ചരിത്രത്തിലാദ്യമായി നേപ്പാള്‍ ക്രിക്കറ്റ് ടീം ഏകദിന പദവി സ്വന്തമാക്കി!

ഹരാരെ: ലോക ക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കൊപ്പം ഇനി നേപ്പാളും. ചരിത്രത്തിലാദ്യമായി നേപ്പാള്‍ ക്രിക്കറ്റ് ടീം ഏകദിന പദവി സ്വന്തമാക്കിയാണ് ലോകത്തെ വിസ്മയിപ്പിച്ചത്. സിംബാബ്‌വെയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പപ്പുവ ന്യൂ ഗ്വിനിയയെ ആറു വിക്കറ്റിനു തകര്‍ത്തതോടെ നേപ്പാളിനെ തേടി ഇതാദ്യമായി ഐസിസി ഏകദിന പദവിയെത്തുകയായിരുന്നു. മറ്റൊരു കളിയില്‍ ഹോളണ്ട് ഹോങ്കോങിനെ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് നേപ്പാളിന്റെ ഏകദിന പദവി ഉറപ്പായത്. നേപ്പാള്‍ ക്രിക്കറ്റ് ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഒന്നിനു പിറകെ ഒന്നായി നേട്ടങ്ങള്‍ കൈവരിച്ചാണ് നേപ്പാള്‍ ഉയരങ്ങളിലേക്കു കുതിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഐസിസി ഏകദിന…

Read More

45 ലക്ഷം രൂപ ആദായനികുതി കുടിശിക; ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്.

45 ലക്ഷം രൂപ ആദായനികുതി കുടിശിക ഈടാക്കുന്നതിന് വേണ്ടി അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേഷ്കുമാറിന്‍റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പധികൃതർ അറിയിച്ചു. 1996 മുതല്‍ മരണം വരെ ശ്രീവിദ്യ നികുതി അടയ്ക്കാതിരുന്നതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്താന്‍ കാരണം. ഇപ്പോള്‍ ആ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അഭിഭാഷകനായ ഉമാശങ്കര്‍ നല്‍കുന്ന വാടക തുകയായ 13,000 രൂപകൊണ്ട് മാത്രം നഷ്ടം നികത്താൻ കഴിയാത്തതിനാലാണ് ലേലം ചെയ്യുന്നത്. 2005ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുൻപേ വീട്…

Read More

സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ വന്‍ വിസ തട്ടിപ്പ്.

സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ തട്ടിപ്പ്. വ്യാജ വിസ നല്കി നൂറ്റമ്പതിലേറെപ്പേരില്‍ നിന്നുമാണ് ഇവര്‍ പണം തട്ടി‍യത്. സിംഗപ്പൂരിലുള്ള അമിഗ്ഡാല നഴ്സിംഗ് ഹോം എന്ന ആശുപത്രിയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് ഇരയായവരില്‍ ലൈറ്റ് പ്രഫഷണല്‍ ഉദ്യോഗാര്‍ഥികളായ നാല്പതോളം മലയാളികളുമുണ്ട്. രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് വിളിച്ച് പാസ്പോര്‍ട്ടടക്കമുള്ള രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡിജിറ്റല്‍ ഒപ്പും കൈക്കലാക്കി. തുടര്‍ന്ന് മൂന്ന്‍ ഘട്ടങ്ങളിലായി നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യുവില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന്‍ അറിയിക്കുകയും ഓഫര്‍ ലെറ്ററും വിസയും നല്‍കുകയും ചെയ്തു. സിഗപ്പൂരിലേക്ക്…

Read More

മലയാളികള്‍ക്ക് എതിരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു;ഹെന്നൂര്‍ ഗദ്ദലഹള്ളിയിൽ ബേക്കറി അടിച്ചു തകര്‍ത്തു;

