ബലത കല്ലുകടിയാകുന്നു…വായിക്കാം പൂമരം റിവ്യൂ..
റിയലിസ്റ്റിക്ക് സിനിമയുടെ ശ്രേണിയിൽ പടം എടുക്കുന്ന നവാഗത സംവിധായകരിൽ എബ്രിഡ് ഷൈൻ എങ്ങനെ കയറികൂടി എന്നു ചോദിച്ചാൽ മുൻപ് ഇറങ്ങിയ രണ്ടു ചിത്രങ്ങൾ വിവരിക്കും..1983, ആക്ഷൻ ഹീറോ ബിജു.. എന്നിവ തന്നെ.. ഗൃഹാതുരത്വം തുളുമ്പുന്ന ക്രിക്കറ്റ് മാമാങ്കവും സ്ഥിരം പോലീസ് ക്ളീഷെ കഥകളിൽ നിന്ന് വഴി മാറി യാഥാർഥ്യത്തോട് നീതി പുലർത്തി നമ്മുടെ തനതായ നിയമപാലന സംവിധാനവും അഭ്രപാളിയിൽ ഒരുക്കിയ അദ്ദേഹം ഇക്കുറി തിരഞ്ഞെടുത്തത് ക്യാമ്പസ് മേഖല ആയിരുന്നു.. മലയാള ചിത്രങ്ങങ്ങളുടെ പരമ്പരാഗത സമവാക്യങളിൽ നിന്ന് വഴിമാറി വളരെയേറെ വ്യത്യസ്ത ആ മേക്കിങ്ങിന് അവകാശപ്പെടാൻ…
Read Moreഓഫീസില്‍ ഒരുപാടു സമയം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാരോഗ്യത്തിന് പ്രശ്നം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരുപാടു സമയം ഓഫീസില്‍ ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍ ഉണ്ടാവാനും അതുവഴി മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഒരുപാടു സമയം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും എഴുന്നേറ്റു രണ്ട് മിനിറ്റ് നടക്കുന്നത് ശരീരത്തിലെ ഫാറ്റി ആസിഡിന്‍റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കുന്നതും അരമണിക്കൂര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതുമെല്ലാം ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ലിപ്പിഡോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അരമണിക്കൂര്‍ കൂടുമ്പോള്‍ രണ്ട് മിനിറ്റ് നടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍…
Read Moreചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍.
കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ഡി. വിജയകുമാറും, എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്. പി. സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം…
Read More“സ്വകാര്യ” ചൂഷണത്തെ മറികടക്കാൻ ഈസ്റ്ററിന് 24 സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ച് കേരള ആർടിസി;തെക്കൻ കേരളത്തിലേക്കുള്ള ബസുകളും മൈസൂരു വഴി.
ബെംഗളൂരു ∙ ഈസ്റ്റർ തിരക്കിൽ ആശ്വാസമായി കേരള ആർടിസി 24 സ്പെഷൽ ബസുകൾ കൂടി അനുവദിച്ചു. നേരത്തേ പ്രഖ്യാപിച്ച 28 സ്പെഷലുകൾക്കു പുറമെയാണിത്. 27 മുതൽ 30 വരെ ബെംഗളൂരുവിൽ നിന്ന് കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കും 31 മുതൽ ഏപ്രിൽ രണ്ടു വരെ നാട്ടിൽ നിന്നു തിരികെയുമാണ് സ്പെഷൽ സർവീസുകൾ ഉണ്ടാവുക. നാലു ദിവസങ്ങളിലായി 52 സ്പെഷലുകളാണ് കേരള ആർടിസി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്കു കൂടുതലെങ്കിൽ തൃശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്പെഷൽ അനുവദിക്കുമെന്നും കെഎസ്ആർടിസി അധികൃതർ…
Read Moreകിലോമീറ്ററിന് വെറും 5 രൂപ; മെട്രോ സ്റ്റേഷനുകൾക്ക് ശേഷം ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് വാടക ബൈക്കുകൾ.
ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനുകൾക്കു പിന്നാലെ ബിഎംടിസി ബസ് ടെർമിനലുകളിലും ഇനി വാടക സ്കൂട്ടറുകൾ. ശാന്തിനഗർ ബിഎംടിസി ടെർമിനലിലാണു ബൈക്ക് റെന്റൽ കമ്പനിയായ മെട്രോ ബൈക്സ് വാടക ഗിയർലെസ് സ്കൂട്ടറുകൾ നൽകുന്ന പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ നിർവഹിച്ചു. ബിഎംടിസി എംഡി വി.പൊന്നുരാജ്, ചെയർമാൻ നാഗരാജ് യാദവ്, വൈസ് ചെയർമാൻ ബി.ഗോവിന്ദ രാജു എന്നിവർ പങ്കെടുത്തു. രണ്ട് മാസത്തിനുള്ളിൽ 10 ബിഎംടിസി ടെർമിനലുകളിൽ കൂടി വാടക സ്കൂട്ടർ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു.…
Read Moreവിമാനത്താവളത്തിൽ അത്യാധുനിക സ്കാനറുകൾ പ്രവർത്തനം ആരംഭിച്ചു;മണിക്കൂറിൽ 350-400 ബാഗേജുകൾ പരിശോധിക്കാം.
