മദ്യപിക്കാൻ പണം നൽകിയില്ല; അച്ഛൻ മകനെ വെടിവച്ചു കൊന്നു 

ബെംഗളൂരു: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അച്ഛൻ മകനെ കൊന്നു. കാമാക്ഷിപാളയ കാരേക്കല്ലുവിലാണ് 35-കാരനായ നാർഥൻ ബൊപ്പണ്ണ അച്ഛന്റെ വെടിയേറ്റുമരിച്ചത്. സംഭവത്തിൽ നാർഥന്റെ അച്ഛൻ സുരേഷിനെ (58) കാമാക്ഷിപാളയ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരും തമ്മിൽ വഴക്കുതുടങ്ങിയത്. മദ്യപിക്കാൻ പണംവേണമെന്ന് സുരേഷ് ആവശ്യപ്പെട്ടെങ്കിലും നാർഥൻ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്. തർക്കത്തിനിടെ സുരേഷ് കിടപ്പുമുറിയിൽ കയറി വാതിലടച്ചു. തുറക്കാനാവശ്യപ്പെട്ട നാർഥനെ മുറിയിലെ മേശയിലുണ്ടായിരുന്ന കൈത്തോക്കെടുത്ത് ജനലിലൂടെ വെടിവെക്കുകയായിരുന്നു. വയറിൽ വെടിയേറ്റ നാർഥനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും…

Read More

അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: അധ്യാപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ ജില്ലയിലെ മേലുകോട്ടയിലാണ് സംഭവം നടന്നത്. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിജയനഗര ഹോസ്പേട്ടിൽ നിന്നുള്ള നിതീഷ് ആണ് അറസ്റ്റിലായത്. മൃതദേഹം കണ്ടെത്തിയതു മുതൽ നിതീഷ് ഒളിവിലായിരുന്നു. ദീപികയുടെ ഭർത്താവിന്റെ പരാതിയിലാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പതിവുപോലെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോയ…

Read More

മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചു; യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി

ബെംഗളൂരു: മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി. പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്. മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം…

Read More

പെൺകുഞ്ഞ് ജനിച്ചില്ല; 12 മാസം പ്രായമായ ആൺകുഞ്ഞിനെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊന്നു

മധ്യപ്രദേശ്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അച്ഛൻ പിടിയില്‍. പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശനായാണ് ആണ്‍കുട്ടിയെ അച്ഛൻ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആണ്‍കുട്ടികളുള്ളതിനാല്‍ മൂന്നാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍, ആ കുട്ടിയും ആണ്‍കുട്ടിയായിരുന്നു. ഇതോടെയാണ് അച്ഛൻ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയെ മര്‍ദ്ദിച്ച്‌ 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരികെവന്നപ്പോള്‍ കുഞ്ഞ് കുടിലില്‍ മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിൻ്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിൻ്റെ പാടുകളുണ്ടായിരുന്നു എന്ന്…

Read More

അമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി 

death

ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…

Read More

യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ 

ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്തി അസ്വാഭാവിക മരണമാണെന്ന് പറഞ്ഞ് പോലീസിന് മുന്നിൽ നാടകം കളിച്ച ഭാര്യയെയും കാമുകനെയും എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിട്ടരമണ നായിക്കിനെ (35) കൊലപ്പെടുത്തിയ ഭാര്യ നന്ദിനിയും കാമുകൻ നിതീഷ് കുമാറുമാണ് അറസ്റ്റിലായ പ്രതികൾ. എച്ച്എസ്ആർ ലേഔട്ട് സെക്ടർ രണ്ടിലെ ഒരു വീട്ടിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന വെങ്കിട്ടരാമനെ ചൊവ്വാഴ്ച രാത്രിയാണ് തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. വീടിന്റെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെങ്കിട്ടരമണ സെക്യൂരിറ്റിയായി ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം അവിടെ താമസിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ബുധനാഴ്ച…

Read More

‘ഉറക്കം എണീറ്റപ്പോൾ മകനെ മരിച്ച നിലയിൽ ആണ് കണ്ടത്’ നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുചനയുടെ മൊഴി 

ബെംഗളൂരു: നാ​ലു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്രതി സു​ച​ന സേ​ത് (39) അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗോ​വ പോലീ​സ്. മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും താ​ൻ ഉ​റ​ക്ക​മെ​ഴു​ന്നേ​റ്റ​പ്പോ​ൾ കു​ഞ്ഞ് മ​രി​ച്ച​താ​യി ക​ണ്ടു​വെ​ന്നു​മു​ള്ള മൊ​ഴി​യാ​ണ് സു​ച​ന സേ​ത് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. സു​ച​ന സേ​തി​ന്റെ ബാ​ഗി​ൽ​നി​ന്ന് ടി​ഷ്യൂ പേ​പ്പ​റി​ൽ ഐ ​ലൈ​ന​ർ ഉ​പ​യോ​ഗി​ച്ച് എ​ഴു​തി​യ കു​റി​പ്പ് പോലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വു​മാ​യു​ള്ള ബ​ന്ധം തീ​ർ​ത്ത മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളെ​യും മ​ക​ന്‍റെ ക​സ്റ്റ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല​ഹ​ത്തെ​യും കു​റി​ച്ച് കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. ചി​ല അ​വ്യ​ക്ത ഭാ​ഗ​ങ്ങ​ളു​ള്ള കു​റി​പ്പി​ലെ മു​ഴു​വ​ൻ…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നംഗസംഘം അറസ്റ്റിൽ 

ബെംഗളൂരു: യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത മൂന്നംഗസംഘം പിടിയിൽ. ബെംഗളൂരു സ്വദേശികളായ സഞ്ജയ് (27), ആനന്ദ് (29), ഹനുമന്ത് (31) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ഉള്ളാൾ സ്വദേശിയായ ഗുരുസിദ്ധപ്പയെയാണ് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാമനഗര ജില്ലയിലെ മഞ്ചിനബലെ വനമേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു. ഗുരുസിദ്ധപ്പയെ തട്ടിക്കൊണ്ടുപോയശേഷം ഇയാളുടെ ഭാര്യയിൽ നിന്ന് കൈക്കലാക്കിയ നാലുലക്ഷം രൂപകൊണ്ട് ഇവർ ഗോവയിൽ പുതുവത്സരം ആഘോഷിച്ചതായി ബെംഗളൂരു വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. പണം ലഭിച്ചെങ്കിലും ഗുരുസിദ്ധപ്പയെ വിട്ടയച്ചാൽ പോലീസിലറിയിക്കുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്.…

Read More

പുലർച്ചെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന മകളെയും കാമുകനെയും അച്ഛൻ വെട്ടിക്കൊന്നു

ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മഹേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ 19 വയസുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസുകാരനെയുമാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.…

Read More

രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

പട്ന: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പുരില്‍ ആണ് അരുംകൊല നടന്നത്. ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ്‌ അരുംകൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്. കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായതായും ഏറെ…

Read More
Click Here to Follow Us