ബെംഗളൂരു : ഹെന്നൂര്‍ ഗദ്ദലഹള്ളിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി ഗുണ്ടകൾ അടിച്ചു തകർത്തു. അക്രമികളെ തടയാൻ ശ്രമിച്ച ഉടമസ്ഥനും രണ്ടു ജീവനക്കാർക്കും ആക്രമണത്തിൽ പരുക്കേറ്റു. പാനൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ലീല ബേക്കറിയിലാണു കഴിഞ്ഞ ദിവസം രാത്രി എട്ടു പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. മദ്യപിച്ചെത്തിയ സംഘം തർക്കമുണ്ടാക്കുകയും കമ്പി ഉപയോഗിച്ച് ബേക്കറി അടിച്ചു തകർക്കുകയുമായിരുന്നു. ഷട്ടർ താഴ്ത്തി അകത്തുകയറിയ ഇവരുടെ ആക്രമണത്തിൽ അഭിലാഷിന്റെ തലയ്ക്കും കൈയ്ക്കും ആഴത്തിൽ മുറിവേൽക്കുകയും ജിപിന്റെ ഒരു വിരൽ നഷ്ടപ്പെടുകയും ചെയ്തു. കേരള സമാജം ഈസ്റ്റ് സോൺ…

Read More

മെട്രോ സമരം ആഹ്വാനം ചെയ്ത ജീവനക്കാരുമായി ചര്‍ച്ച ഇന്ന്.

ബെംഗളൂരു : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നമ്മ മെട്രോ ജീവനക്കാർ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിനു പരിഹാരം തേടിയുള്ള നിർണായക ചർച്ച ഇന്ന്. ചീഫ് ലേബർ കമ്മിഷൻ ഓഫിസിൽ വിളിച്ചു ചേർത്തിട്ടുള്ള ചർച്ച പരാജയപ്പെട്ടാൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ 22 മുതൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നു യൂണിയൻ നേതാക്കൾ അറിയിച്ചു. പ്രശ്നത്തിനു പരിഹാരം തേടി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) ജീവനക്കാരുമായി ബുധനാഴ്ച അനൗദ്യോഗികമായി നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായില്ല. ജീവനക്കാരുടെ ആവശ്യങ്ങളിൽ മൂന്നുമാസത്തിനകം തീരുമാനം ഉണ്ടാക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ജീവനക്കാർ വഴങ്ങിയിട്ടില്ല. സമയപരിധി വച്ചുള്ള…

Read More

കുപ്പിയില്‍ നിന്ന് തുറന്നുവിട്ട ഭൂതം സിദ്ധാരാമയ്യയെ കൊണ്ട് പണി എടുപ്പിക്കുമോ?ലിംഗായത്തുകൾക്കു ന്യൂനപക്ഷ പദവിനല്‍കുന്ന വിഷയത്തില്‍ കാബിനെറ്റ്‌ അഭിപ്രായ വ്യത്യസങ്ങള്‍ക്ക് പുറമേ സ്വാമിമാരും രംഗത്ത്.

ബെംഗളൂരു : ലിംഗായത്തുകൾക്കു ന്യൂനപക്ഷ പദവി നൽകണമെന്ന നിർദേശം കേന്ദ്രത്തിനു സമർപ്പിക്കരുതെന്ന ആവശ്യവുമായി വീരശൈവ സന്യാസിമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ന്യൂനപക്ഷപദവിക്കുള്ള നീക്കവുമായി മുന്നോട്ടുപോയാൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അവർ വ്യക്തമാക്കി. ലിംഗായത്ത് മതരൂപീകരണത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണു ചന്ദ്രശേഖര ശിവാചാര്യ സ്വാമിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ലിംഗായത്തുകൾ ഹിന്ദുമതത്തിനു പുറത്തു പോകേണ്ടെന്ന അഭിപ്രായമുള്ള വീശൈവ പഞ്ചപീഠ, വിരക്ത മഠങ്ങളുടെ പ്രതിനിധികളാണിവർ. അതിനിടെ, ഈ വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ സമിതിക്കു കീഴിൽ ഹൈക്കോടതി റിട്ട. ജസ്റ്റിസ് എച്ച്.എൻ.നാഗമോഹൻ…

Read More

സോളാര്‍ കേസ്: സര്‍ക്കാര്‍ അഭിഭാഷകന്‍റെ ചിലവ് ഒരുകോടി രൂപ!

തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടിയും മറ്റുള്ളവരും നല്‍കിയ കേസില്‍ സര്‍ക്കാരിനായി വാദിക്കാന്‍ സുപ്രീം കോടതിയില്‍നിന്നും കൊണ്ടുവന്ന അഭിഭാഷകാനാണ് ഒരു കോടിയുടെ ചിലവ്. സരിതയും സംഘവും ചേര്‍ന്ന് 37 പേരില്‍ നിന്നായി തട്ടിച്ച ആറര കോടി രൂപയില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അന്വേഷണത്തിനു നിയോഗിതനായ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനായി സര്‍ക്കാര്‍ ചെലവിട്ടത് ഏഴരക്കോടി രൂപ. ഹൈക്കോടതിയിലെത്തിയ കേസ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായത്…

Read More

27 വര്‍ഷത്തിന് ശേഷം കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം വരവ്…!

ഹിറ്റ്‌ മേക്കര്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ 27 വര്‍ഷത്തിന് ശേഷം കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തുന്നു. വിജയ്‌ ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് കോട്ടയം കുഞ്ഞച്ചനായെത്തുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മിഥുന്‍ തന്നെയാണ് കുഞ്ഞച്ചന്‍റെ രണ്ടാം വരവ് അറിയിച്ചത്. പ്രിയരേ, കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വർക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിർമ്മാതാവിലൂടെ കാൽനൂറ്റാണ്ടിനും മുൻപ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളിൽ…

Read More

ടിഡിപി എന്‍ഡിഎ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. അവിശ്വാസപ്രമേയം നല്‍കാനും നീക്കം.

ന്യൂഡല്‍ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകണമെന്ന തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടിയുടെ (ടി​ഡി​പി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പാ​ർ​ട്ടി എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. ഇത് സംബന്ധിച്ച് അ​മ​രാ​വ​തി​യില്‍ പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ൻ​ഡി​എ ബന്ധം ഉപേക്ഷിക്കുന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇതിനു മുന്‍പും എന്‍ഡിഎ  വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ടി​ഡി​പി​യു​ടെ എം​പി​മാ​രു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​കു​റി​ച്ചും…

Read More

എ എ പിയില്‍ പൊട്ടിത്തെറി;പഞ്ചാബ്‌ ലീഡര്‍ ഭഗവത് മാന്‍ രാജിവച്ചു.

ന്യൂഡല്‍ഹി : മുന്‍ പഞ്ചാബ്‌ മന്ത്രിയും ശിരോമണി അകലിദള്‍ നേതാവുമായ മജിതിയ നല്‍കിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ മാപ്പ് എഴുതിക്കൊടുത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ എ എ പി യുടെ ചുമതല വഹിക്കുന്ന നേതാവ് ഭഗവത് മാന്‍ രാജിവച്ചു. 2015 ലാണ് കേജ്രിവാളും പാര്‍ട്ടി വക്താവ് ആയ ആശിഷ് കൈതനും മജിദിയക്ക് മയക്കുമരുന്ന് ലോബ്ബി യുമായി നേരിട്ട് ബന്ധമുണ്ട് എന്ന് ആരോപിച്ചത്,മജിദിയ മേയ് മാസത്തില്‍  കേജരിവാളിനും കൈതനും എതിരെ അപകീര്‍ത്തിപരമായ പരാമര്‍ശത്തിന് എതിരെ കോടതിയെ സമീപിച്ചു. സ്വന്തമായി കയ്യില്‍…

Read More