ഉത്രാടപ്പാച്ചിൽ തുടങ്ങി;ഓണത്തിനുള്ള കേരള ആർ ടി സി യുടെ ടിക്കറ്റുകൾ ഒരു വിധം തീർന്നു.ഇനി പ്രതീക്ഷ കർണാടക ആർ ടി സി യിലും സ്പെഷൽ ട്രൈനിലും

ബെംഗളൂരു: ഓണത്തിരക്ക് തുടരുന്ന സെപ്റ്റംബർ ഒൻപതിലേക്കുള്ള കേരള ആർ ടി സി ബസുകളുടെ ടിക്കറ്റ് വിൽപന ഇന്നലെ ആരംഭിച്ചു. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്ക് അകം തെക്കൻ കേരളത്തിലേക്ക് ഉള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു.

പതിവ് ടിക്കറ്റുകൾ തീർന്നാൽ സ്പെഷൽ ബസുകൾ അനുവദിക്കാൻ സാദ്ധ്യത ഉണ്ട്. എല്ലാ  ട്രെയിനുകളുടെ ടിക്കറ്റുകൾ ഇപ്പോഴേ വെയിറ്റിംഗ് ലിസ്റ്റിൽ ആണ്. സ്പെഷൽ ട്രെയിനുകൾ ഉണ്ടെങ്കിൽ സാധാരണയായി അവസാന ദിനങ്ങളിൽ ആണ് റെയിൽവേ പ്രഖ്യാപിക്കാറുള്ളത്. അതു കൊണ്ട് ആർക്കും സാധാരണ പ്രയോജനം ഉണ്ടാവാറില്ല.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ചില സ്വകാര്യ ബസുകൾ കേരളത്തിലേക്ക് ഉള്ള  ബുക്കിംഗുകൾ തുടങ്ങിയിരിക്കുന്നു. ചിലർ എല്ലാ പ്രാവശ്യത്തെയും പോലെ അവസാന ദിവസങ്ങളിൽ രണ്ട് മൂന്നു മടങ്ങ് ചാർജ് ഈടാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കും.

കർണാടക ആർ ടി സി യു ടെ ബുക്കിംഗ്‌ തുടങ്ങാൻ ഇനിയും രണ്ടാഴ്ച സമയം ഉണ്ട്. ഇനി അതാണ് ബാംഗ്ലുർ മലയാളികളുടെ അവസാന പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts