ഈ ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

പൃഥ്വിരാജ്, ആസിഫ് അലി ചിത്രം കാപ്പ, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദം, ബിജു മേനോനും ഗുരുസോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല നിരഞ്ജ് മണിയന്‍പിള്ളയും ശരത് അപ്പാനിയും അഭിനയിക്കുന്ന കാക്കിപ്പട എന്നിവയാണ് ക്രിസ്‌മസ് ചിത്രങ്ങള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ 23ന് റിലീസ് ചെയ്യും. ദിവ്യപ്രഭയും ശാന്തി പ്രിയയുമാണ് നായികമാര്‍. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറായ ആനന്ദം പരമാനന്ദം 23ന് ആണ്…

Read More

നടി ഗീതു മോഹൻദാസിനെതിരെ സംവിധായകൻ

കൊച്ചി: നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ ആരോപണവുമായി പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ. പടവെട്ടിന്റെ കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് ഗീതു സിനിമയെ കുറിച്ച്‌ മോശമായി പറഞ്ഞുവെന്നാണ് ആരോപണം .കഥ കേട്ടപ്പോള്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തതില്‍ വൈരാഗ്യം ഉണ്ടായെന്നും ലിജു  പറഞ്ഞു. ഡബ്ള്യൂ.സി.സിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്തെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 2018ല്‍ ആണ് പടവെട്ട് സിനിമ എഴുത്ത് പൂര്‍ത്തീകരിച്ചത്. സണ്ണി വെയിന്റെ ഫ്ലാറ്റില്‍ താമസിച്ചാണ് കഥ എഴുതിയത്. നിവിന്‍ പോളിയോട് കഥ പറഞ്ഞു. നിവിന്‍ അപ്പോള്‍ അഭിനയിച്ചിരുന്ന…

Read More

ദൃശ്യം 3 പ്രഖ്യാപനം നാളെ? ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ് പ്രതീക്ഷ നൽകുന്നു

നിലവിൽ ദൃശ്യം 3 യെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗം വേണമെന്ന് ആരാധകർ ഏറെ നാളായി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഒരു ചർച്ച വിഷയം ആയിരിക്കുകയാണ് ഇത്. ഓഗസ്റ്റ് 17 ന്  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാവുകയാണ്. നേരത്തെ രണ്ടാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ മൂന്നാം ഭാഗത്തെക്കുറിച്ച് ജിത്തു ജോസഫ് സൂചനകൾ നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ പങ്കുവച്ച കുറിപ്പാണ് പ്രതീക്ഷകൾ വർദ്ധിപ്പിക്കാൻ കാരണമായത്. 17ന് ഒരു…

Read More

തല്ലുമാല ഓണത്തിന് ഒടിടി യിൽ? ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല ഈ വർഷം ഓണത്തിന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. നിലവിൽ മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തല്ലുമാലയ്ക്ക് സാധിച്ചിരുന്നു.…

Read More

‘കടുവ’ ഒടിടിയിൽ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് ചിത്രം കടുവ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ഷാജി കൈലാസ് എന്ന സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് നാലിന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിംഗ്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം ആദ്യ നാല് ദിനങ്ങളിൽ മാത്രം 25 കോടി നേടിയിരുന്നു. പൃഥ്വിരാജിൻറെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷൻ ആയിരുന്നു ഇത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിമും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’…

Read More

യുവ നടനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് മറ്റ് സിനിമകൾ. ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്റണി വർഗീസ് ഉൾപ്പെടെയുള്ള സിനിമാ മേഖലയിൽ ഉള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ശരത്തിന് ആദരാഞ്ജലികൾ നേരുന്നു. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാംചന്ദ്രൻ.

Read More

ജനഗണമന ഒടിടിയിലേക്ക് ഉടൻ 

തിയേറ്ററിൽ കൈയടികൾ നേടിയ പൃഥ്വിരാജ്, സുരാജ് ചിത്രം ജനഗണമന ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.  ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറുകയായിരുന്നു അസിസ്റ്റന്റ് കമ്മീഷണർ വേഷം . സിനിമയുടെ ആദ്യ പകുതി സുരാജയായിരുന്നു സ്‌കോർ ചെയ്തതെങ്കിലും രണ്ടാം പകുതിയിൽ പൃഥ്വിരാജിന്റെ വക്കീൽ അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രം കൂടുതൽ കൈയ്യടി നേടി.

Read More

ജാക്ക് ആൻഡ് ജിൽ’ ദേവി ലുക്കിൽ മഞ്ജു വാര്യർ

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് നടന്‍ പോസ്റ്റര്‍ പങ്ക് വെച്ചത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന് ഉറപ്പ് നല്‍കിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിലെ ചിത്രം. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം…

Read More

തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് ഹൃദയം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയതായും മറ്റു ഭാഷകളിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുമെന്നും പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അറിയിച്ചു. ‘ഹൃദയം’ എന്ന മനോഹരമായ പ്രണയകഥയുടെ അവകാശം താന്‍ സ്വന്തമാക്കിയതായി കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഹൃദയത്തിന്‍റെ അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More
Click Here to Follow Us