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജ് പരിശോധിക്കാൻ 14 അത്യാധുനിക സ്കാനറുകൾ സ്ഥാപിച്ചു. മണിക്കൂറിൽ 350 മുതൽ 400 വരെ ബാഗേജ് പരിശോധിക്കാൻ ശേഷിയുള്ള ഓട്ടോമാറ്റിക് ട്രെ റിട്രീവൽ സിസ്റ്റം സംവിധാനമുള്ള സ്കാനറുകളാണിവ. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതാദ്യമാണെന്നു ജനറൽ മാനേജർ എസ്.വി.അരുണാചലം പറഞ്ഞു.
Read Moreപണത്തിന് മീതെ പറക്കാത്ത രാജ്യസഭാ സീറ്റുകൾ;കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മൽസരിക്കുന്നവരെല്ലാം കോടിപതികൾ!
ബെംഗളൂരു :കർണാടകയിൽനിന്നു രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന അഞ്ചു സ്ഥാനാർഥികളിൽ ഏറ്റവും സമ്പന്നൻ ജനതാദൾ എസിലെ ബി.എം. ഫാറൂഖ്. തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ 770 കോടി രൂപയുടെ സ്വത്തു വിവരങ്ങളാണ് ഫാറൂഖ് സമർപ്പിച്ചത്. 95 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും ഇതിൽപ്പെടും. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി 50 കോടി രൂപയാണ്. 4.8 കോടിയാണ് ബാങ്ക് നിക്ഷേപം. കോൺഗ്രസിന്റെ മൂന്നു സ്ഥാനാർഥികളായ സയ്യിദ് നാസിർ ഹുസൈൻ (18.7 കോടി രൂപ), ജി.സി. ചന്ദ്രശേഖർ (13 കോടി), എൽ. ഹനുമന്തയ്യ (4.8…
Read Moreകോയമ്പത്തൂരിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് “ഫ്ലൈബസ് “സർവ്വീസുമായി കർണാടക ആർടിസി; സർവീസിനുപയോഗിക്കുന്നത് പാൻട്രിയും ശുചിമുറിയുമുള്ള ബസുകൾ.
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കോയമ്പത്തൂരിലേക്കും കർണാടക ആർടിസി ഫ്ലൈബസ് സർവീസ് നടത്തും. ഇതിനു പുറമെ മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും ആരംഭിക്കും. നിലവിൽ മൈസൂരു, മടിക്കേരി, മണിപ്പാൽ, സേലം എന്നിവിടങ്ങളിലേക്കാണു ഫ്ലൈബസ് സർവീസുകൾ ഉള്ളത്. വിമാനത്താവളത്തിൽനിന്നു നേരിട്ടുള്ള എസി ബസ് സർവീസായ ‘ഫ്ലൈ ബസിൽ’ ശുചിമുറിയും പാൻട്രി സൗകര്യവുമുണ്ട്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ തൽസമയ വിവരങ്ങളും ലഭ്യമാകും ഈ മാസം 22 മുതൽ ദിവസവും രാവിലെ മൂന്നിനു വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന ഫ്ലൈ ബസ് രാവിലെ 10.45നു…
Read Moreബി.എം.എച്ചിന്റെ “സ്നേഹസാന്ത്വനം” ഏപ്രിൽ 7ന് കോറമംഗലയിൽ.
ബെംഗളൂരു: ബാംഗ്ലൂർ മലയാളി ഹബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള “സ്നേഹസാന്ത്വനം” പരിപാടി അടുത്ത മാസം ഏഴിന് കോറമംഗല സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിൽ വൈകുന്നേരം 5 മണിക്ക് നടക്കും. “അമൃതവർഷിണി”Osteongenesis Imperfecta ട്രസ്റ്റുമായി ചേർന്ന് ബിഎം എച്ച് നടത്തുന്ന പരിപാടിയിൽ, “ഒരു അഡാർ ലൗ സ്‌റ്റോറി ” എന്ന ചിത്രത്തിലേ ഗാനത്തിലൂടെ പ്രശസ്തരായ “ചുമടുതാങ്ങി “സംഗീത ബാൻറിന്റെ പ്രകടനവും ഉണ്ടായിരിക്കും. കൂടാതെ ഡിഫോർ ഡാൻസ് മൂന്നാം പതിപ്പിലെ ജേതാക്കളായ “അളിയൻസ് ” ഡാൻസ് ഗ്രൂപ്പിന്റെ നൃത്തം പരിപാടിക്ക് മാറ്റുകൂട്ടും. മാത്രമല്ല ഈ…
Read More